HOME
DETAILS

ലക്ഷ്യം എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടേയും വികസനമെന്ന് നരേന്ദ്രമോദി

  
backup
May 25, 2019 | 2:17 PM

prime-minister-narendramodi-says

ന്യൂഡല്‍ഹി: ജനവിധി നല്‍കുന്നത് വലിയ ഉത്തരവാദിത്വമാണെന്നും അതുകൊണ്ടുതന്നെ പിന്തുണച്ചവരേയും അല്ലാത്തവരേയും ചേര്‍ത്തുനിര്‍ത്തി മുന്നോട്ടുകൊണ്ടുപോകണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.

എന്‍.ഡി.എ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞടുത്തശേഷം നടത്തിയ പ്രസംഗത്തില്‍ മോദി പറഞ്ഞു. തെരഞ്ഞെടുപ്പ് വിജയത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഘടകക്ഷികള്‍ക്കും നന്ദി പറഞ്ഞു തുടങ്ങിയ മോദി പ്രസംഗം തുടങ്ങുന്നതിനു മുമ്പായി ഭരണഘടനയെ തലതൊട്ട് വന്ദിക്കാനും മറന്നില്ല. ന്യൂനപക്ഷങ്ങളെ കൈപിടിച്ച് ഉയര്‍ത്തണം. ഗാന്ധിജിയുടേയും മനോഹര്‍ ലോഹ്യയുടേയും ആശയങ്ങളാണ് രാജ്യത്തെ സ്വാധീനിച്ചത്. 

എന്‍.ഡി.എയെ ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകും. എല്ലാവര്‍ക്കുമൊപ്പം എല്ലാവരേയും ഒപ്പം നിര്‍ത്തി വികസനത്തിനാണ് ഊന്നല്‍ നല്‍കുന്നത്. മോദി പറഞ്ഞു.
 എം.പി മാര്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ മിതത്വം പാലിക്കണമെന്ന് മോദി ഉണര്‍ത്തി. അനാവശ്യപ്രസ്താവനകളെ ഒഴിവാക്കണം. മാധ്യമങ്ങളില്‍ വരുന്നത് അഭ്യൂഹങ്ങള്‍ മാത്രം. അവരുടെ ചോദ്യങ്ങളോട് പ്രതികരിക്കുമ്പോള്‍ ശ്രദ്ധിക്കണം.
ജനപ്രതിനിധികള്‍ക്ക് ഭേദഭാവം പാടില്ല.
തെരഞ്ഞെടുപ്പില്‍ സ്ത്രീശക്തി ദൃശ്യമായ വര്‍ഷമാണിത്. മതിലുകളെ പൊളിച്ച് ഹൃദയങ്ങളെ ഒന്നിപ്പിച്ച് നിര്‍ത്തിയ വര്‍ഷം. അതുകൊണ്ടുതന്നെ ജനവിധി നല്‍കുന്ന വലിയ ഉത്തരവാദിത്വം മനസിലാക്കി ജനപ്രതിനിധികള്‍ പ്രവര്‍ത്തിക്കണം. ഒരു മണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ മോദി പറഞ്ഞു.

സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് മോദി ഇന്നുതന്നെ രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തിയേക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

''പരാതിപ്പെട്ടത് എന്റെ തെറ്റ്; ഇത്തരം വൈകൃതം പ്രചരിപ്പിക്കുന്നവരോട്, നിങ്ങള്‍ക്കോ വീട്ടിലുള്ളവര്‍ക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ'': അതിജീവിത

Kerala
  •  2 days ago
No Image

ഒമാനിൽ നിറഞ്ഞൊഴുകുന്ന വാദി മുറിച്ചുകടക്കാൻ ശ്രമം; വാഹനം ഒഴുക്കിൽപ്പെട്ടു, ഡ്രൈവർ അറസ്റ്റിൽ

uae
  •  2 days ago
No Image

വാളയാറിലെ ആള്‍ക്കൂട്ടക്കൊല; രാം നാരായണന്റെ ദേഹം മുഴുവന്‍ അടിയേറ്റ പാടുകള്‍; രണ്ട് മക്കളുണ്ട്, കുടുംബം പോറ്റാനാണ് വന്നതെന്ന് ബന്ധുക്കള്‍

Kerala
  •  2 days ago
No Image

രക്തസാക്ഷികളുടെ പേരില്‍ ഡി.എസ്.യു ഭാരവാഹികളുടെ സത്യപ്രതിജ്ഞ; ചടങ്ങ് റദ്ദാക്കി വി.സി

Kerala
  •  2 days ago
No Image

അസ്ഥിര കാലാവസ്ഥ: താമസക്കാർക്കും സന്ദർശകർക്കും ജാഗ്രതാ നിർദ്ദേശവുമായി ഷാർജ സിവിൽ ഡിഫൻസ്

uae
  •  2 days ago
No Image

'ഫാസിസ്റ്റ് ശക്തികളില്‍ നിന്ന് ഡി.എം.കെ തമിഴ്‌നാടിനെ സംരക്ഷിക്കും; സംസ്ഥാനത്തിന്റെ മതേതരത്വം നിലനിര്‍ത്തും'  ഉദയനിധി 

National
  •  2 days ago
No Image

മോശം കാലാവസ്ഥ: ദുബൈ - ഷാർജ, അജ്മാൻ ബസ് സർവിസുകൾ താത്കാലികമായി നിർത്തിവെച്ച് ആർടിഎ

uae
  •  2 days ago
No Image

ദുബൈ വസൽ ഗ്രീൻ പാർക്കിലും ഇനി പെയ്ഡ് പാർക്കിംഗ്; നിരക്കുകൾ പ്രഖ്യാപിച്ചു

uae
  •  2 days ago
No Image

എലപ്പുള്ളി ബ്രൂവറിയില്‍ സര്‍ക്കാരിന് തിരിച്ചടി; കമ്പനിക്ക് നല്‍കിയ അനുമതി ഹൈക്കോടതി റദ്ദാക്കി

Kerala
  •  2 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ച കേസ്: സന്ദീപ് വാര്യര്‍ക്ക് ജാമ്യം

Kerala
  •  2 days ago