HOME
DETAILS

ടൂറിസം രംഗത്ത് കേരളത്തിന് ഗോവയെ മാതൃകയാക്കാനാവില്ല: കണ്ണന്താനം

  
backup
September 10 2018 | 00:09 AM

%e0%b4%9f%e0%b5%82%e0%b4%b1%e0%b4%bf%e0%b4%b8%e0%b4%82-%e0%b4%b0%e0%b4%82%e0%b4%97%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8


കൊച്ചി: ടൂറിസം മേഖലയില്‍ കേരളത്തെയും ഗോവയെയും താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നും നമ്മുടെ സംസ്‌ക്കാരത്തെ ഉള്‍ക്കൊണ്ടുമാത്രമേ മുന്നോട്ടുപോകാന്‍ കഴിയൂയെന്നും കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.
കേരള ഹാറ്റ്‌സ് പത്താമത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ടൂറിസം സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ടൂറിസം സാധ്യതകളും സംസ്‌ക്കാരവും വ്യത്യസ്തമാണ്. മലയാളികള്‍ക്ക് അവരുടെ സംസ്‌ക്കാരം ഉപേക്ഷിച്ചു മുന്നോട്ടുപോകാനാവില്ല. അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ ഗോവയെ മാതൃകയാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭാവിയില്‍ ഏറ്റവും ജോലി സാധ്യതയുള്ള മേഖലയാണിത്.എന്നാല്‍ ചില ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ളവര്‍ പാരവയ്ക്കുന്നത് മൂലം ചില പ്രശ്‌നങ്ങളുണ്ട്. ഹോംസ്റ്റേ ടൂറിസത്തിന് കേരളത്തിന് വലിയ സാധ്യതകളുണ്ട്. ഹോംസ്റ്റേ സംവിധാനത്തിന് കൊമേഴ്‌സ്യല്‍ ഗണത്തില്‍ ഉള്‍പ്പെടുത്തി സംസ്ഥാനങ്ങള്‍ ടാക്‌സ് ഉള്‍പ്പെടെയുള്ളവ ചുമത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതൊഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ സംസ്ഥാനങ്ങള്‍ക്കും കത്തെഴുതുമെന്നും കണ്ണന്താനം പറഞ്ഞു.
കേരളം പ്രളയത്തെ അതിജീവിച്ച് മുന്നോട്ടു പോവുകയാണ്. ടൂറിസം രംഗത്തെ പ്രതിസന്ധികള്‍ പരിഹരിക്കും. കേരളത്തില്‍ പ്രളയമുണ്ടായത് മരങ്ങളും പുഴകളും നശിപ്പിച്ചതിനാലാണെന്ന് ഉത്തരേന്ത്യയില്‍ ചില മാധ്യമങ്ങള്‍ ഉള്‍പ്പെടെ പ്രചരിപ്പിക്കുന്നുണ്ട്. പ്രകൃതിയെ ചൂഷണം ചെയ്തതിന്റെ തിരിച്ചടികളാണോ ഇതെന്ന് നമ്മള്‍ പരിശോധിക്കണമെന്നും കണ്ണന്താനം പറഞ്ഞു. ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള സമരങ്ങള്‍ പുരോഗതിയെ പിന്നോട്ടടിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വാട്‌സ് ആപ്പ് വഴി തനിക്കെതിരേ വ്യാപകമായ ട്രോളുകളാണ് ഇറങ്ങുന്നത്. അതൊന്നും താന്‍ ശ്രദ്ധിക്കാറില്ലെന്നും കണ്ണന്താനം പറഞ്ഞു.
പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികളായ ടി.വി ഷിജി, വി.ഡി മജീന്ദ്രന്‍ എന്നിവരെ കേന്ദ്ര മന്ത്രി ആദരിച്ചു.
പ്രൊഫ.കെ.വി തോമസ് എം.പി അധ്യക്ഷനായി. എം.എല്‍.എമാരായ ഹൈബി ഈഡന്‍, ജോണ്‍ ഫെര്‍ണാണ്ടസ്, മധ്യപ്രദേശ് ടൂറിസം ഡയരക്ടര്‍ എ.കെ രജോരിയ, റെസ്‌പോണ്‍സിബിള്‍ ടൂറിസം കോഓര്‍ഡിനേറ്റര്‍ കെ.രൂപേഷ്‌കുമാര്‍, റിയാസ് കോമു, എം.പി ശിവദത്തന്‍, ഡോ.മുരളീധരമേനോന്‍, ഫാ.റോയ് എബ്രഹാം, രഞ്ജിനി മേനോന്‍, സന്തോഷ് ടോം, ഷാജി കുറുപ്പശ്ശേരി എന്നിവര്‍ പ്രസംഗിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'എന്റെ ചുറ്റും ഇരുട്ട് മാത്രമാണ് ഇപ്പോള്‍. ഈ വിഷമഘട്ടം അതിജീവിക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടെ' നവീന്റെ കുടുംബത്തിന് കണ്ണൂര്‍ കലക്ടര്‍ എഴുതിയ കത്ത്  

Kerala
  •  2 months ago
No Image

ചുരുങ്ങിയ ചെലവില്‍ വിമാന യാത്ര നടത്താം;  ഗൂഗിള്‍ ഫ്‌ലൈറ്റ്‌സില്‍ പുതിയ ഫീച്ചറെത്തി

Tech
  •  2 months ago
No Image

മുണ്ടക്കൈ പുനരധിവാസം:  എസ്.ഡി.ആര്‍.എഫ് ഫണ്ട് കൃത്യമായി അനുവദിച്ചെന്ന് കേന്ദ്രം ഹൈക്കോടതിയില്‍, എന്‍.ഡി.ആര്‍.എഫ് വിഹിതം പിന്നീട്  

Kerala
  •  2 months ago
No Image

എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി സരിന്‍;  പാലക്കാട് ജില്ലാ കമ്മിറ്റി ഓഫിസില്‍ ചുവന്ന ഷാള്‍ അണിയിച്ച് സ്വീകരണം 

Kerala
  •  2 months ago
No Image

നവീന്റെ കുടുംബത്തോട് മാപ്പു ചോദിച്ച് കണ്ണൂര്‍ കലക്ടര്‍; കത്ത് കൈമാറി

Kerala
  •  2 months ago
No Image

'ഇന്ത്യയും പാകിസ്താനും ഭൂതകാലത്തെ കുഴിച്ചു മൂടണം, നല്ല അയല്‍ക്കാരായി കഴിയണം' നവാസ് ശരീഫ് 

International
  •  2 months ago
No Image

പാലക്കാട്ടെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ ബി.ജെ.പിയിലും ഭിന്നത; സുരേന്ദ്രന്‍ വേണമെന്ന് ഒരു വിഭാഗം, ശോഭാ സുരേന്ദ്രനായും കൃഷ്ണകുമാറിനായും ആവശ്യം

Kerala
  •  2 months ago
No Image

പാലക്കാട് കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്കെന്ന് സരിന്‍

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ സൈനികരെ ലക്ഷ്യമിട്ട് ഹിസ്ബുല്ലയുടെ ആക്രമണം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു, 24 പേര്‍ക്ക് പരുക്ക്

International
  •  2 months ago
No Image

ഉയര്‍ന്നുയര്‍ന്ന് പൊന്നും വില; പവന്  57,920 രൂപയായി

Economy
  •  2 months ago