HOME
DETAILS

കാലിക്കറ്റ് സര്‍വകലാശാല ഇന്റര്‍സോണ്‍ കലോത്സവം ഇന്ന് അരങ്ങുണരും; ചിലങ്ക കിലുക്കത്തോടെ

  
backup
May 10 2017 | 04:05 AM

%e0%b4%95%e0%b4%be%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%95%e0%b4%b2%e0%b4%be%e0%b4%b6%e0%b4%be-96

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല ഇന്റര്‍സോണ്‍ കലോത്സവത്തിന്റെ സ്റ്റേജ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങ് സാഹിത്യകാരന്‍ ടി. പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും. ഇന്നലെ വൈകിട്ടോടെ സ്റ്റേജിതര മത്സരങ്ങള്‍ പൂര്‍ത്തിയായി.
41-ഓളം മത്സരങ്ങളില്‍ 23 എണ്ണത്തിന്റെ ഫലം അറിവായപ്പോള്‍ ദേവഗിരി കോളജ് 28 പോയിന്റോടെ ഒന്നാം സ്ഥാനത്തും, 25 പോയിന്റോടെ ഫാറൂഖ് കോളജ് രണ്ടാം സ്ഥാനത്തും 20 പോയിന്റുമായി പാലക്കാട് ഗവ. വിക്ടോറിയ കോളജ് മൂന്നാം സ്ഥാനത്തും തുടരുന്നു. ഇന്നു ക്രിസ്ത്യന്‍ കോളജിലെ മാനാഞ്ചിറ, മിഠായിത്തെരുവ്, വലിയങ്ങാടി, ബേപ്പൂര്‍ വേദിയിലും ഐ.എച്ച്.ആര്‍.ഡി കോളജിലെ കാപ്പാട് വേദിയിലുമായി ഗ്ലാമര്‍ ഇനങ്ങളായ തിരുവാതിര, കോല്‍ക്കളി, കേരള നടനം, പൂരക്കളി, സംസ്‌കൃതം, ഹിന്ദി, ഇംഗ്ലീഷ് നാടകങ്ങള്‍ എന്നിവ അരങ്ങേറും.
രണ്ടാം ദിനമായ ഇന്നലെ നടന്ന ഹിന്ദി പ്രസംഗം, സംവാദം എന്നിവയില്‍ 'നീറ്റ് ' നിയമാവലികളും ആവലാതികളും വിഷയമായി. ചോദ്യങ്ങളെ എറിയുന്ന പന്തുകളോട് ഉപമിച്ച് മറുപടി വാദങ്ങളെ അടിച്ചു തെറിപ്പിക്കുന്ന രീതിയില്‍ സംവാദ വേദി മാറി.
മലയാള പ്രസംഗ മത്സരത്തില്‍ 'വര്‍ത്തമാന കാലത്തെ മാധ്യമ നിലപാടുകള്‍', അറബിയില്‍ 'ജലദൗര്‍ലഭ്യം ആരാണ് ഉത്തരവാദി', ഉറുദുവില്‍ 'സമൂഹത്തില്‍ ഹര്‍ത്താലിന്റെ ആവശ്യം', ഇംഗ്ലീഷില്‍ 'ആഗോള തീവ്രവാദം മാനവികതക്കുള്ള ഭീഷണി', സംസ്‌കൃതത്തില്‍ 'സ്ത്രീ' വിഷയങ്ങളില്‍ വാക്കുകള്‍ കൊണ്ട് മായാജാലം തീര്‍ക്കാന്‍ മത്സരാര്‍ഥികള്‍ക്കായി.
ഒന്‍പതുപേര്‍ പങ്കെടുത്ത ക്ലേമോഡലിങ്ങില്‍ 'രോക്ഷം' വിഷയമായി. 'മഞ്ഞുമൂടിയ പുലര്‍ക്കാലം' വിഷയത്തില്‍ വാട്ടര്‍ കളര്‍ പെയിന്റിങ്ങും, ഓയില്‍ കളര്‍ പെയിന്റിങ്ങില്‍ 'തെരുവില്‍ ഉപേക്ഷിക്കപ്പെട്ട വാര്‍ധക്യവും', സ്‌പോട്ട് ഫോട്ടോഗ്രഫിയില്‍ 'വേനല്‍കാലവും' വിഷയമായി.
വര്‍ണചാര്‍ത്തില്‍ തിളങ്ങി രംഗോലിയും പൊന്നോണത്തേ ഓര്‍മിപ്പിച്ച് പൂക്കളമത്സരവും ശ്രദ്ധേ പിടിച്ചുപറ്റി. രംഗോലി, ഹാന്‍ഡ് എംബ്രോയിഡറി എന്നീ മത്സരങ്ങളില്‍ ദ്വീപ് വിദ്യാര്‍ഥികളും പങ്കെടുത്തു.

