HOME
DETAILS
MAL
റിപ്പബ്ലിക് ടി.വിക്കെതിരേ മുംബൈ പൊലിസ്
backup
October 09 2020 | 02:10 AM
മുംബൈ: റേറ്റിങ് വിവരങ്ങളില്‍ കൃത്രിമം കാണിച്ചതിന് റിപ്പബ്ലിക് ടി.വിയടക്കം മൂന്നു ചാനലുകള്‍ക്കെതിരേ മുംബൈ പൊലിസ് അന്വേഷണം പ്രഖ്യാപിച്ചു. വിഷയത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. റിപ്പബ്ലിക് ടി.വിക്കു പുറമേ ഫക്ത് മറാത്തി, ബോക്സ് സിനിമ എന്നീ ചാനലുകള്ക്കെതിരേയാണ് അന്വേഷണം.
കേസുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ടി.വിയിലെ ഉദ്യോഗസ്ഥരോട് ഇന്ന് ചോദ്യം ചെയ്യലിനായി ഹാജരാകാനും പൊലിസ് നിര്‍ദേശിച്ചിട്ടുണ്ട്. ചാനല്‍ മേധാവി അര്‍ണബ് ഗോസ്വാമിയേയും ചോദ്യം ചെയ്യുമെന്നാണ് വിവരം. ചാനലിന്റെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങളും അന്വേഷിക്കുമെന്നും എത്തരത്തിലാണ് ഫണ്ട് സമാഹരിക്കുന്നതെന്നു കണ്ടെത്തുമെന്നും മുംബൈ പൊലിസ് മേധാവി പരംവീര്‍ സിങ് വ്യക്തമാക്കി. ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട് വല്ല നിയമവിരുദ്ധമായ കാര്യങ്ങളും കണ്ടെത്തിയാല്‍ അക്കൗണ്ട് മരവിപ്പിക്കുമെന്നും കൂടുതല്‍ നടപടികളുണ്ടാകുമെന്നും പൊലിസ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."