HOME
DETAILS

ജില്ലയില്‍ പകര്‍ച്ചാവ്യാധി നിയന്ത്രണവിധേയം: കരുതലോടെ ആരോഗ്യവകുപ്പ്

  
backup
September 10, 2018 | 7:06 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b5%e0%b5%8d%e0%b4%af

തൃശൂര്‍: ആരോഗ്യവകുപ്പിന്റെ കൃത്യവും സമയോചിതവുമായ ഇടപെടലുകളിലൂടെ ജില്ലയില്‍ എലിപ്പനിയടക്കമുളള പകര്‍ച്ചവ്യാധികളെ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. പ്രളയത്തെ തുടര്‍ന്ന് ജില്ലയില്‍ എലിപ്പനി മൂലമുള്ള മരണങ്ങളുടെ സാധ്യത കണ്ടറിഞ്ഞ് പ്രതിരോധ നടപടികള്‍ ശക്തമാക്കിയതിനാല്‍ ജില്ലയില്‍ എലിപ്പനി പടര്‍ന്നു പിടിക്കാതെ നിയന്ത്രിക്കാന്‍ സാധിച്ചുവെന്നും ഡി.എം.ഒ വ്യക്തമാക്കി.
കുടിവെള്ള സ്രോതസുകളുടെ കൃത്യമായ ക്ലോറിനേഷന്‍, എലിപ്പനി പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിന്റെ ലഭ്യത, ദുരന്തബാധിത പ്രദേശങ്ങളിലെ പ്രത്യേക മെഡിക്കല്‍ സേവനങ്ങള്‍, ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം ഉറപ്പു വരുത്തുന്നുണ്ട്. നിലവില്‍ കൊതുകു സാന്ദ്രത കുറവാണെങ്കിലും കൊതുകുകള്‍ മുട്ടയിട്ടു പെരുകുവാനുള്ള സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ ഉറവിട നശീകരണത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മലമ്പനി തുടങ്ങിയ രോഗങ്ങള്‍ പടരാതിരിക്കുവാന്‍ അത്യന്താപേക്ഷിതമാണെന്നും ഡി.എം.ഒ അറിയിച്ചു.
ചെടിച്ചെട്ടികള്‍, ഉപയോഗശൂന്യമായ കുപ്പികള്‍, പാത്രങ്ങള്‍, ടയറുകള്‍, ചിരട്ടകള്‍ തുടങ്ങിയവയില്‍ വെള്ളം കെട്ടിനില്‍ക്കാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കി വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുവാന്‍ ജനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ നിര്‍ദേശിച്ചു. വ്യാജപ്രചരണങ്ങള്‍ക്കു വശംവദരാകാതെ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ സ്വീകരിച്ചുകൊണ്ട് ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കണമെന്നും പരിസര ശുചീകരണം എല്ലാവരും സ്വന്തം ഉത്തരവാദിത്തമായി നിര്‍വഹിക്കണമെന്നും ഡി.എം.ഒ ആഹ്വാനം ചെയ്തു.
പ്രളയബാധിത പ്രദേശങ്ങളില്‍ മഞ്ഞപ്പിത്തം, വയറിളക്കം, കോളറ തുടങ്ങിയ ജലജന്യ രോഗങ്ങള്‍ പിടിപെടാതിരിക്കുവാന്‍ കുടിവെള്ളം ക്ലോറിനേറ്റ് ചെയ്യുന്നതിനു പുറമെ 20 മിനിറ്റ് തിളപ്പിച്ചാറിയ ശേഷം മാത്രമേ ഉപയോഗിക്കാവൂ എന്നും തിളപ്പിച്ച വെള്ളത്തില്‍ പച്ചവെള്ളം ഒഴിച്ച് തണുപ്പിക്കരുതെന്നും കൈകഴുകല്‍ എല്ലാവരും ശീലമാക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ നിര്‍ദ്ദേശിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രൂപയ്ക്ക് വീണ്ടും തിരിച്ചടി; മൂന്നാം ദിവസവും ഇടിവ്; മറ്റ് വിദേശ കറന്‍സികളുമായുള്ള ഇന്നത്തെ വിനിമയ നിരക്ക് ഇങ്ങനെ | Indian Rupee in 2025 November 14

bahrain
  •  6 minutes ago
No Image

മോട്ടോര്‍ വാഹനവകുപ്പിന്റെ പേരില്‍ വ്യാജസന്ദേശമയച്ച് തട്ടിപ്പ്; യുവതി അറസ്റ്റില്‍

Kerala
  •  16 minutes ago
No Image

പാലത്തായി പോക്‌സോ കേസ്: ബി.ജെ.പി നേതാവ് കെ. പദ്മരാജന്‍ കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി നാളെ

Kerala
  •  32 minutes ago
No Image

'വിജയിക്കുന്നത് എസ്.ഐ.ആര്‍' ബിഹാറിലെ തിരിച്ചടിക്ക് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ്

National
  •  33 minutes ago
No Image

അയർലൻഡിനെതിരെ ചുവപ്പ് കാർഡ്; 'സമ്മർദ്ദം താങ്ങാൻ അറിയില്ലെങ്കിൽ വിരമിക്കുക'; റൊണാൾഡോയ്ക്ക് എതിരെ സോഷ്യൽ മീഡിയ കൊടുങ്കാറ്റ്

Football
  •  40 minutes ago
No Image

ആര്യ രാജേന്ദ്രന്‍ കോഴിക്കോട്ടേക്കോ? താമസവും രാഷ്ട്രീയ പ്രവര്‍ത്തനവും മാറുന്ന കാര്യം പരിഗണനയിലെന്ന് സൂചന

Kerala
  •  an hour ago
No Image

കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ മുഖ്യമന്ത്രി ആയാലും പുറത്താക്കുന്ന ബില്ല്: ജെ.പി.സിയിലെ 31 അംഗങ്ങളില്‍ പ്രതിപക്ഷത്തുനിന്ന് നാലു പേര്‍ മാത്രം

National
  •  an hour ago
No Image

ജെ.ഡി.യു ഏറ്റവും വലിയ ഒറ്റകക്ഷി ; കസേര ഉറപ്പിച്ച് നിതീഷ് 

National
  •  2 hours ago
No Image

നിർഭാഗ്യം; റൈസിങ് സ്റ്റാർസ് ഏഷ്യാ കപ്പ് ഇന്ത്യൻ ടീമിൽ ഈ 3 യുവതാരങ്ങൾക്ക് ഇടമില്ലാത്തത് എന്ത് കൊണ്ട്?

Cricket
  •  2 hours ago
No Image

ടൂര്‍ പോകുന്നതിന് ഒരാഴ്ച മുൻപെങ്കിലും തീയതി അറിയിണം; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി എംവിഡി

Kerala
  •  2 hours ago