HOME
DETAILS
MAL
ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാന്‍ തടസ്സമെന്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം: പി.ടി തോമസ്
backup
September 09 2018 | 18:09 PM
കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യാന്‍ എന്താണ് തടസമെന്ന് ആഭ്യന്തരവകുപ്പിന്റെ കൂടി ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണമെന്ന് പി.ടി തോമസ് എം.എല്‍.എ. പീഡന വിഷയത്തില്‍ രണ്ടുതരം നീതിയാണ് ഈ സര്‍ക്കാരിന്റേത്.
കോണ്‍ഗ്രസ് എം.എല്‍.എ വിന്‍സന്റിനെതിരേ കേസെടുത്ത് റിമാന്‍ഡ് ചെയ്ത കേസില്‍ നിന്ന് ഇതിന് എന്ത് വ്യത്യാസമാണുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കണം. ഏത് നിയമമാണ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യുന്നതിന് തടസമെന്നും പിണറായി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."