HOME
DETAILS

ബൊറോനോവ് പുറത്തായത് രണ്ടര മാസത്തിനുള്ളില്‍ 

  
backup
October 09 2020 | 05:10 AM

%e0%b4%ac%e0%b5%8a%e0%b4%b1%e0%b5%8b%e0%b4%a8%e0%b5%8b%e0%b4%b5%e0%b5%8d-%e0%b4%aa%e0%b5%81%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f
 
 
 
 
ബിഷ്‌കെക്: ജൂണ്‍ 17ന് പ്രധാനമന്ത്രിയായി അധികാരത്തിലേറിയ കുബത്‌ബെക് ബൊറോനോവ് തദ്സ്ഥാനത്ത് തുടരുന്നതിനെതിരേ രാജ്യത്തുടനീളം വന്‍ പ്രക്ഷോഭമാണ് അലയടിച്ചത്. 700ലധികം ആളുകളാണ് പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ പരുക്കേറ്റ് ആശുപത്രിയിലായത്. ഒരു 19കാരന്‍ കൊല്ലപ്പെടുകയും ചെയ്തു. പോലിസ് കണ്ണീര്‍വാതകവും സ്റ്റണ്‍ ഗ്രനേഡുകളും ജലപീരങ്കിയുമെല്ലാം ഉപയോഗിച്ചെങ്കിലും പ്രക്ഷോഭകര്‍ പാര്‍ലമെന്റ് മന്ദിരവും പ്രസിഡന്റിന്റെ ഭവനവും ഉള്‍പ്പെടുന്ന 'വൈറ്റ്ഹൗസ്' വളഞ്ഞു. 
രാജ്യത്തെ സര്‍ക്കാര്‍ കെട്ടിടങ്ങളും കൈയേറി. വൈറ്റ്ഹൗസിലെ കെട്ടിടങ്ങള്‍ കത്തുന്നതും പ്രസിഡന്റ് സൂറോണ്‍ബേ ജീന്‍ബെകോവിന്റെ ഓഫിസില്‍നിന്ന് ജനങ്ങള്‍ ഫയലുകളും മറ്റും പുറത്തേക്കെറിയുന്ന വിഡിയോകളും പുറത്തുവന്നിട്ടുണ്ട്. 
അഴിമതി അടക്കമുള്ള ആരോപണങ്ങളുന്നയിച്ച് ജയിലിലടച്ചിരുന്ന മുന്‍ പ്രസിഡന്റ് അല്‍മാസ്‌ബേക് അറ്റമാബേവിനെയും മറ്റ് രാഷ്ട്രീയത്തടവുകാരെയും മോചിപ്പിക്കാന്‍ ജനക്കൂട്ടം ആവശ്യപ്പെട്ടു. അധികം താമസിയാതെ ഇവര്‍ ജയില്‍മോചിതരായി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിങ്കളാഴ്ച നടത്തിയ പ്രാഥമിക ഫലപ്രഖ്യാപനത്തില്‍ സര്‍ക്കാര്‍ അനുകൂല കക്ഷികള്‍ വന്‍ വിജയം നേടിയതായി പ്രഖ്യാപിച്ചതോടെയാണ് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. സര്‍ക്കാര്‍ അനുകൂല കക്ഷികളില്‍ മൂന്നെണ്ണം 120 സീറ്റില്‍ 107 എണ്ണവും കൈക്കലാക്കി. പ്രതിപക്ഷ കക്ഷികള്‍ ഒരു സീറ്റില്‍പോലും വിജയിച്ചില്ല. ഇതോടെ വോട്ടിങ്ങില്‍ കൃത്രിമം നടന്നെന്ന് ആരോപിച്ച ജനം തെരുവിലിറങ്ങുകയായിരുന്നു. 
ജൂണ്‍ 17നായിരുന്നു ബൊറോനോവ് പ്രധാനമന്ത്രിയായി അധികാരമേറ്റത്. അതിനു മുമ്പ് 2018 ഏപ്രില്‍ മുതല്‍ ഒന്നാം ഉപപ്രധാനമന്ത്രിയായിരുന്നു. 2011 മുതല്‍ 2018 വരെ അടിയന്തിരാവസ്ഥാ മന്ത്രിയുമായിരുന്നു. 
അഴിമതിയും തെരഞ്ഞെടുപ്പിലെ കൃത്രിമത്വവും മൂലം കഴിഞ്ഞ 15 വര്‍ഷത്തിനിടെ രണ്ട് പ്രസിഡന്റുമാരെയാണ് കിര്‍ഗിസ്താനില്‍ ജനം അട്ടിമറിച്ചത്. 2005ലും 2010ലും. ഞായറാഴ്ചത്തെ വോട്ടെടുപ്പിനെ തുടര്‍ന്ന് രാജ്യത്തുടനീളം പ്രതിഷേധം വ്യാപിച്ചതില്‍ സഖ്യകക്ഷിയായ റഷ്യയും അയല്‍രാജ്യമായ ചൈനയും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ജനം മാസ്‌ക് ധരിക്കുകയോ സാമൂഹികാകലം പാലിക്കുകയോ ചെയ്യാതെ ഒത്തുകൂടിയത് കൊവിഡ് മഹാമാരി വന്‍തോതില്‍ പടരാനിടയാക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നു. 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  an hour ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  an hour ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  2 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  2 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  2 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  3 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  4 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  4 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  4 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  5 hours ago