ചരിത്രസ്ഥാപനങ്ങളുടെ പരിപാലനത്തില്‍ കോര്‍പറേറ്റ് സഹായം തെറ്റല്ല: കെ.കെ മുഹമ്മദ്
കൊടുവള്ളി: രാജ്യത്തെ ചരിത്രസ്ഥാപനങ്ങളുടെ പരിപാലനത്തിന് കോര്‍പറേറ്റ് ഏജന്‍സികളുടെ സഹായം തേടുന്നതില്‍ തെറ്റിദ്ധാരണയുടെ ആവശ്യമില്ലെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ മുന്‍ സീനിയര്‍ സൂപ്രണ്ട് കെ.കെ മുഹമ്മദ്.
ഭീമമായ തുക ചെലവഴിച്ചു സംരക്ഷിക്കേണ്ട സ്മാരകങ്ങളുടെ പരിപാലനത്തിന് പൊതുനന്മ ഫണ്ടുള്ള കോര്‍പറേറ്റുകളുടെ സഹായം തേടുന്നതില്‍ തെറ്റില്ലെന്നും പല ഘട്ടങ്ങളില്‍ ചരിത്രത്തിലുള്ള ഇടപെടലുകളാണ് ഭീതിപരത്തുന്നതിനു ഇടയാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നാഷനല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'കോര്‍പറേറ്റ് വല്‍ക്കരിക്കപ്പെടുന്ന ഇന്ത്യന്‍ ചരിത്ര സ്മാരകങ്ങള്‍' സെമിനാറില്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം കോര്‍പറേറ്റ് വല്‍ക്കരണം അപകടകരമാണെന്നും വിശ്വഹിന്ദു പരിഷത്തിന്റെയും ആര്‍.എസ്.എസിന്റെയും സംഘ്പരിവാര്‍ സംഘടനകളുടെയും ഏജന്റുമാരാണ് കോര്‍പറേറ്റുകളുടെ പിന്നണിയില്‍നിന്ന് ഈ സ്ഥാപനങ്ങളുടെ ഭരണം കൈകാര്യം ചെയ്യുന്നതെന്നും അവര്‍ പിന്നീട് ചരിത്രത്തെപ്പോലും വര്‍ഗീയവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്നും കാലിക്കറ്റ് സര്‍വകലാശാല ചരിത്രവിഭാഗം അധ്യാപകന്‍ പ്രൊഫ.മുജീബ് ആരോപിച്ചു.
അഡ്വ. പി.ടി.എ റഹീം എം.എല്‍.എ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. എന്‍.എസ്.സി ജില്ലാ പ്രസിഡന്റ് സി.കെ കരീം അധ്യക്ഷനായി. എന്‍.എസ്.സി സംസ്ഥാന സെക്രട്ടറി ഒ.പി.ഐ കോയ, സക്കരിയ എളേറ്റില്‍, എം.എസ് മുഹമ്മദ്, എന്‍.പി മുഹമ്മദ്, ഇ.സി മുഹമ്മദ്, അലി മേപ്പാല, ഒ.പി റഷീദ്, ഒ.പി റസാഖ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."