HOME
DETAILS

നിരീക്ഷണ കാമറകളെല്ലാം മിഴിയടച്ചു

  
backup
July 24 2016 | 20:07 PM

%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3-%e0%b4%95%e0%b4%be%e0%b4%ae%e0%b4%b1%e0%b4%95%e0%b4%b3%e0%b5%86%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%82-%e0%b4%ae%e0%b4%bf

 

തൊടുപുഴ: നഗരത്തിലെ നിരീക്ഷണ കാമറകളെല്ലാം മിഴിയടച്ചു. തൊടുപുഴ നഗരസഭയും കരാറുകാരനും തമ്മില്‍ തര്‍ക്കം രൂക്ഷമായതിനേത്തുടര്‍ന്ന് തകരാറിലായ കാമറകളുടെ അറ്റകുറ്റപ്പണി വൈകുകയാണ്.
നിരീക്ഷണ കാമറകള്‍ പ്രവര്‍ത്തനക്ഷമമാക്കേണ്ടത് കരാര്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനിയുടെ ഉത്തരവാദിത്തമാണെന്ന് നഗരസഭ വാദിക്കുമ്പോള്‍ നഗരസഭയുടെ പിഴവ് മൂലമാണ് കാമറകള്‍ തകരാറിലായതെന്നും ഇതിന് തങ്ങള്‍ ഉത്തരവാദികളല്ലെന്നുമുള്ള നിലപാടിലാണ് കരാറുകാര്‍. തര്‍ക്കം നീണ്ടു പോകുന്നതിനെ തുടര്‍ന്ന് നഗരത്തിലെ നിരീക്ഷണ സംവിധാനമാകെ അവതാളത്തിലായി.
നഗരസഭയും പൊലിസും മുന്‍കൈയെടുത്താണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി കുറ്റകൃത്യങ്ങള്‍ തടയുക, നിയമ ലംഘനങ്ങള്‍ കണ്ടെത്തുക, ഗതാഗത നിയമം ലംഘിക്കുന്നവരെ പിടികൂടുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി 80 കാമറകള്‍ സജ്ജീകരിച്ചത്.
ഇതിന്റെ കണ്‍ട്രോള്‍ റൂമായി ജനമൈത്രി പൊലിസ് സ്‌റ്റേഷനിലെ രണ്ടാം നിലയിലെ മുറിയാണ് സജ്ജീകരിച്ചിരിക്കുന്നത്. എന്നാല്‍, കാമറ സ്ഥാപിച്ച് ഒരുവര്‍ഷം പിന്നിട്ടതോടെ കാമറകള്‍ ഒരോന്നായി തകരാറിലാകുകയായിരുന്നു. ഇപ്പോള്‍ ഇരുപതോളം നിരീക്ഷണ കാമറകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പൊലിസ് അവകാശപ്പെടുന്നുണ്ടെങ്കിലും ഇതുസംബന്ധിച്ച് വ്യക്തതയില്ല.
പലയിടത്തും കേബിളുകള്‍ പൊട്ടിക്കിടക്കുകയാണ്. കേബിളുകള്‍ തകരാറിലാകുന്നതാണ് പ്രശ്‌നമെന്നാണ് ആദ്യം അധികൃതര്‍ വ്യക്തമാക്കിയത്. എന്നാല്‍, കരാറുകാരന്‍ അറ്റകുറ്റപണി നടത്താന്‍ കഴിയില്ലെന്ന് നഗരസഭയെ അറിയിച്ചതാണ് പ്രശ്‌നം. മരച്ചില്ലകളും മറ്റും തട്ടി കാമറകള്‍ നശിച്ചതിന്റെ ഉത്തരവാദിത്വം നഗരസഭയ്ക്കാണെന്നാണ് കരാറുകാര്‍ ചൂണ്ടിക്കാട്ടുന്നത്. 10 വര്‍ഷത്തേക്കാണ് കരാര്‍ നല്‍കിയത്.
കാമറ സ്ഥാപിച്ചപ്പോള്‍ വ്യാപാരികളില്‍ നിന്ന് പരസ്യം സ്വീകരിച്ച് കാമറകളുടെ അറ്റകുറ്റപണികള്‍ നടത്തേണ്ടത് കരാറുകാരനാണെന്ന് തീരുമാനിച്ചതായി നഗരസഭാ അധികൃതര്‍ പറയുന്നു.
കാമറകളുടെ അറ്റകുറ്റപണികള്‍ ചെയ്ത് നല്‍കണമെന്നും കരാറില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പാലിക്കണമെന്നും ആവശ്യപ്പെട്ട് നഗരസഭാ അധികൃതര്‍ പലതവണ കത്ത് നല്‍കിയിരുന്നു. എന്നാല്‍ ആലുവ ആസ്ഥആനമായുള്ള കരാറുകാരന്‍ പ്രതികരിക്കുന്നില്ല. കാമറകള്‍ മിഴിയടച്ചതോടെ നഗരത്തില്‍ മോഷ്ടാക്കള്‍ വിളയാടുകയാണ്.
ഒരു മാസത്തിനിടെ പത്തോളം വീടുകളിലാണ് മോഷണം നടന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വാഹനങ്ങളും മോഷണം പോകുന്നുണ്ട്. കാമറാ നിരീക്ഷണത്തിലൂടെ ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തി നേരത്തെ പിഴയീടാക്കിയിരുന്നെങ്കിലും ഇപ്പോള്‍ അതും നിലച്ചു.
കാമറകള്‍ തകരാറിലായ സംഭവം മുനിസിപ്പല്‍ അധികൃതരെ രേഖാമൂലം അറിയിച്ചതായി പൊലിസ് കേന്ദ്രങ്ങള്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെമ്മറി കാര്‍ഡിലെ അനധികൃത പരിശോധനയില്‍ അന്വേഷണമില്ല; നടിയുടെ ഉപഹരജി തള്ളി ഹൈക്കോടതി

