General Election Results 2019: പഞ്ചാബ് LIVE: കേരളത്തിന് പുറമേ കോണ്‍ഗ്രസിനെ തുണച്ച് പഞ്ചാബും തമിഴ്‌നാടും
6.34 PM: ബിജെപി പ്രചാരണങ്ങള്‍ സ്വാധീനിച്ചില്ല; പഞ്ചാബില്‍ നേട്ടമുണ്ടാക്കി കോണ്‍ഗ്രസ്... Read More
12.36 PM: കേരളത്തിന് പുറമേ കോണ്‍ഗ്രസിനെ തുണച്ച് പഞ്ചാബും തമിഴ്‌നാടും. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 89 സീറ്റുകളിലാണ് യു.പി.എ. ലീഡ് ചെയ്യുന്നത്. ഇതില്‍ 50 സീറ്റുകളിലാണ് കോണ്‍ഗ്രസിന് ലീഡ്. കേരളത്തില്‍ നിന്നു 15 സീറ്റുകളിലാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. കേരളം കഴിഞ്ഞാല്‍ പഞ്ചാബിബിലും തമിഴ്‌നാട്ടിലുമാണ് കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകളില്‍ മുന്നേറാന്‍ പറ്റിയത്. എട്ടു സീറ്റുകളിലാണ് പഞ്ചാബില്‍ കോണ്‍ഗ്രസ് മുന്നിട്ടുനില്‍ക്കുന്നത്. ഡി.എം.കെ സഖ്യത്തിന്റെ ഭാഗമായി മല്‍സരിച്ച തമിഴ്‌നാട്ടിലും എട്ട് സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു.
9.40 AM: പഞ്ചാബിലെ 13 ലോക്‌സഭാ സീറ്റുകളില്‍ എട്ടിടത്ത് കോണ്‍ഗ്രസിന് ലീഡ്. ശിരോമണി അകാലിദള്‍, ബിജെപി എന്നിവര്‍ രണ്ടുവീതം സീറ്റുകളിലും എ.എ.പി ഒരിടത്തും ലീഡ് ചെയ്യുന്നു.
8.30 AM: പഞ്ചാബില്‍ വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസിന് ലീഡ്. സംസ്ഥാനത്തെ 13 സീറ്റുകളില്‍ 11 ഇടത്ത് കോണ്‍ഗ്രസ് മുന്നിട്ടു നില്‍ക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."