കേസ് ഫയല്‍ ചെയ്യും മുമ്പ് കെജ്‌രിവാളിന്റെ അനുഗ്രഹം തേടി കപില്‍ മിശ്ര
ന്യൂഡല്‍ഹി: കേസില്‍ വിജയിക്കാന്‍ രാഷ്ട്രീയ ഗുരു അരവിന്ദ് കെജ്‌രിവാളിന്റെ അനുഗ്രഹം തേടി കപില്‍ മിശ്ര. കെജ്‌രിവാളിനെതിര എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യുന്നതിന്റെ മുന്നോടിയായാണ് മിശ്രയുടെ നാടകീയ രംഗപ്രവേശം. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തീരുമാനം കൈക്കൊളളുമ്പോള്‍ താങ്കളുടെ അനുഗ്രഹമുണ്ടാവണമെന്നാണ് തുറന്ന കത്തിലൂടെ മിശ്ര ആവശ്യപ്പെട്ടത്.
തന്നെ പുറത്താക്കാന്‍ ശ്രമിക്കുന്ന കെജ്‌രിവാളില്‍ എന്തെങ്കിലും ധാര്‍മികത അവശേഷിക്കുന്നുണ്ടെങ്കില്‍ സ്ഥാനം രാജിവെച്ച് തനിക്കെതിരെ മത്സരിക്കാനും കത്തില്‍ മിശ്ര വെല്ലുവിളിച്ചു. ന്യൂഡല്‍ഹിയിലോ കാര്‍വാള്‍ നഗറിലെ മത്സരിക്കാം. ജനങ്ങള്‍ താങ്കള്‍ക്കൊപ്പമാണെന്ന് വിശ്വസിക്കുന്നുവെങ്കില്‍ രാജിവെച്ച് തെരഞ്ഞെടുപ്പിനെ നേരിടൂ. പോരാട്ടത്തിന് താനൊരുക്കമാണ്- മിശ്ര പറഞ്ഞു. 'താങ്കള്‍ക്ക് സത്യമറിയാം. നിങ്ങള്‍ എന്നെ ആക്രമിക്കുമെന്നും കുടുക്കാന്‍ ശ്രമിക്കുമെന്നും കള്ളങ്ങള്‍ പ്രചരിപ്പിക്കുമെന്നും എനിക്കറിയാം'- കപില്‍ മിശ്ര കൂട്ടിച്ചേര്‍ത്തു.
ആരോഗ്യമന്ത്രി സത്യേന്ദ്രജയിനില്‍ നിന്ന് കെജ്‌രിവാള്‍ രണ്ടുകോടി രൂപ കൈക്കൂലി വാങ്ങുന്നത് കണ്ടുവെന്നാണ് ഡല്‍ഹി ജലവിഭവ മന്ത്രിയായിരുന്ന കപില്‍ മിശ്രയുടെ ആ
രോപണം. കുടിവെള്ള മാഫിയ നല്‍കിയ പണമാണിതെന്നും അദ്ദേഹം ആരോപിക്കുന്നു. മുന്‍മന്ത്രി കപില്‍ മിശ്ര നല്‍കിയ
പരാതി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ അഴിമതി വിരുദ്ധ വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. വിഷയത്തില്‍
കെജ്‌രിവാള്‍ ഇതുവരെ പരസ്യ പ്രതികരണം നടത്തിയിട്ടില്ല. 'സത്യം ജയിക്കു'മെന്ന ട്വീറ്റ് മാത്രമാണ അദ്ദേഹം നല്‍കിയ മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."