മാവോവാദികളെ നേരിടാന്‍ ദീര്‍ഘകാല പദ്ധതികള്‍ വേണം: രാജ്നാഥ് സിങ്
ന്യൂഡല്‍ഹി: മാവോവാദികള്‍ക്കെതിരായ നീക്കത്തിന് ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്കരിക്കേണ്ടതുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്.
മാവോവാദികളുടെ സ്വാധീന മേഖലയായ സംസ്ഥാനങ്ങളില്‍ നിന്ന് അവരെ തുരത്താനും പുതിയ രീതിയിലുള്ള തന്ത്രങ്ങള്‍ ഒരുക്കി ജനാധിപത്യത്തെ തോക്കിന് കുഴലില്‍ നിര്‍ത്തുന്ന അവസ്ഥ അവസാനിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മാവോവാദികള്‍ കനത്ത വെല്ലുവിളികള്‍ ഉയര്‍ത്തുന്ന 10 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, ഈ സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുമായി ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി. ഛത്തിസ്ഗഡില്‍ 25 സി.ആര്.പി.എഫ് ജവാന്മാരെ മാവോവാദികള്‍ കൊലപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് പ്രശ്നം ഏത് രീതിയില്‍ പരിഹരിക്കണമെന്ന കാര്യത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിങ് മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയത്.
കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ മാവോ വാദി ആക്രമണങ്ങളില്‍ 12,000 പേരാണ് കൊല്ലപ്പെട്ടത്. പരസ്പര വിശ്വാസ്യതയും പുതിയ തന്ത്രങ്ങളും സ്വീകരിച്ചുകൊണ്ട് മാവോവാദികളെ നേരിടുകയും അവര്‍ ഉയര്‍ത്തുന്ന വെല്ലുവിളിയെ അതിജീവിക്കുകയും വേണമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."