HOME
DETAILS
MAL
ജനശതാബ്ദിയുടെ സ്റ്റോപ്പുകള്‍ പുനഃസ്ഥാപിച്ചു; കൂടുതല്‍ ട്രെയിനുകള്‍ സര്‍വിസ് നടത്തും
backup
October 14 2020 | 21:10 PM
തിരുവനന്തപുരം: ജനശതാബ്ദി ട്രെയിനുകള്‍ക്കു കേരളത്തില്‍ സ്റ്റോപ്പുകള്‍ പുനഃസ്ഥാപിച്ചു. തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദിക്കു വര്‍ക്കല, കായംകുളം, ചേര്‍ത്തല, ആലുവ സ്റ്റോപ്പുകളാണ് പുനഃസ്ഥാപിച്ചത്. തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദിക്ക് കായംകുളം, മാവേലിക്കര, വടകര, തലശേരി സ്റ്റോപ്പുകളും പുനഃസ്ഥാപിച്ചു. നാളെ മുതലാണ് ഈ സ്റ്റോപ്പുകളില്‍ ട്രെയിന്‍ നിര്‍ത്തുക.
ലോക്ക്ഡൗണിന്റെ ഭാഗമായി ജൂണ്‍ മുതല്‍ ആരംഭിച്ച പ്രത്യേക ട്രെയിന്‍ സര്‍വിസുകളില്‍ സ്റ്റോപ്പുകള്‍ പരിമിതപ്പെടുത്തിയിരുന്നു. യാത്രക്കാരില്ലാത്തതിനാല്‍ ഒരു ഘട്ടത്തില്‍ സര്‍വിസ് നിര്‍ത്താനും റെയില്‍വേ ആലോചിച്ചിരുന്നു. എന്നാല്‍ യാത്രക്കാരുടെ പ്രതിഷേധം ശക്തമായതോടെ സര്‍വിസുകള്‍ തുടരാന്‍ തീരുമാനമെടുക്കുകയായിരുന്നു.
പൂജ സ്പെഷ്യല്‍ ട്രെയിനുകള്‍ ഒക്ടോബര്‍ 20 മുതല്‍ നവംബര്‍ 30 വരെ സര്‍വിസ് നടത്തും. കന്യാകുമാരി- ബെംഗളൂരു ഐലന്‍ഡ് എക്സ്പ്രസ്, യശ്വന്തപുര -കണ്ണൂര്‍ എക്സ്പ്രസ്, തിരുവനന്തപുരം -ഷാലിമാര്‍, തിരുനെല്‍വേലി -ഗാന്ധിധാം ഹംസഫര്‍, തിരുവനന്തപുരം -സെക്കന്ദരാബാദ് ശബരി, ഹൗറ -എറണാകുളം അന്ത്യോദയ, തിരുവനന്തപുരം -ഗോരഖ്പുര്‍ എന്നീ ട്രെയിനുകള്‍ ഇക്കാലയളവില്‍ സര്‍വിസ് നടത്തുമെന്നും റെയില്‍വേ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."