HOME
DETAILS
MAL
വീണ്ടും ഹൂതി ഡ്രോൺ ആക്രമണം; തകർത്തതായി സഊദി
backup
October 10 2020 | 03:10 AM
റിയാദ്: സഊദിക്കെതിരെ വീണ്ടും യമനിലെ ഹൂതികൾ ഡ്രോൺ ആക്രമണം നടത്താനുള്ള ശ്രമം തകർത്തതായി സഊദി അറേബ്യ. യമനിലെ വിമതരായ ഹൂതികളാണ് സഊദി അതിർത്തി പ്രദേശത്തേക്ക് ആയുധങ്ങൾ നിറച്ച ഡ്രോൺ അയച്ച് ആക്രണത്തിന് ശ്രമം നടത്തിയത്. ശനിയാഴ്ച്ച പുലർച്ചെ നടത്തിയ ശ്രമം തകർത്തതായി സഊദി നേതൃത്വത്തിലുള്ള അറബ് സഖ്യ സേന വക്താവ് കേണൽ തുർക്കി അൽ മാലികി അറിയിച്ചു. സഊദി തെക്കൻ പ്രദേശത്തെ ജനവാസ മേഖല ലക്ഷ്യമാക്കിയാണ് ഡ്രോൺ ആക്രമണ ശ്രമം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഡ്രോൺ തകർത്ത സ്ഥലം ഏതാണെന്ന് വ്യക്തമാക്കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."