മുത്വലാഖ് കേസ്: സുപ്രിംകോടതി നാളെ മുതല്‍ വാദംകേള്‍ക്കും
ന്യൂഡല്‍ഹി: മുത്വലാഖ്, ബഹുഭാര്യത്വം തുടങ്ങിയ മുസ്്‌ലിം വ്യക്തിനിയമവുമായി ബന്ധപ്പെട്ട കേസുകള്‍ സുപ്രിംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നാളെ പരിഗണിക്കും. വിഷയം ഗൗരവമുള്ളതിനാലും ഭരണഘടനാ തത്വങ്ങളുമായി ബന്ധപ്പെട്ടതായതിനാലും കേസില്‍ വിശദമായി വാദംകേള്‍ക്കേണ്ടതുണ്ടെന്ന് നേരത്തെ ചീഫ്ജസ്റ്റിസ് ജെ.എസ് ഖെഹാര്‍ വ്യക്തമാക്കിയിരുന്നു. വേനലവധി തുടങ്ങുന്ന നാളെ മുതല്‍ കേസില്‍ ദിവസേന വാദംകേള്‍ക്കുകയാവും ചീഫ്ജസ്റ്റിസിന്റെ ബെഞ്ച് ചെയ്യുക.
മുസ്‌ലിംവ്യക്തിനിയമം റദ്ദാക്കുക, മുത്വലാഖും ബഹുഭാര്യത്വവും നിരോധിക്കുക തുടങ്ങിയ ആവശ്യങ്ങളടങ്ങുന്ന ഒരുകൂട്ടം ഹരജികളാണ് കോടതി മുന്‍പാകെയുള്ളത്. കേസില്‍ അഖിലേന്ത്യാ മുസ്്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡും ജംഇയ്യത്തുല്‍ ഉലമായേ ഹിന്ദും കക്ഷിചേര്‍ന്നിട്ടുണ്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ സല്‍മാന്‍ ഖുര്‍ശിദ് കേസിലെ അമിക്കസ്‌ക്യൂറിയാണ്.
ഏകസിവില്‍കോഡ് നടപ്പാക്കണോ വേണ്ടയോ എന്നല്ല പരിശോധിക്കുന്നതെന്നും മറിച്ച് മുത്വലാഖ് ഭരണഘടനയുടെ തത്വങ്ങള്‍ക്കു വിരുദ്ധമാണോ എന്നു മാത്രമാണ് പരിശോധിക്കുന്നതെന്നും സുപ്രിംകോടതി നേരത്തെ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."