ഡല്‍ഹി വംശഹത്യ: കല്ലേറിനും അതിക്രമങ്ങള്‍ക്കും അക്രമികളെ പ്രോത്സാഹിപ്പിച്ചും കൂടെക്കൂടിയും പൊലിസ്; വീഡിയോ പുറത്ത്
ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ പൊലിസിന്റെ പങ്ക് സൂചിപ്പിക്കുന്ന വീഡിയോകള്‍ കാണിക്കുന്ന വീഡിയോ പുറത്ത്. അക്രമികള്‍ക്കൊപ്പം ചേര്‍ന്ന് കല്ലേറ് നടത്തുന്നതിന്റെയും പരിക്കേറ്റ നിലത്ത് കിടക്കുന്നവരെക്കൊണ്ട് ദേശീയഗാനം ചൊല്ലിക്കുന്നതിന്റെയും മറ്റും വീഡിയോയാണ് പുറത്തു വന്നത്. ഒക്ടോബര്‍ അഞ്ചിനാണണ് വീഡിയോ പുറത്തു വന്നത്. വീഡിയോ ചൂണ്ടിക്കാട്ടി ഡല്‍ഹി ആഭ്യന്തര വകുപ്പ് പൊലിസിനോട് വിശദീകരണം തേടി.
രണ്ട് ദിവസത്തിന് ശേഷം നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി ഡെപ്യൂട്ടി കമ്മീഷണര്‍ (ഡിസിപി) മൂന്ന് വീഡിയോകളില്‍ നടപടിയെടുത്തതായി മറുപടി നല്‍കി. ബാക്കി വീഡിയോകള്‍ പരിശോധിച്ചുവരുകയാണെന്നും. ഓരോ വീഡിയോകളുടേയും കൃത്യമായ സംഭവസ്ഥലവും തിയ്യതിയും സമയവും ഉറപ്പിച്ച ശേഷം ഇവ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഉടന്‍ സമര്‍പ്പിക്കുമെന്നും പൊലിസ് അറിയിച്ചു.
എന്നാല്‍ വീഡിയോകളില്‍ പൊലിസുകാരുടേയും കലാപകാരികളുടേയും മുഖം വ്യക്തമായിക്കാണുന്നുണ്ടെന്നും പൊലിസ് ഔട്ട് പോസ്റ്റ് ദൃശ്യമാണെന്നും ദ ഇന്ത്യന്‍ എക്‌സ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കടകളും അവയുടെ പേരും അഡ്രസ്സുമെല്ലാം വീഡിയോകളില്‍ വ്യക്തമാണ്. കലാപകാരികള്‍ക്കൊപ്പം പൊലിസ് നില്‍ക്കുന്നത് ഒരു വീഡിയോയില്‍ കാണാം. കലാപകാരികളോട് എതിര്‍ഭാഗത്തുള്ളവരെ ആക്രമിക്കാന്‍ പൊലിസ് നിര്‍ദ്ദേശിക്കുന്നതും വ്യക്തമായി കാണുന്നുണ്ട്. എന്നിരിക്കെയാണ് പരിശോധിച്ച് മറുപടി പറയാമെന്ന് പൊലിസ് അറിയിച്ചിരിക്കുന്നതെന്നും ഇന്ത്യന്‍ എക്‌സ്പ്രസലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) അന്വേഷണം നടത്തിവരുകയാണെന്നും ഡല്‍ഹി പൊലിസ് അറിയിച്ചിട്ടുണ്ട്.
തോക്കും ബാറ്റണും കയ്യിലേന്തിയ പൊലിസുകാരന്‍ അക്രമികള്‍ക്കൊപ്പം ചേര്‍ന്ന് കല്ലേറ് നടത്തുന്നതാണ് ഒരു വീഡിയോ. പൊലിസിന്റെയും അക്രമികളുടേയും മുഖങ്ങള്‍ വീഡിയോയില്‍ കൃത്യമായി കാണുന്നുണ്ട്.
അക്രമികളോട് കല്ലേറിയാന്‍ ഇവര്‍ നിര്‍ദ്ദേശിക്കുന്നതാണ് മറ്റൊരു വീഡിയോ. ഇത് പറയുന്നവരുടേയും ചെയ്യുന്നവരുടേയും മുഖങ്ങള്‍ വീഡിയോയില്‍ വ്യക്തമാണ്. അല്‍പം കഴിഞ്ഞ പൊലിസ് അക്രമികള്‍ക്കൊപ്പം ചേര്‍ന്ന് കല്ലേറ് നടത്തുന്നുമുണ്ട്.
നിലത്ത് വീണുകിടക്കുന്ന പരിക്കേറ്റവരെക്കൊണ്ടി നിര്‍ബന്ധിച്ച് ദേശീയഗാനം പാടിപ്പിക്കുന്നതാണ് മൂന്നാമത്തെ വീഡിയോ. അഞ്ചുപേരാണ് പരുക്കേറ്റ് കിടന്നിരുന്നത്. 24കാരനായ ഫൈസാന്‍ എന്നയാള്‍ ഇതില്‍ മരിച്ചിരുന്നു. വീഡിയോയുമായി ബന്ധപ്പെട്ട് ഭജന്‍പുര പൊലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലിസ് പറയുന്നു.
പ്രത്യേക സമുദായത്തില്‍പ്പെട്ടവരെ ആക്രമിക്കാന്‍ ആഹ്വാനം നല്‍കുന്ന, ഭീഷണിയുള്ള നാല് വീഡിയോകള്‍ ഡല്‍ഹി ആഭ്യന്തര വകുപ്പ് ഫ്ളാഗ് ചെയ്തിട്ടുണ്ട്. ഇതില്‍ രണ്ട് വീഡിയോകളില്‍ നടപടി എടുത്തതായി പൊലിസ് പറയുന്നു. മറ്റ് രണ്ടെണ്ണം പരിശോധിച്ചുവരുകയാണെന്നും പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."