HOME
DETAILS

ഇരകളെ പ്രതികളാക്കുന്ന ഭരണകൂട ഭീകരത

  
backup
October 10 2020 | 00:10 AM

editorial-10-oct-2020

 


ജാതി താല്‍പര്യത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ ഉത്തര്‍പ്രദേശ് വീണ്ടും വിവാദത്തില്‍ മുന്നില്‍ നില്‍ക്കുകയാണ്. ഹത്രാസില്‍ 19കാരിയായ ദലിത് പെണ്‍കുട്ടി സവര്‍ണരുടെ ക്രൂരമായ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ദിശമാറ്റാന്‍ യോഗി സര്‍ക്കാര്‍ പുതിയ തന്ത്രം മെനയുകയാണ്. യോഗിയുടെ ജാതിക്കാരായ താക്കൂര്‍മാരാണ് പ്രതികളെന്നതിനാല്‍ അവരെ രക്ഷിക്കാന്‍ നീതിയുടെ നാലയലത്തു കൂടി പോലും സഞ്ചരിച്ചു പാരമ്പര്യമില്ലാത്ത യു.പി സര്‍ക്കാര്‍ ക്രൂര മാര്‍ഗങ്ങളാണ് അവലംബിക്കുന്നത്.


ദുരഭിമാനക്കൊലയാണ് ഹത്രാസിലേതെന്നു വരുത്തിത്തീര്‍ക്കാന്‍ കൊണ്ടുപിടിച്ച ശ്രമമാണ് പൊലിസ് നടത്തുന്നത്. അതിനായി കേസിലെ പ്രധാന പ്രതി യു.പി പൊലിസിനയച്ച കത്തെന്ന പേരില്‍ പൊലിസ് പുതിയ കഥ മെനഞ്ഞത് കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. മുഖ്യപ്രതി സന്ദീപ് താക്കൂറും പെണ്‍കുട്ടിയും തമ്മില്‍ സൗഹൃദത്തിലായിരുന്നെന്നും അത് ഇഷ്ടപ്പെടാതിരുന്ന അവളുടെ ബന്ധുക്കളാണ് അവളെ കൊന്നതെന്നുമാണ് മറ്റു പ്രതികളും ഒപ്പുവച്ച കത്തില്‍ പറയുന്നത്. പെണ്‍കുട്ടിയും പ്രതിയും തമ്മില്‍ പ്രണയത്തിലായിരുന്നെന്നു വരുത്താന്‍ ആസൂത്രിത നാടകത്തിന് പൊലിസ് ശ്രമം തുടങ്ങിയിരുന്നതായി ആരോപണമുയര്‍ന്നിരുന്നു. ഇതിനായി പെണ്‍കുട്ടിയുടെ സഹോദരന്റെ പേരിലുള്ള ഫോണില്‍ നിന്ന് പ്രതിയുമായി മൂന്നു മാസത്തിനിടെ നൂറിലേറെ തവണ സംസാരിച്ചിട്ടുണ്ടെന്ന വാദവുമായി പൊലിസ് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിയുടെ കത്ത് അടിസ്ഥാനമാക്കി യു.പി പൊലിസിന്റെ പുതിയ നാടകം.


പെണ്‍കുട്ടിയുടെ മാതാവും സഹോദരനും തന്നെ ഭീഷണിപ്പെടുത്തിയിരുന്നെന്നും പ്രതി ആരോപിക്കുന്നുണ്ട്. അവളും താനും കാണുന്നത് അവളുടെ കുടുംബം വിലക്കിയിരുന്നെന്നും അതിന്റെ പേരില്‍ അവളെ മാതാവും സഹോദരനും മര്‍ദിച്ചിരുന്നെന്നും പ്രതി പറയുന്നു. പെണ്‍കുട്ടിയാണ് കുറ്റക്കാരിയെന്ന നിലയില്‍ നേരത്തെ ചില ബി.ജെ.പി നേതാക്കളും പ്രതികരിച്ചിരുന്നു. എന്നാല്‍, ആരോപണമെല്ലാം പൂര്‍ണമായി പെണ്‍കുട്ടിയുടെ പിതാവ് നിഷേധിക്കുകയും കുടുംബത്തെ കുടുക്കാന്‍ പൊലിസ് ശ്രമിക്കുകയാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു.
ഹത്രാസ് വിഷയത്തില്‍ തുടക്കം മുതല്‍ സര്‍ക്കാര്‍ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചിരുന്നത്. യു.പിയില്‍ കലാപമുണ്ടണ്ടാക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിച്ചത്. പ്രതിഷേധക്കാരെ പൗരത്വ സമരക്കാരെയും തബ്‌ലീഗ് പ്രവര്‍ത്തകരെയും നേരിട്ടപോലെ സര്‍ക്കാര്‍ നേരിടുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തിയിരുന്നു. രാജ്യത്തെ പ്രമുഖ പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ സമുന്നത നേതാവായ രാഹുല്‍ ഗാന്ധിക്കു നേരെ കൈയേറ്റം നടക്കുകയും അദ്ദേഹത്തെ തള്ളി താഴെയിടുകയും ചെയ്തു.


