മാവേലിക്കരയില്‍ കൊടിപാറിക്കാന്‍ കൊടിക്കുന്നില്‍
ഇരുമുന്നണികളെയും പിന്തുണച്ച ചരിത്രമുള്ള മാവേലിക്കര ലോക്‌സഭാ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി കൊടിക്കുന്നിലിന്റെ മുന്നേറ്റം. 31,562 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫിന്റെ ചിറ്റയം ഗോപകമാറിനെ പിന്തളളി ലീഡ് ചെയ്യുന്നത്.
പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച മണ്ഡലമായ മാവേലിക്കരയില്‍ സിറ്റിങ് എം.പിയായ കൊടിക്കുന്നിലിന്റെ വികസന നേട്ടങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന നേട്ടങ്ങളാണ് ചര്‍ച്ച ചെയ്തത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ഫലത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് പോരിനിറങ്ങിയ എല്‍ഡിഎഫിന് തിരിച്ചടി നേരിടുന്നുവെന്നാണ് മനസിലാക്കുന്നത്.
എന്നാല്‍ ശബരിമല വിഷയം തുണക്കുമെന്ന് കരുതിയ എന്‍ഡിഎയുടെ പ്രതീക്ഷകള്‍ ആദ്യരണ്ടര മണിക്കൂറിലും അസ്ഥാനത്താണ്. പരമ്പരാഗത ഈഴവ, പിന്നാക്ക വേട്ടുകളില്‍ പ്രതീക്ഷയര്‍പ്പിച്ച എല്‍ഡിഎഫിന് ആ വോട്ടുകള്‍ പെട്ടിയിലാക്കാന്‍ കഴിഞ്ഞോ എന്നതും അന്തിമഫലം വരുമ്പോള്‍ ചര്‍ച്ചയ്‌ക്കെടുക്കേണ്ടതുണ്ട്.
എന്നാല്‍ എംപി എന്ന നിലയില്‍ നടത്തിയ വികസന പ്രവര്‍ത്ത്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മത്സരരംഗ്തതിറങ്ങിയ കൊടിക്കുന്നലിന്റെ പ്രതീക്ഷകള്‍ക്ക് ഏറെ നിറംവയ്ക്കുന്നതാണ് പുറത്തുവരുന്ന ലീഡ് നില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."