തദ്ദേശീയമായി വികസിപ്പിച്ച ആന്റി റേഡിയേഷന് മിസൈല്‍ ' രുദ്രം 1' വിജയകരമായി പരീക്ഷിച്ചു
ന്യൂഡല്‍ഹി: രാജ്യത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കരുത്തേകാന്‍ തദ്ദേശീയമായി വികസിപ്പിച്ച ആന്റി റേഡിയേഷന് മിസൈലായ രുദ്രം-1 ഇന്ത്യന്‍ വ്യോമസേന വിജയകരമായി പരീക്ഷിച്ചു. വെള്ളിയാഴ്ച്ച ബാലസോറിിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലാണ് ഡി.ആര്.ഡി.ഒ വികസിപ്പിച്ച മിസൈല്‍ പരീക്ഷണ വിക്ഷേപണം നടത്തിയത്.
പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അറിയിച്ചു. ശത്രുവിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ നിഷ്പ്രഭമാക്കുന്ന എസ്ഇഎഡി ആക്രമണങ്ങള്‍ക്ക് രുദ്രം 1 സഹായത്തോടെ ഇന്ത്യന്‍ വ്യോമ സേനയ്ക്ക് സാധിക്കുമെന്നാണ് ഡിആര്‍ഡിഒ വൃത്തങ്ങള്‍ വ്യക്തമാക്കിയത്. ശത്രു റഡാറിനെ ലക്ഷ്യമാക്കി സുഖോയ് യുദ്ധവിമാനങ്ങളില്‍ നിന്ന് വിക്ഷേപിക്കാവുന്ന ആന്റി റേഡിയേഷന് മിസൈല്‍ ശബ്ദത്തിന്റെ ഇരട്ടി വേഗത്തില്‍ സഞ്ചരിക്കും.
മിസൈല്‍ വിക്ഷേപിച്ചതിന് ശേഷം ശത്രുക്കള്‍ അവരുടെ റഡാര്‍ പ്രവര്‍ത്തന രഹിതമാക്കിയാലും ലക്ഷ്യത്തിലെത്തി അതിനെ ചാരമാക്കാനും മിസൈലിന് കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."