ആലഞ്ചേരിക്കെതിരേ വ്യാജരേഖ: പകര്‍പ്പ് പുറത്ത്
കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ വ്യാജരേഖ ചമച്ച കേസില്‍ രേഖകളുടെ പകര്‍പ്പ് പുറത്ത്. വ്യാജരേഖാ കേസില്‍ പൊലിസ് കോടതിയില്‍ നല്കിയ തെളിവുകളുടെ പകര്‍പ്പാണ് പുറത്തായിരിക്കുന്നത്. കര്‍ദിനാളിനെ അപമാനിക്കാന്‍ രണ്ടു വൈദികരുമായി ചേര്‍ന്ന് അറസ്റ്റിലായ ആദിത്യന് ഗൂഢാലോചന നടത്തി തയാറാക്കിയതെന്ന് പൊലിസ് പറയുന്ന ഒന്‍പത് പേജ് രേഖകളാണ് പുറത്ത് വന്നിരിക്കുന്നത്.
കര്‍ദിനാള്‍ ആലഞ്ചേരി മെത്രാന്മാര്‍ക്കൊപ്പം ലുലു മാളില്‍ യോഗം ചേര്‍ന്നുവെന്നും കൊച്ചിയിലെ ലുലു ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിലേക്ക് ലക്ഷങ്ങള്‍ കൈമാറിയെന്നുമാണ് ഇതിലുള്ളത്. കര്‍ദിനാള്‍ ആലഞ്ചേരിയുടെ അക്കൗണ്ടില്‍നിന്ന് 8.93 ലക്ഷം രൂപ ലുലു മാളിന്റെ അക്കൗണ്ടിലേക്ക് അയച്ചുവെന്നാണ് കാണിച്ചിരിക്കുന്നത്. പിന്നീട് രണ്ടുതവണ കൂടി ഈ വിധത്തില്‍ പണം കൈമാറിയതായും കാണിക്കുന്നു. കൂടാതെ ലുലു മാരിയറ്റ് വെക്കേഷന് ക്ലബില്‍ കര്‍ദിനാളിന് അംഗത്വമുണ്ടെന്നും ഇതില്‍ സൂചിപ്പിക്കുന്നു.
മാര്‍ ആലഞ്ചേരിയുടെ നേതൃത്വത്തില്‍ 15 പേര് ലുലു മാളില്‍ യോഗം ചേര്‍ന്നുവെന്നും രേഖയിലുണ്ട്.
പങ്കെടുത്തവരുടെ പട്ടികയില്‍ മറ്റ് ചില മെത്രാന്മാരുടെ പേരുകളുമുണ്ട്. ആദിത്യന് ഇ-മെയിലില്‍നിന്ന് ഇവ ഫാദര്‍ പോള്‍ തേലക്കാടിനും ഫാ. ആന്റണി കല്ലൂക്കാരനും അയച്ചുവെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."