അന്താരാഷ്ട്ര അംഗീകാര നിറവില്‍ ഡോ. വിഷ്ണുപ്രിയ
ഹരിപ്പാട്: മെഡിക്കല്‍ ബിരുദധാരിക്കു വീണ്ടും അന്താരാഷ്ട്ര അംഗീകാരം. ഹരിപ്പാട് അകം കുടി അമര്‍ ജ്യോതിയില്‍ കൊല്ലം ഡി.എം.ഒയിലെ ടെക്നിക്കല്‍ അസിസ്റ്റന്റ് ജി.രവീന്ദ്രന് പിള്ളയുടേയും ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപിക ടി.എന്‍.വിജയലക്ഷ്മിയുടേയും മകള്‍ വി.വിഷ്ണുപ്രിയയ്ക്കാണ് അന്താരാഷ്ട്ര മെഡിക്കല്‍ സ്റ്റുഡന്റ് നെറ്റ്വര്‍ക്ക് ഓര്‍ഗനൈസേഷന്റെ വൈസ് പ്രസിഡന്റ് സ്ഥാനം ലഭിച്ചത്. ടുണീഷ്യയില്‍ വച്ച് നടന്ന അന്താരാഷ്ട്ര മെഡിക്കല്‍ കോണ്‍ഫറന്‍സില്‍ വച്ചായിരുന്നു. തെരഞ്ഞെടുക്കപ്പെട്ടത്. ചൈനയിലെ ഷെന്‍ യാങ്ങില്‍ നടന്ന കോണ്‍ഫറന്‍സില്‍ ഇതേ സംഘടനയുടെ സൗത്ത് ഏഷ്യ പ്രതിനിധിയായി നേരത്തെ വിഷ്ണുപ്രിയയെ തെരഞ്ഞെടുത്തിരുന്നു.
ഇന്ത്യയുള്‍പ്പെടെ 155 രാജ്യങ്ങളില്‍ നിന്നായി നാനൂറ്റിയമ്പതോളം പ്രതിനിധികള്‍ ടുണീഷ്യന്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തിരുന്നു. ഇവിടുത്തെ ഹെല്‍ത്ത് യൂനിവേഴ്സിറ്റിയുടെ സ്കോളര്‍ഷിപ്പോടെ മൂന്ന് ആഴ്ചത്തെ ഇന്റേണ്‍ഷിപ്പിനും വിഷ്ണുപ്രിയ അര്‍ഹത നേടി.ഇരു രാജ്യങ്ങള്‍ക്കും പുറമെ സ്ലോവാക്യയിലും, ജോഹന്നാസ്ബര്‍ഗിലും നടന്ന മെഡിക്കല്‍ കോണ്‍ഫറന്‍സില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.
അക്കാദമിക് മികവും, മറ്റ് വിഷയങ്ങളിലുള്ള പ്രാവീണ്യവും കണക്കിലെടുത്ത് ആരോഗ്യ സര്‍വ്വകലാശാല യൂണിയന് നല്കുന്ന പ്രഥമ യൂത്ത് ഐക്കണ്‍ അവാര്‍ഡ് നേടിയിട്ടുണ്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഫെല്ലോഷിപ്പും ലഭിച്ചിട്ടുണ്ട്.
കോലഞ്ചേരി മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച് മെഡിക്കല്‍ കോളജില്‍ നിന്നും എം.ബി.ബി.എസ്.ഒന്നാം ക്ലാസോടെ വിജയിച്ച വിഷ്ണുപ്രിയ ഇപ്പോള്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതോടൊപ്പം അയര്‍ലണ്ടില്‍ നടക്കുന്ന അടുത്ത കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലുമാണ്. എം.ബി.ബി.എസ്.വിദ്യാര്തിനിയായ വി.കൃഷ്ണപ്രിയയാണ് സഹോദരി .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."