HOME
DETAILS

ഇടതു കോട്ടകള്‍ തകര്‍ന്നടിഞ്ഞു; സി.പി.എമ്മിന് ആരിഫ് മാത്രം

  
backup
May 23 2019 | 20:05 PM

%e0%b4%87%e0%b4%9f%e0%b4%a4%e0%b5%81-%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%9f


തിരുവനന്തപുരം: ന്യൂനപക്ഷ ഏകീകരണവും വയനാടന്‍ ചുരമിറങ്ങി വന്ന രാഹുല്‍ തരംഗവും കൂടിയായപ്പോള്‍ കേരളത്തിലെ ഇടതു കോട്ട തകര്‍ന്നടിഞ്ഞു. ഇരുപതില്‍ 19 സീറ്റിലും വന്‍ ഭൂരിപക്ഷത്തോടെ ജയിച്ച് യു.ഡി.എഫിലെ കരുത്തര്‍ ജയിച്ചു കയറി. ഇടതുമുന്നണി ഒരു സീറ്റിലൊതുങ്ങി. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായ ആലപ്പുഴ പിടിച്ചെടുത്ത് ആരിഫാണ് സി.പി.എമ്മിന്റെ മാനം കാത്തത്.
ന്യൂനപക്ഷ വിഭാഗങ്ങള്‍ അതിരാവിലെ മുതലെത്തി ക്യൂ നിന്ന് വോട്ടു ചെയ്തതും പരമ്പരാഗതമായി യു.ഡി.എഫിനു വോട്ടു ചെയ്യാത്ത വിഭാഗക്കാര്‍ പോലും ഒരഭ്യര്‍ത്ഥനയുമില്ലാതെ യു.ഡി.എഫിന് വോട്ടു ചെയ്തതുമാണ് വന്‍ വിജയത്തിനു വഴി ഒരുക്കിയത്. മോദി, പിണറായി സര്‍ക്കാരുകള്‍ക്കെതിരായ പൊതുവികാരം വോട്ടായി മാറിയതും രാഹുല്‍ ഗാന്ധിയുടെ വരവും യു.ഡി.എഫിന് അനുകൂലമായി.
കേന്ദ്ര സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ചയും ബി.ജെ.പിയുടെ വളര്‍ച്ചയും തടയാന്‍ കോണ്‍ഗ്രസിനേ കഴിയൂ എന്ന വിലയിരുത്തല്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലുണ്ടായെന്നാണ് ഫലങ്ങള്‍ വ്യക്തമാക്കുന്നത്. മാത്രമല്ല കേരളത്തില്‍ ബി.ജെ.പി അക്കൗണ്ട് തുറക്കാന്‍ സാധ്യതയുണ്ടെന്ന പ്രവചനങ്ങളും ന്യൂനപക്ഷ വോട്ടുകള്‍ കൂട്ടത്തോടെ യു.ഡി.എഫിലെത്തിച്ചു. ശബരിമല വിഷയത്തില്‍ ഹിന്ദു വോട്ടുകള്‍ ഭിന്നിച്ചപ്പോള്‍ നേട്ടമുണ്ടാക്കാന്‍ യു.ഡി.എഫിനായി. എല്‍.ഡി.എഫിന്റെ പരമ്പരാഗത വോട്ടുകളില്‍ നല്ലൊരു ശതമാനവും യു.ഡി.എഫിനു ലഭിച്ചു. രാഹുല്‍ വയനാട്ടില്‍ മത്സരിച്ചതോടെ വടക്കന്‍ കേരളത്തിലെ മണ്ഡലങ്ങളിലെല്ലാം മുന്നേറാന്‍ യു.ഡി.എഫിനായി. എല്‍.ഡി.എഫിന്റെ കരുത്തന്‍ കോട്ടകള്‍പോലും ഈ മുന്നേറ്റത്തില്‍ തകര്‍ന്നടിഞ്ഞു. കാസര്‍കോട് പെരിയയിലെ യുവാക്കളുടെ കൊലപാതകവും എല്‍.ഡി.എഫിനെതിരേ ജനവികാരം ഉയര്‍ത്തി. കൊലപാതക രാഷ്ട്രീയത്തിനെതിരേ യു.ഡി.എഫ് നടത്തിയ പ്രചാരണം വിജയം കണ്ടെന്നാണു വടക്കന്‍ കേരളത്തിലെ മികച്ച വിജയം തെളിയിക്കുന്നത്.


