മുഖ്യമന്ത്രി കോര്‍പറേറ്റുകളുടെ തടവില്‍: യഹ്‌യ കോയ തങ്ങള്‍
തൃശൂര്‍: മുഖ്യമന്ത്രി കോര്‍പറേറ്റുകളുടെ തടവിലാണെന്നും ജനങ്ങളുടെ ക്ഷേമത്തേക്കാള്‍ കോര്‍പറേറ്റുകളുടെ താല്‍പര്യത്തിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നും എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് യഹ്‌യ കോയാ തങ്ങള്‍.
എസ്.ഡി.പി.ഐ ജില്ലാ പ്രതിനിധി സഭ കാളത്തോട് എല്‍.പി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍.ഡി.എഫ് മന്ത്രിസഭ അധികാരത്തില്‍ വന്നശേഷം കൊലപാതകവും അക്രമവും വര്‍ധിച്ചിരിക്കുകയാണ്.
ബി.ജെ.പിയും സി.പി.എമ്മുമാണ് കേസുകളിലെ പ്രതികള്‍. അക്രമങ്ങള്‍ അവസാനിപ്പിക്കുന്നതില്‍ സര്‍ക്കാരിന്റെ കഴിവുകേടും പാര്‍ട്ടി പ്രവര്‍ത്തകരെ നിയന്ത്രിക്കുന്നതില്‍ സി.പി.എമ്മിന്റെ പരാജയവും മറിച്ചുവയ്ക്കുന്നതിനുവേണ്ടിയാണ് എസ്.ഡി.പി.ഐക്കെതിരേ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ മുഖ്യമന്ത്രിക്ക് നിയമസഭയില്‍ ഉന്നയിക്കേണ്ടിവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാപ്രസിഡന്റ് പി ആര്‍ സിയാദ് അധ്യക്ഷനായി.
സംസ്ഥാനസെക്രട്ടറി പി കെ ഉസ്മാന്‍, ജില്ലാ ജനറല്‍സെക്രട്ടറി ഇ എം ലത്തീഫ്, സെക്രട്ടറിമാരായ ദിലീഫ് അബ്ദുല്‍ഖാദര്‍, എ സുബ്രമണ്യന്‍, ജില്ലാ വൈസ് പ്രസിഡന്റുമാരായ നസീമ ടീച്ചര്‍, വി കെ ഹുസൈന്‍ തങ്ങള്‍, വിമണ്‍ ഇന്ത്യാ ജില്ലാ സെക്രട്ടറി അഖിലാ അനീസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."