മോദി എല്ലാ പരിധികളും ലംഘിച്ചെന്ന് മന്‍മോഹന്‍ സിങ്
ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാന്‍ എല്ലാ പ്രതിപക്ഷ കക്ഷികളും രാഷ്ട്രീയ ഭിന്നതകള്‍ മറന്ന് ഒരുമിക്കണമെന്ന് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്. ഭാരത് ബന്ദിനോടനുബന്ധിച്ച് ഡല്‍ഹിയിലെ രാംലീലാ മൈതാനിയില്‍ കോണ്‍ഗ്രസ് നടത്തിയ ധര്‍ണയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി നരേന്ദ്ര മോദി സര്‍ക്കാര്‍ നിരവധി ചുവടുകള്‍ ഇതിനോടകം വച്ചു കഴിഞ്ഞു. ഇപ്പോഴാകട്ടെ അതിന്റെ എല്ലാ പരിധികളും ലംഘിച്ചാണ് നീങ്ങുന്നതെന്നും മന്‍മോഹന്‍ പറഞ്ഞു. യുവാക്കളും കര്‍ഷകരും സാധാരണ ജനങ്ങളുമടക്കം സമൂഹത്തിന്റെ എല്ലാ തട്ടിലുമുള്ള ജനങ്ങള്‍ തീര്‍ത്തും അസംതൃപ്തരാണ്. മോദി സര്‍ക്കാര്‍ രാജ്യത്തെ ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ എല്ലാം തന്നെ ലംഘിക്കപ്പെട്ടു. രാജ്യത്തെയും ജനാധിപത്യത്തെയും സംരക്ഷിക്കുന്നതിനായി ജനങ്ങളുടെ ശബ്ദം ശ്രവിച്ച് എല്ലാ പ്രതിപക്ഷ കക്ഷികളും മുന്നോട്ടുവരണം. പരിധികള്‍ വിട്ടു കാര്യങ്ങള്‍ ചെയ്യുന്ന മോദി സര്‍ക്കാരിനു തടയിടേണ്ട സമയമാണിതെന്നും മന്‍മോഹന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."