മാന്‍ ബുക്കര്‍ പുരസ്‌കാരം ഒമാന്‍ എഴുത്തുകാരി ജോഖ അല്‍ഹാര്‍ത്തിക്ക്
ലണ്ടന്‍: ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ ഇന്റര്‍നാഷനല്‍ പുരസ്‌കാരം ഒമാന്‍ എഴുത്തുകാരി ജോഖ അല്‍ഹാര്‍ത്തിക്ക്. അധിനിവേശകാലത്തിന് ശേഷമുള്ള ഒമാന്റെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തില്‍ മൂന്ന് സഹോദരിമാരുടെ കഥ പറയുന്ന 'സെലസ്റ്റിയല്‍ ബോഡീസ് 'എന്ന നോവലിനാണ് പുരസ്‌കാരം ലഭിച്ചത്.
50,000 പൗണ്ട് (ഏകദേശം 44.31 ലക്ഷം രൂപ) ആണ് സമ്മാനത്തുക. നോവല്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയ മെരിലിന്‍ ബൂത്തുമായി സമ്മാനത്തുക പങ്കുവയ്ക്കും. ഇതോടെ ഈ പുരസ്‌കാരം നേടുന്ന ആദ്യ അറേബ്യന്‍ എഴുത്തുകാരിയായി അല്‍ഹാര്‍ത്തി. ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട കൃതിയാണ് മാന്‍ ബുക്കര്‍ ഇന്റര്‍നാഷനല്‍ പുരസ്‌കാരത്തിന് പരിഗണിക്കുന്നത്. ആദ്യമായാണ് ഒരു ഒമാന്‍ എഴുത്തുകാരിയുടെ നോവല്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യുന്നത്.
രണ്ട് ചെറുകഥാ സമാഹാരങ്ങളും മൂന്ന് നോവലുകളും കുട്ടികള്‍ക്കായുള്ള ഒരു പുസ്തകവും രചിച്ചിട്ടുള്ള അല്‍ഹാര്‍ത്തിയുടെ ആദ്യ പുസ്തകം 2010ല്‍ പ്രസിദ്ധീകരിച്ച ലേഡീസ് ഓഫ് ദി മൂണ്‍ ആണ്.
അവസാന അഞ്ചിലെത്തിയ യൂറോപ്പില്‍ നിന്നും ദക്ഷിണ അമേരിക്കയില്‍ നിന്നുമുള്ള നോവലുകളെ പിന്‍തള്ളിയാണ് 'സെലസ്റ്റിയല്‍ ബോഡീസ് ' പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്. സമ്പന്നമായ അറബ് സംസ്‌കാരത്തിന് ഒരു ജാലകം തുറന്നുകിട്ടിയതില്‍ ആവേശംകൊള്ളുന്നതായി അല്‍ഹാര്‍ത്തി പ്രതികരിച്ചു. ഒമാനിലെ അല്‍അവാഫി ഗ്രാമമാണ് നോവലിന്റെ പശ്ചാത്തലം. അവിടെ മയ്യ, അസ്മ, ഖൗല എന്നീ മൂന്നു സഹോദരിമാര്‍. അവരുടെ വിവാഹം. അടിമത്തം നിലനിന്ന സമൂഹത്തിലൂടെയാണ് ഇവരുടെ കഥ വികസിക്കുന്നത്. സൂക്ഷ്മമായ കലാചാതുരിയെയും ചരിത്രത്തെയും എടുത്തുകാണിക്കുന്ന നോവലാണ് സെലസ്റ്റിയല്‍ ബോഡീസെന്ന് പുരസ്‌കാര നിര്‍ണയസമിതി അധ്യക്ഷ ബെറ്റനി ഹ്യൂസ് അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."