അനധികൃത കടല്‍യാത്ര നടത്തിയ ബോട്ട് പിടികൂടി
ഫറോക്ക്: നിയമവിരുദ്ധമായി സ്ത്രീകളേ കുട്ടികളേയും കൊണ്ടു കടല്സവാരി നടത്തിയ മത്സ്യബന്ധന ബോട്ട് മറൈന്‍ എന്‍ഫോഴ്സ്മെന്റ് പിടികൂടി.
കോസ്റ്റ് ഗാര്‍ഡും ഫിഷറീസും സംയുക്തമായി നടത്തുന്ന ഓപ്പറേഷന് 'സരിജഗന്' പരിശോധനക്കിടെ ബേപ്പൂര്‍ ഹാര്‍ബറിനു സമീപം പുറംകടലില്‍ വച്ചാണ് ബോട്ട് പിടൂകൂടിയത്. ആവശ്യമായ മുന്‍കരുതലുകളില്ലാതെ സ്ത്രീകളും കുട്ടികളുമടക്കം 30പേരുമായാണ് ബോട്ട് കടലില്‍ യാത്ര നടത്തിയത്.
ബേപ്പൂര്‍ സ്വദേശി ജംഷീറിന്റെ ഉടമസ്ഥതയിലുളള സീ ഹണ്ടര്‍ ബോട്ടാണ് കസ്റ്റഡിയിലെടുത്തത്. നിയമം ലംഘിച്ചു അപകടകരമാം വിധത്തില്‍ കടല്‍ യാത്ര നടത്തിയ ബോട്ടിനെതിരേ കേസ് റജിസ്റ്റര്‍ ചെയ്തു റിപ്പോര്‍ട്ട് ഡി.ഡിക്കു കൈമാറി. ബേപ്പൂര്‍ ഫിഷറീസ് എ.ഡി രഞ്ജിനി.പി മറൈന്‍ എന്‍ഫോഴ്സ്മെന്റ് എസ്.ഐ. എസ്.എസ്.സുജിത്ത്, സിവില്‍ പൊലിസ് ഓഫിസര്‍ എം.ടി രതീഷ് ബാബു, റെസ്ക്യു ഗാര്‍ഡുമാരായ ടി.രാജേഷ്, ഷൈജു എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."