Kerala
  •  2 months ago
No Image

മുംബൈ-ന്യൂയോര്‍ക്ക് എയര്‍ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; അടിയന്തര ലാന്‍ഡിങ്

National
  •  2 months ago
No Image

ഇസ്‌റാഈലിന് മേല്‍ തീഗോളമായി ഹിസ്ബുല്ലയുടെ ഡ്രോണുകള്‍; നാല് സൈനികര്‍ കൊല്ലപ്പെട്ടു, 60 പേര്‍ക്ക് പരുക്ക് 

International
  •  2 months ago
No Image

പൂമാല, കാവി ഷാള്‍, മുദ്രാവാക്യം...ഗൗരി ലങ്കേഷ് കൊലയാളികളികള്‍ക്ക് വമ്പന്‍ സ്വീകരണമൊരുക്കി ശ്രീരാമസേന 

National
  •  2 months ago
No Image

മദ്യപിച്ച് വാഹനമോടിച്ചു, സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചിട്ടു; നടന്‍ ബൈജുവിനെതിരെ കേസ് 

Kerala
  •  2 months ago
No Image

ഷോൺ റോജർക്ക് സെഞ്ചുറി; കേരളം ശക്തമായ നിലയിൽ

Kerala
  •  2 months ago
No Image

മുന്‍ ഭാര്യയുടെ പരാതിയില്‍ നടന്‍ ബാല അറസ്റ്റില്‍ 

Kerala
  •  2 months ago
No Image

ഉരുളെടുത്ത പ്രദേശങ്ങൾ വാസയോഗ്യമെന്ന് വിദഗ്ധ സമിതി

Kerala
  •  2 months ago
No Image

ഗവർണർക്ക് മുഖ്യമന്ത്രിയുടെ മറുപടി; 'ഒന്നും ഒളിക്കാനില്ല, പറയാത്ത വ്യാഖ്യാനങ്ങൾ നൽകരുത് '

Kerala
  •  2 months ago
No Image

മാസപ്പടി കേസ് വീണ്ടും ചർച്ചയാകുന്നു; സി.പി.എം-ബി.ജെ.പി ഒത്തുകളിയെന്ന് പ്രതിപക്ഷം

Kerala
  •  2 months ago