HOME
DETAILS

സഊദി അരാംകോ അമേരിക്കയില്‍ നിന്നും പ്രകൃതി വാതകം ഇറക്കുമതി ചെയ്യുന്നു; ലക്ഷ്യം എല്‍ എന്‍ ജി മേഖലയില്‍ മുഖ്യ റോള്‍

  
backup
May 25 2019 | 07:05 AM

gulf-news-saudi-aramco

റിയാദ്: പ്രകൃതി എണ്ണകയറ്റുമതി രംഗത്തെ അതികായരായ സഊദി അറേബ്യയിലെ ഭീമന്‍ എണ്ണ കമ്പനി സഊദി അരാംകോ ലോകത്തെ ഏറ്റവും വലിയ ഗ്യാസ് കയറ്റുമതി രാജ്യമാകുന്നതിന്റെ ഭാഗമായി അമേരിക്കയില്‍ നിന്നും പ്രകൃതി വാതകം ഇറക്കുമതി ചെയ്യുന്നു. സഊദി അറേബ്യന്‍ എണ്ണകമ്പനിയായ സഊദി അരാംകോ, അമേരിക്കയിലെ സെംപ്ര എനര്‍ജിയുമായാണ് പ്രകൃതി വാതകം ഇറക്കുമതിക്ക് കരാറില്‍ ഏര്‍പ്പെട്ടത്. ഇരുപത് വര്‍ഷത്തേക്ക് ലിക്വിഫൈഡ് നാച്ചുറല്‍ ഗ്യാസ് (എല്‍ എന്‍ ജി) ഇറക്കുമതിക്കാണ് കരാറില്‍ എത്തിയതെന്ന് ഇരു കമ്പനികളും പ്രസ്താവനയില്‍ വ്യക്തമാക്കി. അമേരിക്കയെ കൂടാതെ റഷ്യ, ആസ്ട്രേലിയ, ആഫ്രിക്ക രാജ്യങ്ങളില്‍ നിന്നും ഗ്യാസ് കരാറിനും സഊദി അരാംകോ ശ്രമം തുടങ്ങിയിട്ടുണ്ട്. അമേരിക്കയിലെ ആര്‍ത്തൂര്‍ തുറമുഖത്ത് ഫേസ് ഒന്നിന് ഇരു കമ്പനികളും 25 ശതമാനം തുല്യതയില്‍ നിക്ഷേപവും നടത്തും.
നിര്‍ദിഷ്ട അമേരിക്കയിലെ ടെക്സാസിലെ ആര്‍ത്തൂര്‍ എല്‍ എന്‍ ജി തുറമുഖത്ത് നിന്നും അഞ്ചു മില്യണ്‍ ടണ്‍ ഗ്യാസ് ഇറക്കുമതിക്കാണ് കരാര്‍. മൂന്നു എല്‍ എന്‍ ജി സംഭരണി ശാലകളുമായി ബന്ധിപ്പിക്കുന്ന ദ്രവീകൃത ഗ്യാസ് ചരക്കു നീക്കത്തിനായുള്ള രണ്ടു റയില്‍ പദ്ധതികള്‍ കൂടി ഉള്‍ക്കൊള്ളുന്നതാണ് ആര്‍ത്തൂര്‍ തുറമുഖം ഫേസ് ഒന്നില്‍. നോര്‍ത്ത് അമേരിക്കയില്‍ ഏറ്റവും വലിയ എല്‍ എന്‍ ജി പദ്ധതിയായ ഇവിടെ വര്‍ഷത്തില്‍ 45 മില്യണ്‍ ടണ്‍ ദ്രവീകൃത ഗ്യാസ് കടത്തുന്നതിനുള്ള ശേഷി വരെ ഉണ്ടായേക്കും. നിലവില്‍ സഊദി അരാംകോയുടെ ഗ്യാസ് ഉത്പാദനം 14 ബില്യണ്‍ ക്യുബിക് ഫീറ്റ് ആണ്. ഇത് 23 ബില്യന്‍ ക്യബ്ബിക് ഫീറ്റ് ആക്കി ഉയര്‍ത്താനാണ് ശ്രമം. 2013 നു ശേഷം നടക്കുന്ന ലോകത്തെ ഏറ്റവും വലിയ എല്‍ എന്‍ ജി കരാറാണ് അരാംകോ-സെംപ്ര കരാര്‍.
അന്താരാഷ്ട്ര തലത്തില്‍ പ്രകൃതി വാതക രംഗത്ത് മുഖ്യ പങ്കു വഹിക്കുന്നതിന്റെ ഭാഗമായി സഊദി അരാംകോ നടത്തുന്ന പ്രധാന കരാ റാണിതെന്നു സഊദി അരാംകോ സി ഇ ഒ യും പ്രസിഡന്റും കൂടിയായ ആമേന്‍ നാസര്‍ പ്രസ്താവനയില്‍ പറഞ്ഞു. എല്‍ എന്‍ ജി കയറ്റുമതിയില്‍ ആഗോള തലത്തില്‍ നാല് ശതമാനം വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. 2035 ഓടെ അഞ്ഞൂറ് മില്യണ്‍ മെട്രിക് ടണ്‍ ആണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തില്‍ ആഗോള തലത്തില്‍ ഏറ്റവും വലിയ നാച്ചുറല്‍ ഗ്യാസ് റോള്‍ ഏറ്റെടുക്കുകയാണ് അരാംകോ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഊദിയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്‍ എന്‍ ജി ഊര്‍ജ ഉപയോഗത്തിനായും ലോക വിപണിയില്‍ വില്‍പ്പനയുമായാണ് സഊദി അരാംകോ ലക്ഷ്യമിടുന്നത്. നിലവില്‍ ഖത്തര്‍ ആണ് ലോകത്തെ ഏറ്റവും വലിയ ഗ്യാസ് കയറ്റുമതി റോള്‍ കൈകാര്യം ചെയ്യുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂട്ടറിന് സൈഡ് കൊടുത്തില്ല; കെഎസ്ആർടിസി ബസിൽ കേറി ജീവനക്കാരെ മർദിച്ചതായി പരാതി

