HOME
DETAILS
MAL
ഗോഡ്സെ ജന്മദിനാഘോഷം: ഹിന്ദു മഹാസഭ പ്രസിഡന്റിനെ അറസ്റ്റ് ചെയ്തു
backup
May 22 2019 | 17:05 PM
മംഗളൂരു: രാഷ്ട്രപിതാവിനെ വധിച്ച നാഥുറാം വിനായക് ഗോഡ്സെയുടെ ജന്മദിനം ആഘോഷിച്ച സംഭവത്തില്‍ ഹിന്ദു മഹാസഭ നേതാവിനെ പൊലിസ് അറസ്റ്റു ചെയ്തു. സംസ്ഥാനത്തു ഇക്കഴിഞ്ഞ 19 നാണു ഗോഡ്സെയുടെ ജന്മിദിനാഘോഷം നടത്തിയത്.സംഭവത്തില്‍ ആശ്രയ കോളനിയിലെ വിശ്വനാഥ് എന്നയാളെയാണ് പൊലിസ് അറസ്റ്റു ചെയ്തത്. ഹിന്ദു മഹാസഭയുടെ കര്‍ണാടക സംസ്ഥാന പ്രസിഡന്റാണ് ഇയാള്‍. എല്‍.വി സുവര്‍ണ എന്നയാളെയും അറസ്റ്റു ചെയ്തിട്ടുണ്ട്. കൂടാതെ മറ്റു അഞ്ചു പേര്‍ക്കെതിരേയും പൊലിസ് കേസെടുത്തു. ഉള്ളാള്‍ പൊലിസ് സ്റ്റേഷന് പരിധിയിലുള്ള ഹിന്ദു മഹാസഭ നേതാക്കളായ ധര്‍മേന്ദ്ര,വിശ്വനാഥ പൂജാരി,ലോഹിത് തുടങ്ങിയവര്‍ക്കെതിരെയാണ് കേസ്. സംഭവത്തില്‍ രാജേഷ് പൂജാരി എന്നയാളെ പൊലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."