കൂടുതല്‍ ഡാമുകള്‍ക്കുള്ള സാധ്യത പരിശോധിക്കണം
ന്യൂഡല്‍ഹി: കേരളത്തിലെ പ്രളയം സംബന്ധിച്ച് കേന്ദ്ര ജലകമ്മിഷന്‍ അന്തിമ റിപ്പോര്‍ട്ട് തയാറാക്കി. പ്രളയമുണ്ടാകുമ്പോള്‍ കൂടുതല്‍ ജലം സംഭരിക്കാന്‍ പമ്പ, പെരിയാര്‍, അച്ചന്‍ കോവില്‍ നദികളില്‍ കൂടുതല്‍ അണക്കെട്ടുകള്‍ക്കുള്ള സാധ്യത സംസ്ഥാന സര്‍ക്കാര്‍ പരിശോധിക്കണമെന്ന് റിപ്പോര്‍ട്ട് നിര്‍ദേശിച്ചു. അണക്കെട്ടുകളില്‍ വെള്ളം നിറയ്ക്കുന്നതിനും തുറന്നുവിടുന്നതിനുമുള്ള നിലവിലെ ചട്ടങ്ങള്‍ പുനഃപരിശോധിക്കണം. തണ്ണീര്‍മുക്കം ബണ്ട്, തോട്ടപ്പള്ളി സ്പില്‍വേ എന്നിവയിലൂടെ തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് വര്‍ധിപ്പിക്കണം. 57 അണക്കെട്ടുകളുള്ള സംസ്ഥാനത്ത് 20 കോടി ക്യുബിക് മീറ്ററില്‍ കൂടുതല്‍ സംഭരണശേഷിയുള്ള അണക്കെട്ടുകളിലാണ് പുനഃപരിശോധന വേണ്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടുക്കി, ഇടമലയാര്‍, കക്കി, മുല്ലപ്പെരിയാര്‍, ചാലിയാര്‍ തുടങ്ങി ഏഴ് അണക്കെട്ടുകളാണ് ഈ വിഭാഗത്തിലുള്ളത്.
തണ്ണീര്‍മുക്കം ബണ്ട്, തോട്ടപ്പള്ളി സ്പില്‍വേ എന്നിവയിലൂടെ തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് വര്‍ധിപ്പിക്കുന്നതിനായി തോട്ടപ്പള്ളി അപ്രോച്ച് കനാലിന്റെ വീതി കൂട്ടണം. കേരളത്തിലെ പ്രളയത്തിന്റെ കാരണം അണക്കെട്ടുകള്‍ തുറന്നതല്ല കനത്ത മഴയാണെന്ന കണ്ടെത്തലാണ് റിപ്പോര്‍ട്ടിലുള്ളത്. ജലകമ്മിഷന്‍ അധ്യക്ഷന്റെ അംഗീകാരത്തോടെ റിപ്പോര്‍ട്ട് ഇന്ന് പ്രസിദ്ധീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."