ഭൂരിഭാഗം ഇന്ത്യക്കാരും മുസ്‌ലിങ്ങളേയും ദലിതരേയും ഗോത്രവര്‍ഗങ്ങളേയും മനുഷ്യരായി പരിഗണിക്കുന്നു പോലുമില്ലെന്നതാണ് ലജ്ജാകരമായ സത്യം- തുറന്നടിച്ച് രാഹുല്‍
ന്യൂഡല്‍ഹി: ഭൂരിഭാഗം ഇന്ത്യന്‍ ജനതയും മുസ്‌ലിങ്ങളേയും ദലിതരേയും ഗോത്രവര്‍ഗങ്ങളില്‍ പെട്ടവരേയും മനുഷ്യരായി പരിഗണിക്കുന്നു പോലുമില്ലെന്നതാണ് ലജ്ജാകരമായ സത്യമെന്ന് തുറന്നടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഹാത്രസ് സംഭവത്തിന്‍ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയുടെ രൂക്ഷ വിമര്‍ശനം. ഹാത്രസില്‍ ആരും ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് യോഗി പറയുന്നത് അതുകൊണ്ടാണ്. കാരണം ഹാത്രസിലെ പെണ്‍കുട്ടിയെ അവര്‍ മനുഷ്യനായി പരിഗണിക്കുന്നില്ല. അവള്‍ അവര്‍ക്ക് ഒന്നുമല്ല. അദ്ദേഹം തുറന്നടിച്ചു.
'ഭൂരിഭാഗം ഇന്ത്യന്‍ ജനതയും മുസ്‌ലിങ്ങളേയും ദലിതരേയും ഗോത്രവര്‍ഗങ്ങളില്‍ പെട്ടവരേയും മനുഷ്യരായി പരിഗണിക്കുന്നു പോലുമില്ലെന്നതാണ് ലജ്ജാകരമായ സത്യം. മുഖ്യമന്ത്രിയ യോഗി ആദിത്യനാഥും യു.പി പൊലിസും ആരും പീഡിപ്പിക്കപ്പെട്ടിട്ടില്ല എന്നു പറയുന്നതിനര്‍ത്ഥം അവര്‍ക്കും മറ്റുപല ഇന്ത്യക്കാര്‍ക്കും അവള്‍ ആരുമല്ല എന്നത് തന്നെയാണ്'. ഹാത്രസ് വിഷയത്തില്‍ അന്താരാഷ്ട്ര മാധ്യമമായ ബി.ബി.സിയുടെ റിപ്പോര്‍ട്ട് ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു രാഹുലിന്റെ പ്രതികരണം.
'' ഹാത്രാസ് കേസ്: ഒരു സ്ത്രീയെ തുടര്‍ച്ചയായി പീഢിപ്പിച്ചിരിക്കുന്നു, എന്തുകൊണ്ടാണ് പൊലിസ് അത് നിഷേധിക്കുന്നത്'' എന്ന തലകെട്ടിലുള്ള റിപ്പോര്‍ട്ടില്‍ ഇന്ത്യയിലെ ജാതിവ്യവസ്ഥ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രതിപാദിക്കുന്നുണ്ട്.
The shameful truth is many Indians don’t consider Dalits, Muslims and Tribals to be human.
— Rahul Gandhi (@RahulGandhi) October 11, 2020
The CM & his police say no one was raped because for them, and many other Indians, she was NO ONE.https://t.co/mrDkodbwNC
ഹാത്രസ് സംഭവത്തില്‍ രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍ ഏറെ ചര്‍ച്ചയായിരുന്നു. കുടുംബത്തെ സംരക്ഷിക്കേണ്ട സര്‍ക്കാര്‍ അവരോട് ഒരന്യായത്തിന് പുറമെ മറ്റൊരു അന്യായം, അതിനു മുകളില്‍ അടുത്തൊരന്യായം എന്ന രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും രാഹുല്‍ വ്യക്തമാക്കിയിരുന്നു.
ഹാത്രാസ് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ ആദ്യമെത്തിയ ദേശീയ നേതാക്കളാണ് രാഹുലും പ്രിയങ്കയും. പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകുന്നതിനിടെ പ്രിയങ്ക ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും പൊലിസ് തടയുകയും ഇരുവര്‍ക്കുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. ഒടുവില്‍ എല്ലാ പ്രതിബന്ധങ്ങളേയും അതിജീവിച്ച് അവര്‍ കുട്ടിയുടെ ബന്ധുക്കളെ കണ്ടു. ഇവരുടെ നിലപാട് രാജ്യമെങ്ങുമുല്‌ള പ്രതിഷേധങ്ങള്‍ക്ക് ഏറെ കരുത്ത് പകര്‍ന്നിരുന്നു.
ഹാത്രാസില്‍ സെപ്തംബര്‍ 14നായിരുന്നു 19 വയസ്സുള്ള ദലിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് സവര്‍ണ വിഭാഗത്തില്‍ പെട്ട നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. രണ്ടാഴ്ച ഗുരുതരാവസ്ഥയില്‍ കിടന്ന ശേഷം സപ്തംബര്‍ 30 ന് അവള്‍ മരണത്തിന് കീഴടങ്ങി. കേസില്‍ നാലുപേരെ അറസ്റ്റ് ചെയ്തിടുന്നു. എന്നാല്‍ സംഭവം ദുഭിമാനക്കൊലയാക്കി മാറ്റാനുള്ള നീക്കവും തകൃതിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."