സി.പി.എമ്മിന്റെ ആറു സിറ്റിങ് എം.പിമാരാണ് യു.ഡി.എഫ് കൊടുങ്കാറ്റില്‍ വീണത്. എം.ബി രാജേഷ്, പി.കെ ബിജു, പി.കെ ശ്രീമതി, ഇന്നസെന്റ്, ജോയ്‌സ് ജോര്‍ജ്ജ്, എ.സമ്പത്ത് എന്നിവര്‍ യു.ഡി.എഫ് തരംഗത്തില്‍ മുന്നില്‍ പരാജയമേറ്റുവാങ്ങി. സി.പി.എമ്മിന്റെ ഉറച്ച കോട്ടകളായിരുന്ന പാലക്കാട്, ആലത്തൂര്‍, കാസര്‍കോട്, ആറ്റിങ്ങല്‍ എന്നീ മണ്ഡങ്ങളിലെ ഇടതു വോട്ടുകള്‍ കൂട്ടത്തോടെ യു.ഡി.എഫിലേക്കൊഴുകി. അതേസമയം, ശബരിമല പ്രധാന വിഷയമാക്കിയ ബി.ജെ.പിയെ വിശ്വാസികള്‍ തുണച്ചില്ല. കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന് അവകാശ വാദമുന്നയിച്ച ബി.ജെ.പിക്ക് അതിനു കഴിഞ്ഞില്ലെന്നു മാത്രമല്ല ഒരു മണ്ഡലത്തില്‍ മാത്രമാണ് രണ്ടാം സ്ഥാനത്ത് എത്താനായത്. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ പത്തനംതിട്ടയില്‍ കെ. സുരേന്ദ്രനും തൃശൂരില്‍ സുരേഷ് ഗോപിയും മൂന്നാം സ്ഥാനത്തൊതുങ്ങി. കുമ്മനം ജയിക്കുമെന്ന പ്രചാരണം തിരുവനന്തപുരത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ട് കൂട്ടത്തോടെ തരൂരിലേക്കു കൊണ്ടുപോയി. 2014ല്‍ 15,470 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബി.ജെ.പിയിലെ തന്നെ ഒ. രാജഗോപാലിനെ തോല്‍പ്പിച്ച തരൂര്‍ ഇത്തവണ അറുപതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഹാട്രിക് വിജയം നേടിയത്.


രാവിലെ വോട്ടെണ്ണിത്തുടങ്ങിയപ്പോള്‍ തന്നെ കേരളം കൈപ്പിടിയിലൊതുക്കുന്ന തരത്തിലായിരുന്നു യു.ഡി.എഫിന്റെ ലീഡ്. ആദ്യഘട്ടത്തില്‍ 20 മണ്ഡലങ്ങളും കൈക്കുള്ളിലൊതുക്കിയ യു.ഡി.എഫിന് ഇടയ്ക്കുവച്ച് ആലപ്പുഴയില്‍ അടിപതറി. ആലപ്പുഴയില്‍ ലീഡ് മാറി മറിഞ്ഞെങ്കിലും അവസാനം സി.പി.എമ്മിന് ആശ്വാസമായി ആരിഫ് ജയിച്ചുകയറുകയായിരുന്നു.


ഏറ്റവും അപ്രതീക്ഷിതമായി ലീഡ് നില ഉയര്‍ത്തിയത് പാലക്കാട്ട് യു.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ ശ്രീകണ്ഠനാണ്.സി.പി.എമ്മിന്റെ ഉറച്ച സീറ്റെന്ന് അവകാശപ്പെടുന്ന പാലക്കാട്ട് 2014ലെ തെരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തിലധികം ഭൂരിപക്ഷത്തില്‍ ജയിച്ചുകയറിയ എം.ബി രാജേഷിനെയാണ് ശ്രീകണ്ഠന്‍ വീഴ്ത്തിയത്. പോസ്റ്റല്‍ ബാലറ്റ് എണ്ണിയപ്പോള്‍ മാത്രം രാജേഷ് ലീഡ് നിലനിര്‍ത്തി. വോട്ടെണ്ണല്‍ യന്ത്രത്തിലേക്കു കടന്നപ്പോള്‍ മുതല്‍ ലീഡ് ഉയര്‍ത്തുകയായിരുന്നു ശ്രീകണ്ഠന്‍. ഇതേ അവസ്ഥ തന്നെയാണ് ആലത്തൂരിലും. തുടക്കം പി.കെ ബിജു ലീഡ് നേടിയെങ്കിലും പിന്നീട് രമ്യ ഹരിദാസ് ലീഡ് നില നിര്‍ത്തുകയും ഒന്നര ലക്ഷത്തിലധികം ലീഡ് ഉയര്‍ത്തുകയും ചെയ്യുകയായിരുന്നു.


ആറ്റിങ്ങലില്‍ തുടക്കം മുതല്‍ തന്നെ സിറ്റിങ് എം.പി എ.സമ്പത്തിനെതിരേ ലീഡ് നേടി ഇടതു കോട്ട പിടിച്ചെടുക്കുകയായിരുന്നു അടൂര്‍ പ്രകാശ്. സിറ്റിങ് സീറ്റുകളായ ചാലക്കുടിയില്‍ ഇന്നസെന്റിനെ ബെന്നി ബെഹന്നാനും കണ്ണൂരില്‍ പി.കെ ശ്രീമതിയെ കെ. സുധാകരനും മലര്‍ത്തിയടിച്ചു. ഇടുക്കിയില്‍ ജോയ്‌സ് ജോര്‍ജില്‍ നിന്നു കഴിഞ്ഞ തവണ പരാജയം ഏറ്റു വാങ്ങിയ ഡീന്‍ കുര്യാക്കോസ് ഇത്തവണ 1,71,053 വോട്ടിന്റെ ഭൂരപക്ഷത്തിലാണ് ജോയ്‌സിനെ പരാജയപ്പെടുത്തിയത്.


