HOME
DETAILS

ഘടകകക്ഷി മന്ത്രിമാരുടെ കടുത്ത എതിര്‍പ്പ് റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതി ഉടനില്ല

  
backup
October 14 2020 | 05:10 AM

latest-news-kerala-rules-of-business-ordinance

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും സര്‍വാധികാരം നല്‍കുന്ന റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതി ചെയ്യാനുള്ള തീരുമാനം ഉടന്‍ നടപ്പാക്കില്ല. ഘടകകക്ഷി മന്ത്രിമാരുടെയും സി.പി.ഐയുടെയും എതിര്‍പ്പിനെ തുടര്‍ന്ന് ഇന്നത്തെ മന്ത്രിസഭാ യോഗത്തിലെ അജണ്ടയില്‍നിന്ന് ഒഴിവാക്കി.

സി.പി.ഐയും മറ്റു ഘടകകക്ഷികളും തങ്ങളുടെ എതിര്‍പ്പ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും മുഖ്യമന്ത്രി പിണറായി വിജയനെയും അറിയിച്ചിരുന്നു. എല്‍.ഡി.എഫില്‍ ചര്‍ച്ച ചെയ്തതിനു ശേഷം മതി തീരുമാനമെന്ന് കോടിയേരിയും മുഖ്യമന്ത്രിയെ അറിയിച്ചു. കഴിഞ്ഞ ദിവസം കൂടിയ മന്ത്രിസഭാ ഉപസമിതി യോഗത്തില്‍ ഘടകകക്ഷി മന്ത്രിമാര്‍ ഇതിനെതിരേ തുറന്നടിച്ചു. വകുപ്പുമന്ത്രിമാരെ ഡമ്മികളാക്കിയുള്ള ഭരണം വേണ്ട എന്ന് സി.പി.ഐ മന്ത്രിമാര്‍ പറഞ്ഞു. മന്ത്രിസഭാ യോഗത്തില്‍ വിഷയം അവതരിപ്പിച്ചാല്‍ യോഗത്തില്‍ നിന്നു വിട്ടുനില്‍ക്കുമെന്ന് സി.പി.ഐ മന്ത്രിമാര്‍ ഭീഷണി മുഴക്കി. ഇതോടെ മുഖ്യമന്ത്രി തീരുമാനം മാറ്റുകയായിരുന്നു.

വകുപ്പുമന്ത്രിമാര്‍ ഡമ്മി എന്നനിലയിലേക്ക് പോകുമെന്ന അഭിപ്രായമാണ് ഘടകക്ഷി മന്ത്രിമാര്‍ ഉപസമിതിയിലുയര്‍ത്തിയത്. റൂള്‍ ഒന്‍പതിലെ മാറ്റമനുസരിച്ച് മന്ത്രികാണാതെ തന്നെ സെക്രട്ടറിമാര്‍ക്ക് ഫയലില്‍ തീരുമാനമെടുത്ത് ചീഫ് സെക്രട്ടറിക്കോ മുഖ്യമന്ത്രിക്കോ അംഗീകാരത്തിനായി നല്‍കാം. റൂള്‍ 20 ലെ മാറ്റവും ഇതേ അധികാരമാറ്റം ഉറപ്പിക്കുന്നതാണ്.

ചുരുക്കത്തില്‍ വകുപ്പുമന്ത്രി അറിയാതെ ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും വകുപ്പുകള്‍ നിയന്ത്രിക്കാനാവും. റൂള്‍ 19, 21 എ എന്നിവയിലെ മാറ്റം മുഖ്യമന്ത്രിയിലേക്ക് കൂടുതല്‍ അധികാരം കൊണ്ടുവരാന്‍ ഉദ്ദേശിച്ചുള്ളതാണ്. റൂള്‍സ് ഓഫ് ബിസിനസ് പോലും മറികടക്കാന്‍ മുഖ്യമന്ത്രിക്ക് അധികാരമുണ്ടെന്നാണ് ഈ ഭേദഗതി പറയുന്നത്. റൂള്‍ 36 ലെ മാറ്റം പറയുന്നത് കേസുകളില്‍ ചീഫ് സെക്രട്ടറി സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്നത് മാറ്റണമെന്നാണ്. സെക്രട്ടറിമാരുടെ ഉപസമിതികള്‍ക്ക് മന്ത്രിമാരെ വിളിക്കാം എന്നതുവരെ നിര്‍ദേശിച്ചിരിക്കുന്ന മാറ്റങ്ങളാണ്. അതേസമയം കാലം മാറിയതനുസരിച്ച് റൂള്‍സ് ഓഫ് ബിസിനസും മാറണമെന്ന ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദവും സര്‍ക്കാരിനു മുന്നിലുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  30 minutes ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  an hour ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  an hour ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  2 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  2 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  11 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  11 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  12 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  13 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  13 hours ago