Kerala
  •  8 days ago
No Image

കൊച്ചിയുടെ നെടുംതൂൺ; ഫൈനൽ കളിക്കാതെ രണ്ട് ലിസ്റ്റിൽ ഒന്നാമനായി സഞ്ജു

Cricket
  •  8 days ago
No Image

അജിത് പവാറിന്റെ ഭീഷണിയിലും പതറാതെ മലയാളി ഐപിഎസ് ഓഫീസർ അഞ്ജന കൃഷ്ണ; മണൽ മാഫിയക്കെതിരെ ധീര നിലപാടെടുത്ത മലയാളി ഐപിഎസ് ഓഫീസറെക്കുറിച്ചറിയാം

National
  •  8 days ago
No Image

ഒമാനിൽ പൊലിസ് വാഹനം ഒട്ടകവുമായി കൂട്ടിയിടിച്ചു; രണ്ട് പൊലിസുകാർക്ക് ദാരുണാന്ത്യം

oman
  •  8 days ago
No Image

സഞ്ജുവില്ലാതെ കിരീടം തൂക്കി; നിലവിലെ ചാമ്പ്യന്മാരെ തകർത്ത് നീല കടുവകളുടെ കിരീട വേട്ട

Cricket
  •  8 days ago
No Image

ഭൂകമ്പത്തിൽ തകർന്ന അഫ്ഗാനിസ്ഥാന് യുഎഇയുടെ കൈത്താങ്ങ്; 31 ട്രക്കുകളിൽ സഹായം എത്തിച്ചു

uae
  •  8 days ago
No Image

സംവിധായകൻ സനൽകുമാർ ശശിധരനെ കേരള പൊലിസ് മുംബൈ വിമാനത്താവളത്തിൽ നിന്ന് കസ്റ്റഡിയിലെടുത്തു; നാളെ കൊച്ചിയിലെത്തിക്കും

Kerala
  •  9 days ago
No Image

സൗത്ത് കൊറിയയെ വീഴ്ത്തി; ഹോക്കി ഏഷ്യ കപ്പ് കിരീടം ഇന്ത്യക്ക്

Others
  •  9 days ago
No Image

എഫ്എം റേഡിയോയിൽ നിന്നെന്ന് വ്യാജ കോൾ; 43-കാരിക്ക് നഷ്ടമായത് 95,000 രൂപ; കൊച്ചിയിൽ വീണ്ടും സൈബർ തട്ടിപ്പ്

crime
  •  9 days ago
No Image

സഊദിയില്‍ വ്യാഴാഴ്ച വരെ കനത്ത മഴയ്ക്കും ആലിപ്പഴ വര്‍ഷത്തിനും മിന്നല്‍ പ്രളയത്തിനും സാധ്യത; രാജ്യം അതീവ ജാഗ്രതയില്‍

uae
  •  9 days ago