കാസര്‍കോട്ട് തുടക്കം മുതല്‍ രാജ് മോഹന്‍ ഉണ്ണിത്താന്‍ ലീഡ് ചെയ്‌തെങ്കിലും പിന്നീട് മാറിമറിഞ്ഞു. സതീഷ് ചന്ദ്രന്‍ ഇടയ്ക്കുവച്ച് ലീഡ് ഉയര്‍ത്തിയെങ്കിലും ഉണ്ണിത്താന്‍ ലീഡ് ഉയര്‍ത്തി ജയിച്ചുകയറുകയായിരുന്നു. അക്രമരാഷ്ട്രിയം ചര്‍ച്ച ചെയ്ത വടകര തുടക്കത്തില്‍ സി.പി.എമ്മിലെ പി. ജയരാജന്‍ ലീഡ് ചെയ്‌തെങ്കിലും പിന്നീട് കെ. മുരളീധരന്‍ മുന്നിലെത്തുകയും ലീഡ് പടിപടിയായി ഉയര്‍ത്തി ജയിച്ചു കയറുകയായിരുന്നു.
വയനാട്ടില്‍ രാഹുല്‍ ഗാന്ധി റെക്കോര്‍ഡ് ഭൂരിപക്ഷം നേടി. മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടി രണ്ടുലക്ഷത്തി അറുപതിനായിരത്തിലധികം ഭൂരിപക്ഷത്തില്‍ രണ്ടാമതെത്തി. പൊന്നാനിയില്‍ ഇ.ടി മുഹമ്മദ് ബഷീറും ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസും എറണാകുളത്ത് ഹൈബി ഈഡനും ആലത്തുരില്‍ രമ്യാ ഹരിദാസും ഭൂരിപക്ഷം ഒന്നരലക്ഷത്തിന് മുകളിലെത്തിച്ചു. ചാലക്കുടിയില്‍ ബെന്നി ബെഹന്നാനും കോട്ടയത്ത് തോമസ് ചാഴിക്കാടനും കൊല്ലത്ത് എന്‍.കെ പ്രേമചന്ദ്രനും ഭൂരിപക്ഷം ഒരു ലക്ഷം കടത്തി. കണ്ണൂരില്‍ കെ. സുധാകരന്‍, തൃശൂരില്‍ ടി.എന്‍ പ്രതാപന്‍, മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷ്, കോഴിക്കോട്ട് എം.കെ രാഘവന്‍, തിരുവനന്തപുരത്ത് ശശി തരൂര്‍ എന്നിവരും വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.എഫ്.ഐ.ഒ നടപടിയില്‍ പുതുതായി ഒന്നുമില്ല; ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നുവെന്ന വാദം പൊളിഞ്ഞു: മുഹമ്മദ് റിയാസ്

Kerala
  •  2 months ago
No Image

ആലപ്പുഴയില്‍ വിജയദശമി ആഘോഷങ്ങള്‍ക്കിടെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ചു; പരാതിയുമായി കുടുംബം

Kerala
  •  2 months ago
No Image

ന്യൂനമര്‍ദ്ദം: സംസഥാനത്ത് മഴ ശക്തമാകും, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

'മദ്രസകള്‍ അടച്ചുപൂട്ടും, ഇല്ലെങ്കില്‍ മറ്റു വഴികള്‍ തേടും' ആവര്‍ത്തിച്ച് പ്രിയങ്ക് കാന്‍ഗോ

National
  •  2 months ago
No Image

മൊകേരി കോളജിലെ കൊലവിളി മുദ്രാവാക്യം; 60 ഓളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

പട്ടിണിക്കിട്ടും കൊന്നൊടുക്കി ഇസ്‌റാഈല്‍; ഉപരോധം മൂലം ഒരാഴ്ചക്കിടെ ഗസ്സയില്‍ വിശന്നു മരിച്ചത് 200ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

മാസപ്പടി വിവാദത്തില്‍ നിര്‍ണായക നടപടി; വീണ വിജയന്റെ മൊഴിയെടുത്ത് എസ്.എഫ്.ഐ.ഒ

Kerala
  •  2 months ago
No Image

ദേശീയപാത നിര്‍മാണത്തിനെടുത്ത കുഴിയില്‍ വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

'ആരെങ്കിലും മോശമായി ശരീരത്തില്‍ തൊട്ടാല്‍ കൈ വെട്ടണം' വിജയ ദശമി ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത്  ബി.ജെ.പി എം.എല്‍.എ

National
  •  2 months ago
No Image

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമായി അഖിലേഷും യു.പി കോണ്‍ഗ്രസും

National
  •  2 months ago