ഒന്നര ലക്ഷം കടന്ന് ഹൈബി
എറണാകുളത്ത് ഹൈബി ഈഡന്റെ ലീഡ് ഒന്നര ലക്ഷത്തിലേക്ക്. വിജയം ഉറപ്പിച്ചുകഴിഞ്ഞ മണ്ഡലത്തില്‍ പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനങ്ങളുമായി തെരുവുകളില്‍ ഇറങ്ങിത്തുടങ്ങി. പോളിങ്ങിന്റെ ഭൂരിപക്ഷവും എണ്ണിക്കഴിഞ്ഞപ്പോള്‍ സംസ്ഥാനത്ത് യു.ഡി.എഫ് തരംഗമാണ് നിലനില്‍ക്കുന്നത്. ഇതോടെ എറണാകുളം നിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങി.
2014ല്‍ കെ.വി തോമസ് 87000 വോട്ടിനാണു വിജയിച്ചതെങ്കില്‍ പോളിങ് ചെയ്തതിന്റെ ഭൂരിഭാഗവും എണ്ണിക്കഴിഞ്ഞപ്പോള്‍ ഹൈബി ഈഡന് 1,33,415 വോട്ടുകളുടെ
ഭൂരിപക്ഷത്തിലാണിപ്പോള് നിലനില്‍ക്കുന്നത്.
പരമ്പരാഗതമായ ശക്തകേന്ദ്രങ്ങളില്‍ പോളിങ് ശതമാനം ഉയര്‍ന്നത് യു.ഡി.എഫിന്റെ ആത്മവിശ്വാസത്തിനു ബലം പകര്‍ന്നിരുന്നു. എല്‍ഡിഎഫ് പ്രതീക്ഷ പുലര്‍ത്തിയിരുന്ന പോളിങ് ശതമാനം കുറഞ്ഞ കൊച്ചി നഗരത്തിലും തീരദേശ മേഖലയിലും കനത്ത തിരിച്ചടിയാണു നേരിടുന്നത്.
ഏഴു നിയമസഭാ മണ്ഡലങ്ങളിലേയും മൊത്തം വോട്ടുശരാശരിയില്‍ യുഡിഎഫിന് തന്നെയായിരുന്നു മേല്‍ക്കൈ. സമാന നിലയില്‍ തന്നെയാണ് ഇത്തവണത്തെ ലോക് സഭാ തെരഞ്ഞെടുപ്പിലും എറണാകുളത്തിന്റെ അവസ്ഥ. യുഡിഎഫിന്റെ പരമ്പരാഗത ശക്തി കേന്ദ്രങ്ങളിലൊക്കെ പഴയ പോളിങ് നില അതേപടിയോ അതിനുമുകളിലേക്കോ എത്തി.
ഇതു യു.ഡി.എഫ് കേന്ദ്രങ്ങളില്‍ പ്രതീക്ഷക്ക് വക നല്‍കിയിരുന്നു. ആ പ്രതീക്ഷയ്ക്കൊത്ത് യുഡിഎഫ് ലീഡ് നില ഉയര്‍ന്നത് പ്രവര്‍ത്തകരില്‍ ആവേശം കൊള്ളിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."