HOME
DETAILS
MAL
തങ്ങള്‍ക്കെതിരേ തിരിഞ്ഞാല്‍ പുണ്യ നഗരികളൊഴികെ സഊദി ആക്രമിക്കുമെന്ന് ഇറാന്
backup
May 08 2017 | 22:05 PM
റിയാദ്: ഇറാനെതിരേ സഊദി ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിന് മുതിര്‍ന്നാല്‍ മക്കയും മദീനയും ഒഴികെ രാജ്യത്തെ മുഴുവന്‍ നഗരങ്ങളും ആക്രമിക്കുമെന്ന് ഇറാന്റെ ഭീഷണി. മേഖലയിലെ ഇറാന് കടന്നു കയറ്റം അവസാനിപ്പിച്ചില്ലെങ്കില്‍ ഇറാനെ നേരിടേണ്ടണ്ടി വരുമെന്ന സഊദി പ്രതിരോധ മന്ത്രിയുടെ പ്രസ്താവനക്ക് മറുപടിയായാണ് ഇറാന് പ്രതിരോധ മന്ത്രി ശക്തമായ ഭാഷയില്‍ പ്രതികരിച്ചത്.
യമനില്‍ ഇത്രയും കാലമായിട്ടും മേല്‍ക്കോയ്മ നേടിയെടുക്കാന്‍ കഴിയാത്ത സഊദിയാണ് വ്യോമസേനയുടെ കരുത്തുകാണിച്ചു അവര്‍ക്കു മാത്രമേ എന്തെങ്കിലും ചെയ്യാന്‍ കഴിയൂവെന്നു കരുതുന്നത്. അത് അബദ്ധജഡിലമാണെന്നും തങ്ങളുടെ ശക്തി സഊദി അറിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വ്യാഴാഴ്ച ടെലിവിഷന്‍ അഭിമുഖത്തിലാണ് സഊദി പ്രതിരോധ മന്ത്രി സല്മാന് രാജകുമാരന് ഇറാനെതിരേ രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."