പ്രതിഷേധിക്കുന്നവര്‍ക്കെതിരേയെല്ലാം രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് പൊലിസ് കേസെടുക്കുന്നത്. കഴിഞ്ഞ ദിവസം മലയാളി മാധ്യമപ്രവര്‍ത്തകന്‍ അടക്കമുള്ളവര്‍ക്കെതിരേ യു.എ.പി.എ ചുമത്തിയതിനു പിന്നാലെ ഇപ്പോള്‍ ചില കോണ്‍ഗ്രസ് നേതാക്കളെയും അറസ്റ്റ് ചെയ്ത് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കയാണ്. കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് കഴിഞ്ഞ ദിവസം പ്രമുഖ കോണ്‍ഗ്രസ് നേതാവ് ശിയോരാജ് ജിവനെ അറസ്റ്റ് ചെയ്തത്. നാല്‍പതു വര്‍ഷമായി പൊതുരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന, ഇക്കാലത്തിനിടയ്ക്ക് ഒരു കേസുപോലും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ലാത്ത ആളെയാണ് കലാപകാരിയാക്കി ചിത്രീകരിച്ച് അറസ്റ്റ് ചെയ്തിരിക്കുന്നത്.


സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് ഭരണകൂട ഭീകരതയ്ക്ക് യു.പിയില്‍ കളമൊരുക്കുന്നത്. കഴിഞ്ഞദിവസം അലഹാബാദ് ഹൈക്കോടതി രൂക്ഷ ഭാഷയിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരേ തുറന്നടിച്ചത്. കോടതിയുടെ ഉത്തരവുകള്‍ അനുസരിക്കാനും പ്രാവര്‍ത്തികമാക്കാനും ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തയാറാകുന്നില്ലെന്ന് പറഞ്ഞകോടതി, ഇതു നിന്ദ്യമായ ശൈലിയാണെന്നും പരാമര്‍ശിച്ചിരുന്നു. നീതി നടപ്പിലാക്കിക്കൊടുക്കേണ്ട നിയമപാലകര്‍ കോടതി ഉത്തരവുകള്‍ വന്നാല്‍ പോലും നീതിനിഷേധത്തിനു മുന്നില്‍ നില്‍ക്കുകയും ഇരകളെ അടിച്ചമര്‍ത്തുകയുമാണ്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ ആദ്യഘട്ടത്തില്‍ മാധ്യമങ്ങളെ പോലും അനുവദിച്ചില്ല. അവരെ ബന്ദികളാക്കി പുറംലോകവുമായി വിവരം കൈമാറുന്നതു തടയാനാണ് തുടക്കം മുതല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ മുന്നില്‍ നിന്ന പൊലിസ് ശ്രമിച്ചത്. ഫൊറന്‍സിക് റിപ്പോര്‍ട്ടിനു വിരുദ്ധമായി പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ലെന്നു വരുത്തിത്തീര്‍ക്കാന്‍ പൊലിസ് നിരവധി ശ്രമങ്ങളാണ് നടത്തിയത്.


