സഊദിയിലേക്ക് വിദേശ ദന്ത ഡോക്ടര്‍മാരുടെ റിക്രൂട്ട്‌മെന്റ് നിര്‍ത്തി
ജിദ്ദ: സഊദിയിലേക്ക് വിദേശ രാജ്യങ്ങളില്‍ നിന്നും ദന്ത ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്യുന്നത് നിര്‍ത്തി. ആരോഗ്യമന്ത്രി ഡോ. അബ്ദുല്ല അല്‍റബീ അയാണു ഇക്കാര്യം തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചത്.
തൊഴില്‍ മന്ത്രാലയവുമായി യോജിച്ച് കൊണ്ട് ദന്ത ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്യുന്നത് നിര്‍ത്തല്‍ ചെയ്തതായും നമ്മുടെ ഡോക്ടര്‍മാര്‍ മികവ് പുലര്‍ത്തുന്നവരും കഴിവ് തെളിയിച്ചവരുമാണു എന്നായിരുന്നു ട്വീറ്റ്.
ഇതു വഴി സ്വദേശി ദന്ത ഡോക്ടര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനാണിതെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
അതേസമയം സഊദിയില്‍ നിലവില്‍ ജോലി ചെയ്യുന്ന വിദേശികളായ ദന്ത ഡോക്ടര്‍മാരുടെ ഭാവി എന്തായിരിക്കുമെന്ന് മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല. നിലവിലുള്ള ദന്ത ഡോക്ടര്‍മാരുടെ വര്‍ക്ക് പെര്‍മിറ്റും ഇഖാമയും പുതുക്കി നല്‍കുമെന്നാണ് കരുതുന്നത്. എന്നാല്‍ ഫൈനല്‍ എക്‌സിറ്റില്‍ പോകുന്ന ദന്ത ഡോക്ടര്‍മാര്‍ക്കു പകരം ബദല്‍ ദന്ത ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്യുന്നതിനും പുതിയ ആശുപത്രികളിലേക്കും ക്ലിനിക്കുകളിലേക്കും സ്ഥാപന വിപുലീകരണ ആവശ്യത്തിനും പുതിയ ദന്ത ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്യുന്നതിനും വിസകള്‍ അനുവദിക്കില്ല. ആരോഗ്യ മേഖലയില്‍ സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിന് ആദ്യമായാണ് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം ഇത്തരമൊരു തീരുമാനം പ്രഖ്യാപിക്കുന്നത്. ഇതുവരെ ആരോഗ്യ മേഖലയിലെ ഒരു തൊഴില്‍ മേഖലയിലേക്കും റിക്രൂട്ട്‌മെന്റ് പാടെ നിര്‍ത്തിവെച്ചിട്ടില്ല.
പ്രാദേശിക തൊഴില്‍ വിപണിക്കാവശ്യമായ സ്വദേശി ദന്ത ഡോക്ടര്‍മാരെ വേണ്ടത്ര കിട്ടാനുണ്ടെന്ന യാഥാര്‍ഥ്യം കണക്കിലെടുത്താണ് വിദേശ ദന്ത ഡോക്ടര്‍മാരുടെ റിക്രൂട്ട്‌മെന്റ് തൊഴില്‍, ആരോഗ്യ മന്ത്രാലയങ്ങള്‍ നിര്‍ത്തിവെക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."