HOME
DETAILS

ഹര്‍ത്താല്‍ പൂര്‍ണം

  
backup
September 10 2018 | 18:09 PM

%e0%b4%b9%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%82-2

 

കൊല്ലം: യു.ഡി.എഫ്, എല്‍.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയിലെ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചു. പുനലൂര്‍, പത്തനാപുരം, ആദിച്ചനല്ലൂര്‍, ഇരവിപുരം അടക്കമുള്ള മേഖലകളെയാണ് വലിയ രീതിയില്‍ ഹര്‍ത്താല്‍ ബാധിച്ചത്. ഇതോടെ കുടിവെള്ളമടക്കം മേഖലയില്‍ എത്തിക്കാന്‍ സാധിച്ചില്ലെന്നു സന്നദ്ധപ്രവര്‍ത്തകര്‍ പറഞ്ഞു.
വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനത്തെയും ഹര്‍ത്താല്‍ താളം തെറ്റിച്ചിട്ടുണ്ട്. അടിയന്തരമായി തീര്‍പ്പുകല്‍പ്പിക്കേണ്ട വിഷയങ്ങളടക്കം മുടങ്ങി. പ്രളയബാധിത പ്രദേശങ്ങളില്‍ നാശനഷ്ടക്കണക്കുകളുടെയും സഹായവിതരണം സംബന്ധിച്ച വിവരശേഖരണവും നടന്നുവരുകയായിരുന്നു. ഈ പ്രവര്‍ത്തനവും അവതാളത്തിലായി. ജില്ലയിലെ ജനജീവിതത്തെ ഹര്‍ത്താല്‍ പൂര്‍ണമായി ബാധിച്ചു. ആശുപത്രിയിലേക്ക് എത്തുന്ന രോഗികളെയടക്കം വിവിധ ഇടങ്ങളില്‍ തടഞ്ഞത് പ്രതിഷേധത്തിന് കാരണമായി.
ഹര്‍ത്താലിനെ തുടര്‍ന്ന് ഹോട്ടലുകള്‍ അടഞ്ഞുകിടന്നതും സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കി. പത്തനാപുരം കുന്നിക്കോട്, തലവൂര്‍, വിളക്കുഴി, പിറവന്തൂര്‍, പട്ടാഴി മേഖലകളില്‍ വാഹനങ്ങള്‍ തടഞ്ഞു. പൂനലൂരില്‍ ആശുപത്രിയിലേക്ക് പോയ വാഹനം തടഞ്ഞത് ഏറെ നേരത്തെ വാക്കേറ്റത്തിനു കാരണമായി.
പുനലൂര്‍ എസ്.ബി.ഐ ബ്രാഞ്ചിലും അക്രമം അരങ്ങേറി. മുത്തൂറ്റ് ബാങ്ക്, ഹോട്ടല്‍ കുമാര്‍ പാലസ് എന്നിവിടങ്ങളിലും അക്രമസംഭവങ്ങള്‍ അരങ്ങേറി. കൊല്ലം, കരുനാഗപ്പള്ളി എന്നിവിടങ്ങളില്‍ കെ.എസ്.ആര്‍.ടി.സി അടക്കം സര്‍വിസ് നടത്തിയില്ല. കരുനാഗപ്പള്ളിയിലും ഓച്ചിറയിലും ഹര്‍ത്താലനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. ബി.ജെ.പി ജില്ലാ അധ്യക്ഷന്‍ ജി. ഗോപിനാഥിനെയും വനിതാ കമ്മിഷന്‍ അംഗം ഷാഹിദാ കമാലിനെയും ഹര്‍ത്താല്‍ അനുകൂലികള്‍ മര്‍ദിച്ചു. സഹോദരന്റെ മകളുടെ വിവാഹ നിശ്ചയത്തില്‍ പങ്കെടുക്കാന്‍ കൊല്ലത്തേക്ക് വരുകയായിരുന്ന ഗോപിനാഥിനെ ചവറ ശങ്കരമംങ്കലത്ത് ഹര്‍ത്താല്‍ അനുകൂലികളായ യൂത്ത് കോണ്‍ഗ്രസുകാര്‍ മര്‍ദിക്കുകയായിരുന്നു. ഡ്രൈവര്‍ ശശിക്കും അക്രമത്തില്‍ പരുക്കേറ്റു. അഞ്ചല്‍ സി.ഐ സജികുമാറിനെ ഹര്‍ത്താല്‍ അനുകുലികള്‍ കൈയേറ്റം ചെയ്തു. കൊല്ലം ഹെഡ് പോസ്‌റ്റോഫിസിലേക്ക് ഹര്‍ത്താല്‍ അനുകൂലികള്‍ ഇരച്ചുകയറി അക്രമം നടത്തി. ഹര്‍ത്താല്‍ കൊട്ടാരക്കരയില്‍ പൂര്‍ണമായിരുന്നു. കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞു കിടന്നു. ഓട്ടോ, ടാക്‌സി, സ്വകാര്യബസുകള്‍, ചരക്ക് ലോറികള്‍ തുടങ്ങിയവ നിരത്തിലിറങ്ങിയില്ല. കൊട്ടാരക്കര കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്ന് ബസുകളൊന്നും സര്‍വിസ് നടത്തിയില്ല. ചില സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയെങ്കിലും ഹര്‍ത്താല്‍ ആനുകൂലികള്‍ തടഞ്ഞില്ല. ഇരുമുന്നണികളുടെയും പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനം നടത്തി. കൊട്ടാരക്കര കോണ്‍ഗ്രസ് ഭവനില്‍ നിന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ നേതൃത്വത്തില്‍ ആരംഭിച്ച പ്രകടനം പുലമണ്‍ ജങ്ഷനില്‍ സമാപിച്ചു. നൂറുകണക്കിന് പ്രവര്‍ത്തകര്‍ പ്രകടനത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം കൊടിക്കുന്നില്‍ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. എല്‍.ഡി.എഫ് നേതൃത്വത്തില്‍ ചന്തമുക്കില്‍ നിന്ന് ആരംഭിച്ച പ്രകടനം കച്ചേരിമുക്ക് ചുറ്റി പുലമണില്‍ സമാപിച്ചു. സി.പി.എം ഏരിയാ സെക്രട്ടറി വി. രവീന്ദ്രന്‍നായര്‍ സംസാരിച്ചു.
ഹര്‍ത്താല്‍ കരുനാഗപ്പള്ളിയില്‍ പൂര്‍ണമായിരുന്നു. കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. വാഹന ഗതാഗതം തടസപ്പെട്ടു. ഒറ്റപ്പെട്ട സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് റോഡിലിറങ്ങിയത്. ഹര്‍ത്താലിന് പിന്തുണയുമായി എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ടൗണ്‍ ക്ലബിനു മുന്നില്‍ നിന്ന് ആരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി സമാപിച്ചു. തുടര്‍ന്ന് സിവില്‍ സ്റ്റേഷനു സമീപം ചേര്‍ന്ന യോഗം സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ആര്‍ വസന്തന്‍ ഉദ്ഘാടനം ചെയ്തു. ഹര്‍ത്താലില്‍ കുന്നത്തൂര്‍ നിശ്ചലമായി. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. മിക്ക സ്വകാര്യ വാഹനങ്ങളും നിരത്തിലറക്കാതെ ജനങ്ങള്‍ ഹര്‍ത്താലിന് പൂര്‍ണ പിന്തുണ നല്‍കി. വിവാഹം, ആശുപത്രി, എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലേക്ക് പോകുന്നവര്‍ക്ക് മാര്‍ഗതടസ്സമൊന്നും ഉണ്ടായില്ല. താലൂക്കില്‍ യു.ഡി.എഫ് നേതാക്കളും പ്രവര്‍ത്തകരും പെട്രോള്‍ പമ്പിലേക്ക് മാര്‍ച്ചും പ്രകടനവും നടത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  23 minutes ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  an hour ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  an hour ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  an hour ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  2 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  11 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  11 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  12 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  13 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  13 hours ago