ഇന്ത്യ നേരിടുന്ന സാമൂഹിക വിപത്തിന്റെ നേര്‍ചീന്തായി യു.പി മാറിയിരിക്കുകയാണ്. വര്‍ഗീയതയും വിവേചനവും ജാതിമേല്‍ക്കോയ്മയും യു.പിയെ വരിഞ്ഞുമുറുക്കിയിരിക്കുന്നു. ബലാത്സംഗമാണ് സവര്‍ണര്‍ പിന്നാക്കജാതിക്കാര്‍ക്കു നേരെ ഉപയോഗിക്കുന്ന പ്രധാന ആയുധമെന്നത് ഏറ്റവും നീചമായ അവസ്ഥ വരച്ചുകാട്ടുന്നു. തങ്ങളുടെ ഹിതത്തിനനുസരിച്ച് പ്രവര്‍ത്തിക്കാത്തവര്‍ക്കതിരേ ബലാത്സംഗമാണ് യു.പിയിലെ ഉന്നത ജാതിക്കാരുടെ അലിഖിത നിയമം. ഹത്രാസ് കത്തിനില്‍ക്കുന്നതിനിടയിലും കഴിഞ്ഞദിവസം ഉത്തര്‍പ്രദേശിലെ ഫതഹ്പൂരില്‍ 17കാരിയുടെ മൃതദേഹം കൃഷിയിടത്തില്‍നിന്നു കണ്ടെത്തിയത് ഇതിനോടു ചേര്‍ത്തു വായിക്കണം. പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതാണെന്നാരോപിച്ച് കുടുംബം രംഗത്തെത്തിയിട്ടുണ്ട്.
ഇന്ത്യയില്‍ ഒരു ദിവസം ശരാശരി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് 87 ഓളം പീഡനക്കേസുകളാണ്. നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2019ല്‍ ഇന്ത്യയിലുണ്ടായത് 4,05,861 പീഡനങ്ങളാണ്. 2018ല്‍ നിന്ന് ഏഴു ശതമാനം വര്‍ധനാണ് 2019ലുണ്ടായിരിക്കുന്നതെന്നും ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ പീഡനം യു.പിയിലാണ് നടന്നത്. 59,853 കേസുകളാണ് യു.പിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയുടെ ബലാത്സംഗ തലസ്ഥാനമായി യു.പി മാറിയിരിക്കുന്നു. ജാതിമേല്‍ക്കോയ്മയ്ക്കു വേണ്ടി പീഡകര്‍ക്കു പരവതാനി വിരിക്കുകയും ഇരകളെ പ്രതികളാക്കുകയും ചെയ്യുമ്പോള്‍ ഇതിലപ്പുറം മറ്റെന്തു പ്രതീക്ഷിക്കാന്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലിസ്റ്റില്‍ യു.എ.ഇ ഇല്ല, സ്വര്‍ണത്തിന് ഏറ്റവും വില കുറവുള്ള അഞ്ച് രാജ്യങ്ങള്‍ ഇവയാണ് 

Business
  •  an hour ago
No Image

കണ്ണൂരിൽ മെഡിക്കൽ ഷോപ്പുകാർ മരുന്ന് മാറി നൽകിയെന്ന്; എട്ടുമാസം പ്രായമുള്ള കു‍ഞ്ഞ് ​ഗുരുതരാവസ്ഥയിൽ

Kerala
  •  2 hours ago
No Image

മാനദണ്ഡം മാറിയെങ്കിലും വെട്ടിനിരത്തലൊഴിയാതെ സി.പി.എം

Kerala
  •  2 hours ago
No Image

ദുബൈയിലേക്ക് ഇന്ത്യക്കാര്‍ക്ക് രണ്ട് വര്‍ഷത്തെ വര്‍ക്ക് വിസ: എങ്ങനെ അപേക്ഷിക്കാം, യോഗ്യത, നടപടിക്രമങ്ങള്‍ അറിഞ്ഞിരിക്കാം | Dubai 2-year work visa Procedure

uae
  •  3 hours ago
No Image

ദുബായ് 2 വർഷത്തെ തൊഴിൽ വിസ: എങ്ങനെ അപേക്ഷിക്കാം, ആർക്കാണ് യോഗ്യത? 2025 പുതിയ മാറ്റങ്ങൾ

uae
  •  3 hours ago
No Image

ജ്യോത്സ്യനെ ഹണിട്രാപ്പില്‍ കുരുക്കി, യുവതിയോടൊപ്പം നഗ്നനാക്കി നിര്‍ത്തി ഫോട്ടോയെടുത്ത് ബ്ലാക്ക്‌മെയില്‍; രണ്ടു പേര്‍ അറസ്റ്റില്‍ 

Kerala
  •  3 hours ago
No Image

ഒറ്റക്കുതിപ്പില്‍ പുതു റെക്കോര്‍ഡിട്ട് സ്വര്‍ണം; പവന്‍ വില 65,000ത്തിന് തൊട്ടരികെ

Business
  •  4 hours ago
No Image

ലോകത്തിലെ ഏറ്റവും വലിയ ഡ്രോൺ ലൈറ്റ് ഷോ അബുദാബിയിൽ! കിംബൽ മസ്‌കിന്റെ നോവ സ്കൈയും അനലോഗുമായും ചേർന്ന് പരിപാടി സംഘടിപ്പിക്കും

uae
  •  4 hours ago
No Image

രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ വ്യത്യാസം; യു.എ.ഇയിലെ സ്വര്‍ണ, ഇന്ധന നിരക്കുകളും അറിയാം | UAE Market Today

Economy
  •  5 hours ago
No Image

ട്രെയിന്‍ റാഞ്ചല്‍: മുഴുവന്‍ ബന്ദികളേയും മോചിപ്പിച്ചെന്ന് പാക് സൈന്യം

International
  •  5 hours ago