HOME
DETAILS

തിരുവനന്തപുരം വിമാനത്താവളം സ്വര്‍ണക്കടത്ത് കേന്ദ്രം: ഉദ്യോഗസ്ഥബന്ധം അന്വേഷിക്കാന്‍ സി.ബി.ഐ എത്തുന്നു

  
backup
May 25, 2019 | 2:45 PM

thiruvananthapuram-airport-issue

തിരുവനന്തപുരം: വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ഉദ്യോഗസ്ഥന്‍ അറസ്റ്റിലായതോടെ ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണത്തിന് സി.ബി.ഐ തലസ്ഥാനത്തെത്തും. തിരുവനന്തപുരം വിമാനത്താവളത്തില്‍ കഴിഞ്ഞ 18 മാസത്തിനിടെ 5,000 ത്തിലധികം പവന്‍ സ്വര്‍ണമാണ് പിടികൂടിയത്. സ്വര്‍ണക്കടത്തിന്റെ പ്രധാന കേന്ദ്രമായി ഇവിടം മാറിയതിനാലാണ് സി.ബി.ഐ തന്നെ നേരിട്ട് അന്വേഷണത്തിനെത്തുന്നത്.


തിരുവനന്തപുരം വിമാനത്താവളം രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണക്കടത്ത് കേന്ദ്രമായതിന്റെ പിന്നിലെ ഉദ്യോഗസ്ഥബന്ധമാണ് പ്രധാനമായും സി.ബി.ഐ അന്വേഷിക്കുക. സര്‍ക്കാരിനുണ്ടായ നഷ്ടത്തിന് പുറമെ, സ്വര്‍ണക്കടത്തിന് പിന്നിലെ അഴിമതിയും സി.ബി.ഐ അന്വേഷിക്കും. സി.ബി.ഐ കൊച്ചി യൂനിറ്റോ, ചെന്നൈയിലെ ദക്ഷിണ മേഖല ജോയിന്റ് ഡയരക്ടറുടെ മേല്‍നോട്ടത്തിലോ ആയിരിക്കും അന്വേഷണം. കസ്റ്റംസ്, വിമാനത്താവള അതോറിറ്റി ജീവനക്കാര്‍, എമിഗ്രേഷന്‍ ബ്യൂറോ, സി.ഐ.എസ്.എഫ് തുടങ്ങിയവയെല്ലാം അന്വേഷണ പരിധിയില്‍ വരും.


തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ സഹായിച്ച കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് സൂപ്രണ്ട് വി. രാധാകൃഷ്ണനെ(52) കഴിഞ്ഞ ദിവസം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) അറസ്റ്റ് ചെയ്തിരുന്നു. കോഫെപോസ ചുമത്തി കൊച്ചിയിലെ സാമ്പത്തിക കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
സംഭവത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നാണ് കേസന്വേഷിക്കുന്ന റവന്യൂ ഇന്റലിജന്‍സിന്റെ വിലയിരുത്തല്‍. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ജുവലറികള്‍ പങ്കുകച്ചവടമുണ്ടെന്നും ഡി.ആര്‍.ഐ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കൂടുതല്‍ അന്വേഷണത്തിന് സി.ബി.ഐ എത്തുന്നത്. സി.ബി.ഐ എത്തുന്നതോടെ ഇതുവരെയുള്ള കേസ് വിവരങ്ങള്‍ ഡി.ആര്‍.ഐ സി.ബി.ഐക്ക് കൈമാറും. അഴിമതി, കള്ളക്കടത്ത് കേസുകളില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെട്ടാല്‍ സി.ബി.ഐക്ക് സ്വമേധയാ കേസെടുക്കാനാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എട്ടുമാസം പ്രായമായ കുഞ്ഞ്‌ കുവൈത്തിൽ മരിച്ചു

Kuwait
  •  21 days ago
No Image

ധാക്കക്ക് സമീപം ഭൂകമ്പം, 5.5 തീവ്രത; ബംഗ്ലാദേശ്- അയര്‍ലന്‍ഡ് ക്രിക്കറ്റ് ടെസ്റ്റ് മത്സരം തടസപ്പെട്ടു

International
  •  21 days ago
No Image

കുവൈത്ത് ദേശീയ ദിനം: യുഎഇ - കുവൈത്ത് ബന്ധം ആഘോഷിക്കാൻ ഒരാഴ്ചത്തെ പരിപാടി പ്രഖ്യാപിച്ച് ഷെയ്ഖ് മുഹമ്മദ്

uae
  •  21 days ago
No Image

അനധികൃത സ്വത്ത് സമ്പാദന കേസില്‍ എം.ആര്‍ അജിത് കുമാറിന് താല്‍ക്കാലിക ആശ്വാസം; തുടരന്വേഷണമില്ല

Kerala
  •  21 days ago
No Image

കൂടിക്കാഴ്ച നടത്തി ഷെയ്ഖ് മുഹമ്മദും മാർക്ക് കാർണിയും: നിക്ഷേപം, വ്യാപാരം, എഐ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താൻ ധാരണ

uae
  •  21 days ago
No Image

വൈഷ്ണയുടെ വോട്ട് വെട്ടാന്‍ ആര്യയുടെ ഓഫിസ് ഇടപെട്ടു, സത്യവാങ്മൂലം എഴുതിവാങ്ങി, തെളിവുകള്‍ പുറത്ത്

Kerala
  •  21 days ago
No Image

ക്ഷേത്രത്തില്‍ വെച്ച് മകളെ നരബലി നല്‍കാന്‍ അമ്മയുടെ ശ്രമം, ജ്യോതിഷിയുടെ നിര്‍ദ്ദേശ പ്രകാരമെന്ന് പൊലിസ്; മകള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ 

National
  •  21 days ago
No Image

നിർമ്മാണപ്പിഴവ്; രണ്ടാമത് വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ബെംഗളൂരുവിലെ ഫാക്ടറിയിലേക്ക് തിരിച്ചയച്ചു

National
  •  21 days ago
No Image

തൃശൂരില്‍ തിയേറ്റര്‍ ഉടമയ്ക്കും ഡ്രൈവര്‍ക്കും വെട്ടേറ്റു; സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തര്‍ക്കമെന്ന് സൂചന, ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  21 days ago
No Image

പള്ളികളിൽ ക്യാമറ സ്ഥാപിക്കാൻ ഇനി പ്രത്യേക നിയമം; ഇമാമുമാർക്ക് കർശന നിർദ്ദേശം

Kuwait
  •  21 days ago