എസ്.കെ.എസ്.എസ്.എഫ് പുതുവത്സര ഹിജ്‌റ പ്രഭാഷണം നാളെ
കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഹാഫിള് സിറാജുദ്ധീന്‍ ദാരിമി പത്താനപുരത്തിന്റെ പുതുവത്സര ഹിജ്‌റ പ്രഭാഷണത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നാളെ രാവിലെ ഒന്‍പതിന് സ്വാഗതസംഘം ചെയര്‍മാന്‍ കുന്നില്‍ അബ്ദുല്‍ ഖാദിര്‍ പതാക ഉയര്‍ത്തും. വൈകിട്ട് ഏഴിന് കളനാട് ഖത്തര്‍ ഇബ്രാഹിം ഹാജി നഗറില്‍ വച്ച് നടക്കുന്ന പ്രഭാഷണത്തിന്റെ ഉദ്ഘാടനം സമസ്ത ജില്ലാ പ്രസിഡന്റ് ത്വാഖ അഹ്മദ് മൗലവി നിര്‍വഹിക്കും. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷനാവും. തുടര്‍ന്ന് ഹാഫിള് സിറാജുദ്ധീന്‍ ദാരിമി പത്താനപുരത്തിന്റെ പുതുവത്സര ഹിജ്‌റ പ്രഭാഷണം നടക്കും. ചടങ്ങില്‍ വച്ച് പ്രളയമേഖലയില്‍ സേവനം ചെയ് വിഖായ ജില്ലാ ആക്ടീവ് വിങ് അംഗങ്ങളെ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ആദരിക്കും.
പ്രഭാഷണ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഹിജ്‌റ ക്വിസ് വിജയികള്‍ക്ക് സമ്മാനം നല്‍കും. 3,000 ആളുകള്‍ക്ക് ഇരുന്ന് പ്രഭാഷണം കാണാനുള്ള സംവിധാനവും ലൈവായി പരിപാടി വീക്ഷിക്കാനുള്ള സൗകര്യവും ഒരുക്കിയതായി സംഘാടകര്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന, സ്വാഗതസംഘം ചെയര്‍മാന്‍ കുന്നില്‍ അബ്ദുല്‍ ഖാദിര്‍, വര്‍ക്കിങ് സെക്രട്ടറി യൂനുസ് ഫൈസി പെരുമ്പട്ട, ഓര്‍ഗനൈസിങ് സെക്രട്ടറി ജൗഹര്‍ ഉദുമ, വര്‍ക്കിങ് കണ്‍വീനര്‍ നൗഷാദ് മിഹ്‌റാജ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."