 

ശീതള്‍ ചിത്രപ്രതിഭ; സലാം സാഹിത്യപ്രതിഭ

[caption id="attachment_323129" align="alignright" width="119"]ജെ.എസ് ശീതള്‍,  ജെ.എസ് ശീതള്‍,[/caption] [caption id="attachment_323130" align="alignnone" width="123"]ടി.അബ്ദുല്‍ സലാം ടി.അബ്ദുല്‍ സലാം[/caption]


കോഴിക്കോട്: ഇന്റര്‍സോണ്‍ കലോത്സവത്തില്‍ ഇരട്ട വിജയങ്ങള്‍ നേടി ദേവഗിരി കോളജിലെ ജെ.എസ് ശീതള്‍ ചിത്രപ്രതിഭയും ഡബ്ല്യു.എം.ഒ കോളജിലെ ടി. അബ്ദുല്‍ സലാം സാഹിത്യ പ്രതിഭയുമായി. പങ്കെടുത്ത ആദ്യ ഇന്റര്‍സോണില്‍ തന്നെ പെന്‍സില്‍ ഡ്രോയിങ്ങില്‍ 'സര്‍ക്കാര്‍ ആശുപത്രിയുടെ ദൃശ്യങ്ങളും' ജലച്ചായത്തില്‍ 'മഞ്ഞുമൂടിയ പുലര്‍ക്കാലവും' കാന്‍വാസില്‍ പകര്‍ത്തിയാണ് ശീതള്‍ ഈ നേട്ടം സ്വന്തമാക്കിയത്. ദേവഗിരി കോളജിലെ ബോട്ടണി വിഭാഗം ഒന്നാംവര്‍ഷ വിദ്യാര്‍ഥിയായ ശീതള്‍ ബാലുശ്ശേരി സ്വദേശികളായ ജയപ്രകാശിന്റെയും സിന്ധുവിന്റെയും മകളാണ്.
അറബിക് കവിതാരചനയിലും കഥാരചനയിലും ഒന്നാം സ്ഥാനം നേടിയാണ് വയനാട് മുട്ടില്‍ ഡബ്ല്യു.എം.ഒ കോളജിലെ ടി. അബ്ദുല്‍ സലാം സാഹിത്യപ്രതിഭാ പട്ടം ചൂടിയത്. കോളജിലെ എം.എ അറബിക് വിദ്യാര്‍ഥിയാണ്. അറബിക്, ഉറുദു പ്രസംഗം, അറബി കഥാരചന എന്നിവയിലും സലാം മാറ്റുരച്ചു. മമ്മുവിന്റെയും ബീയാത്തുവിന്റെയും മകനാണ് സലാം.

 

 

വാക്കുകള്‍ കൊണ്ട് വിസ്മയം തീര്‍ത്ത് സാദിഖ്

untitled-3

കോഴിക്കോട്: ഇന്റര്‍സോണ്‍ കലോത്സവത്തിലെ രണ്ടാം ദിനമായ ഇന്നലെ നടന്ന ഗ്ലാമര്‍ ഇനമായ സംവാദത്തിലും മലയാളം പ്രസംഗത്തിലും വാക്കുകള്‍ കൊണ്ട് വിസ്മയം തീര്‍ത്ത് ഫാറൂഖ് കോളജിലെ സയ്യിദ് മുഹമ്മദ് സാദിഖ് ഇരട്ടവിജയം സ്വന്തമാക്കി. 

