HOME
DETAILS
MAL
കുന്നിടിച്ചില്‍ സാധ്യതയുള്ള ഭാഗത്ത് കൂടി എച്ച്.ടി വൈദ്യുതി ലൈന്‍
backup
September 10 2018 | 06:09 AM
ചേലേമ്പ്ര: കാക്കഞ്ചേരിയില്‍ വളവില്‍ കുന്നിടിച്ചിലിന് സാധ്യതയുള്ള ഭാഗത്ത് കൂടി കടന്നുപോകുന്ന എച്ച്.ടി വൈദ്യുതി ലൈന്‍ അപകട ഭീഷണി ഉയര്‍ത്തുന്നു.
ദിവസങ്ങള്‍ക്ക് മുന്‍പുണ്ടായ കനത്ത മഴയില്‍ ദേശീയപാതയോരത്തെ കാക്കഞ്ചേരി വളവില്‍ വലിയതോതില്‍ കുന്നിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്തു കൂടെയാണ് എച്ച്.ടി വൈദ്യുതി ലൈന്‍ കടന്ന് പോകുന്നത്. ഇവിടെ ട്രാന്‍സ്ഫോമറിനോട് ചേര്‍ന്നുള്ള ഭീമന് പാറക്കല്ലുകളും മണ്‍തിട്ടകളും ഏത് സമയവും ഇടിഞ്ഞ് വീഴുമെന്ന സ്ഥിതിയിലാണ്. പ്രദേശത്ത് അപകടസാധ്യത നിലനില്‍ക്കുന്നതിനാല്‍ ജിയോളജി വകുപ്പിന്റെ നേതൃത്വത്തില്‍ സ്ഥലം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് പി അബ്ദുല്‍ ഹമീദ് എം.എല്‍.എ കലക്ടറോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."