മുണ്ടേരി ജി.വി.എച്ച്.എസിലെ കിണറില്‍ പായല്‍ നിറഞ്ഞു
കല്‍പ്പറ്റ: ആയിരത്തി അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന മുണ്ടേരി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കിണര്‍ ശുചീകരിക്കാന്‍ നടപടിയില്ല.
പായല്‍ നിറഞ്ഞ് ഉപയോഗയോഗ്യമല്ലാത്ത അവസ്ഥയിലാണ് കിണര്‍. സ്കൂളില്‍ രണ്ട് കിണറുകളാണുള്ളത്. രണ്ട് കിണറുകളില്‍ നിന്നും സ്കൂളിലെ പാചകത്തിന് അടക്കം വെള്ളം എടുക്കാറുണ്ട്. ഇതില്‍ ഒരു കിണറാണ് പൂര്‍ണമായും മലിനമായി കിടക്കുന്നത്.
കിണറിലാകെ പായല്‍ നിറഞ്ഞിരിക്കുകയാണ്. കിണല്‍ കൃത്യമായി ശുചീകരിക്കാറല്ലെന്നതിന്റെ തെളിവാണിത്.
അടച്ച് സൂക്ഷിക്കുന്ന മറ്റൊരു കിണറാകട്ടെ പരിസരം പൂര്‍ണമായും വൃത്തിഹീനമായി കിടക്കുകയാണ്. പ്രളയത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാംപായി പ്രവര്‍ത്തിച്ചിരുന്ന സ്കൂളിലെ അവസ്ഥയാണിത്. 800 ദുരിതബാധിതരാണ് ഇവിടെ താമസിച്ചിരുന്നത്. ഇവര്‍ക്കടക്കം ഈ കിണറിലെ വെള്ളമാണ് ഇതിനെല്ലാം ഉപയോഗിച്ചിരുന്നതെന്നാണ് ആക്ഷേപം. സ്കൂളുകളിലെ കിണറുകളില്‍ കൃത്യമായി ശുചീകരിച്ച് അടച്ച് സൂക്ഷിക്കണമെന്നിരിക്കെ തികഞ്ഞ അലംപാവമാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."