ഇവര്‍ക്കിനി വെള്ളപ്പൊക്കത്തെ പേടിക്കേണ്ട
സുല്‍ത്താന്‍ ബത്തേരി: വെള്ളപ്പൊക്കഭീഷണിയില്‍ നിന്നും മോചനംനേടുന്ന സന്തോഷത്തിലാണ് താലൂക്കിലെ അഞ്ച് കോളനികള്‍.
കോളനികളിലെ കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കാനുള്ള നടപടികള്‍ ജില്ലാഭരണകൂടം ഊര്‍ജിതമാക്കി. കുടുംബങ്ങളെ മാറ്റിപാര്പ്പിക്കുന്നതിന്നുള്ള സ്ഥലം കണ്ടെത്തി വിലനിര്‍ണയം പൂര്‍ത്തിയാക്കിക്കഴിഞ്ഞ അധികൃതര്‍ ഒരു മാസത്തിനകം ഭൂമി രജിസ്ട്രേഷന് പൂര്‍ത്തിയാക്കി കുടുംബങ്ങള്‍ക്ക് നല്‍കാനാണ് തീരുമാനം. നൂല്‍പ്പുഴ പഞ്ചായത്തിലെ കാക്കത്തോട്, ചാടകപുര, പുഴംകുനി, നെന്മേനി പഞ്ചായത്തിലെ വെള്ളച്ചാല്‍, പുല്‍പ്പള്ളിയിലെ പാളാക്കൊല്ലി എന്നീ കോളനികളിലെ കുടുംബങ്ങളെയാണ് മാറ്റിപാര്‍പ്പിക്കുക.
അഞ്ച് കോളനികളിലുമായി 105 കുടുംബങ്ങളാണ് താമസിക്കുന്നത്. ഇതിനായി നൂല്‍പ്പുഴ പഞ്ചായത്തിലെ നെന്മേനികുന്ന്, വള്ളുവാടി, പുല്‍പ്പള്ളി എന്നിവിടങ്ങളില്‍ സ്ഥലം കണ്ടെത്തി വിലനിര്‍ണയം പൂര്‍ത്തിയാക്കിയത്. നൂല്‍പ്പുഴ പഞ്ചായത്തില്‍ എട്ട് ഏക്കര്‍ 14സെന്റും പുല്‍പ്പള്ളിയില്‍ ഏഴേക്കറോളം സ്ഥലവുമാണ് ഏറ്റെടുത്തിരിക്കുന്നത്. ഭൂമി രജസ്ട്രേഷന്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി കുടുംബങ്ങള്‍ക്ക് നല്‍കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍.
ഐ.സി ബാലകൃഷ്ണന് എം.എല്‍.എ, ജില്ലാകലക്ടര്‍, സബ് കലക്ടര്‍, നൂല്‍പ്പുഴ, നെന്മേനി, പുല്‍പ്പള്ളി പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവരുടെ സാനിധ്യത്തിലായിരുന്നു ഭൂമി കണ്ടെത്തലും വിലനിര്‍ണയവും നടന്നത്. ഭൂമി വാങ്ങുന്നതിനുള്ള തുക ട്രൈബല്‍ റൂറല്‍ ഡെവലപ്പമെന്റ് മിഷനാണ് നല്‍കുക. സ്ഥലം കണ്ടെത്തി പുനരധിവസിപ്പിക്കന്നതോടെ ഈ കുടുംബങ്ങളുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് നടപ്പിലാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."