താഴെചൊവ്വ പുതിയപാലം ടാറിങ് രണ്ടാഴ്ച്ചക്കകം; കുരുക്കഴിക്കാന്‍ നഗരകവാടം
കണ്ണൂര്‍: ദേശീയപാതയിലെ ഗതാഗതക്കുരുക്കിനു പരിഹാരം കാണാന്‍ നിര്‍മിച്ച താഴെചൊവ്വയിലെ സമാന്തരപാലത്തിന്റെ മെക്കാഡം ടാറിങ് പ്രവൃത്തി രണ്ടാഴ്ചകള്‍ക്കുള്ളില്‍ തുടങ്ങും.
ടാറിനു പകരം കോണ്‍ക്രീറ്റ് മിശ്രിതമുപയോഗിച്ച് താല്‍ക്കാലിക ടാറിങ് നടത്തിയാണ് നിലവില്‍ പാലം ഗതാഗതത്തിന് തുറന്ന് കൊടുത്തിട്ടുള്ളത്. ഇതോടെ സമീപത്തുള്ള വ്യാപാരികള്‍ക്കും ഇരുചക്രവാഹനക്കാര്‍ക്കും മൂക്കുപൊത്തി പോകണ്ട അവസ്ഥയായി. വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ കോണ്‍ക്രീറ്റ് പൊടി പാറുന്നതാണ് ദുരിതമായത്.
നിലവിലുള്ള പാലത്തില്‍ നിന്ന് 1.50 മീറ്റര്‍ തെക്ക് ഭാഗത്തേക്കു മാറി 20 മീറ്റര്‍ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിയിട്ട് മാസങ്ങളായി. രണ്ടുമാസമായുള്ള മഴയെത്തുടര്‍ന്നാണ് ടാറിങ് പ്രവൃത്തി നീണ്ടുപോയതെന്ന് അധികൃതര്‍ പറഞ്ഞു.
മെക്കാഡം ടാറിങ് പ്രവൃത്തി കഴിഞ്ഞാല്‍ ഉടന്‍ പുതിയപ്പാലത്തിന്റെ ഉദ്ഘാടനവും നടക്കും.
അതേസമയം, പാലം ഗതാഗതത്തിന് തുറന്ന്‌കൊടുത്തിട്ടും ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഗതാഗതക്കുരുക്കിനു പ്രധാനകാരണം കാപ്പാട് റോഡിലൂടെയും തെഴുക്കിലെപീടിക ജങ്ഷനിലുള്ള സിറ്റി റോഡിലൂടെ പോകുന്ന വാഹനങ്ങളാണെന്നും ഇതിനു പരിഹാരമാണ് കാണേണ്ടതെന്നും നാട്ടുകാര്‍ പറയുന്നു.
രാവിലെയും വൈകിട്ടും സ്‌കൂള്‍ വാഹനങ്ങളും ഓഫിസ് ജീവനക്കാരുടെ വാഹനങ്ങളും നിരത്തിലിറങ്ങിയാല്‍ സ്ഥിതി രൂക്ഷമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."