വര്‍ത്തമാന കാലത്തെ 'മാധ്യമ നിലപാടുകള്‍' വിഷയത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചാണ് സാദിഖ് ഒന്നാം സ്ഥാനം നേടിയത്. രണ്ടു പേരടങ്ങുന്ന എട്ടോളം ടീമുകള്‍ മാറ്റുരച്ച സംവാദത്തില്‍ സഹപാഠിയായ കെ. ദിനുവിനൊപ്പം 'നീറ്റ് ' പരീക്ഷാ നിയമങ്ങളും ആവലാതികളും പങ്കുവച്ചാണ് സാദിഖ് ശ്രദ്ധ പിടിച്ചുപറ്റിയത്.
രണ്ടാം വര്‍ഷ ബി.എ സോഷ്യോളജി വിദ്യാര്‍ഥിയായ സാദിഖ് കൊടുവള്ളി ഇളനീര്‍ക്കര കെ.ടി മുത്തുക്കോയ തങ്ങളുടെയും ഹഫ്‌സയുടെയും മകനാണ്.

 

 

 

 


അന്ന് മത്സരാര്‍ഥി: ഇന്ന് സംഘാടകന്‍

untitled-1
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല കലോത്സവങ്ങളിലെ വാശിയേറിയ മത്സരയിനങ്ങളായ ദഫ്മുട്ട്, വട്ടപ്പാട്ട്, പൂരക്കളി, അറബനമുട്ട് എന്നീ ഇനങ്ങളില്‍ ഒന്നാംസ്ഥാനം നേടിയ ഒരു മത്സരാര്‍ത്ഥി ഇന്ന് ഇന്റര്‍സോണ്‍ കലോത്സവത്തിന്റെ സംഘാടകന്‍. യൂനിവേഴ്‌സിറ്റി യൂനിയന്‍ ഭാരവാഹിയും ഫാറൂഖ് കോളജ് യു.യു.സിയുമായ സ്വാഹിബ് മുഹമ്മദാണ് രണ്ടു റോളുകളിലും തിളങ്ങി വ്യത്യസ്തനാകുന്നത്. വടകരയില്‍ നടന്ന ബി സോണ്‍ കലോത്സവത്തിന്റെ ജനറല്‍ കണ്‍വീനറായിരുന്നു സ്വാഹിബ്. വിവാദങ്ങളില്ലാതെ ബി സോണ്‍ സംഘടിപ്പിക്കാന്‍ കഴിഞ്ഞത് കലാകാരനെന്നതിലുപരി മികച്ച സംഘാടകന്‍ എന്ന ഖ്യാതി നേടാന്‍ സ്വാഹിബിനായി. ഫറൂഖ് കോളജിലെ ലൈബ്രറി സയന്‍സില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയാണ്.

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിൽ ഒക്ടോബർ 16 വരെ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിന് സാധ്യത

qatar
  •  2 months ago
No Image

പാകിസ്ഥാൻ അമ്പേ പരാജയം; ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു

Cricket
  •  2 months ago
No Image

വയനാട് ദുരന്തത്തില്‍ കേരളത്തിനോട് ഒരവഗണനയും കാണിച്ചിട്ടില്ല, ആവശ്യമായ സഹായം ഉറപ്പാക്കും; നിര്‍മല സീതാരാമന്‍

National
  •  2 months ago
No Image

കാനഡയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യ; ഹൈക്കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു

National
  •  2 months ago
No Image

അടിക്ക് തിരിച്ചടിയുമായി ഇന്ത്യ; കാനഡയുടെ ആറ് നയതന്ത്ര ഉദ്യോ​ഗസ്ഥരെ പുറത്താക്കി

National
  •  2 months ago
No Image

യു.എ.ഇ; അൽ വാസ്മി മഴക്കാല സീസൺ ഡിസംബർ 6 വരെ തുടരും

uae
  •  2 months ago
No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് വേണം; സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

ആപ് ഒളിംപിക്‌സ് പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ; ജേതാക്കൾക്ക് 550,000 ദിർഹമിന്റെ സമ്മാനങ്ങളും 6 മാസത്തെ പരിശീലനവും

uae
  •  2 months ago
No Image

അബ്ദുറഹീംകേസ്, കോടതി സിറ്റിംഗ് ഒക്ടോബർ 21 ലേക്ക് മാറ്റി; നാളെ റിയാദിൽ സഹായസമിതി പൊതുയോഗം

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-14-10-2024

PSC/UPSC
  •  2 months ago