HOME
DETAILS
MAL
നിയമ സര്‍വകലാശാലയില്‍ അലോട്ട്‌മെന്റ്
backup
October 15 2020 | 08:10 AM
കണ്‍സോര്‍ഷ്യം ഓഫ് നാഷണല്‍ ലോ യൂണിവേഴ്‌സിറ്റീസ് നടത്തിയ ദേശീയ നിയമ സര്‍വകലാശാലകളിലേക്കുള്ള അഞ്ച് വര്‍ഷ ഇന്റഗ്രേറ്റഡ് ലോ പ്രോഗ്രാം പ്രവേശനത്തിന്റെ രണ്ടാം അലോട്ട്‌മെന്റ് ഫലം പ്രഖ്യാപിച്ചു.
കൊച്ചി നാഷനല്‍ യൂനിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസില്‍ (നുവാല്‍സ്) രണ്ടാം റൗണ്ടില്‍ അഖിലേന്ത്യാ ക്വാട്ട ജനറല്‍ വിഭാഗത്തില്‍ ക്ലാറ്റ് റാങ്ക് ലിസ്റ്റില്‍ 1,076 എത്തിയവര്‍ക്ക് പ്രവേശനം ലഭിക്കും. ആദ്യ റൗണ്ടില്‍ 1,023 ആയിരുന്നു. നുവാല്‍സില്‍ രണ്ടാം റൗണ്ട് അലോട്ട്‌മെ്ന്റ് കഴിഞ്ഞപ്പോള്‍ കേരളീയര്‍ക്കായി സംവരണംചെയ്ത സീറ്റുകളില്‍ ജനറല്‍ വിഭാഗത്തില്‍ റാങ്ക് ലിസ്റ്റില്‍ 1,377 വന്നവര്‍ക്കും ഈഴവ - 3,790, മുസ്‌ലിം - 3,544, മറ്റ് പിന്നാക്ക ഹിന്ദു - 3,190, ലാറ്റിന്‍ കാത്തലിക് ആന്‍ഡ് ആംഗ്ലോ ഇന്ത്യന്‍ - 5,262, ധീവര - 10,721, വിശ്വകര്‍മ - 5,800, കുശവന്‍ - 30,841, മറ്റു പിന്നാക്ക ക്രിസ്ത്യന്‍ - 5609, പട്ടികജാതി - 27,772 എന്നീ റാങ്ക് പട്ടികയില്‍ ഇടം നേടിയവര്‍ക്ക് പ്രവേശനം ലഭിക്കും.
22 ദേശീയ നിയമ സര്‍വകലാശാലകളിലേക്കാണ് അലോട്ട്‌മെന്റ് നടത്തിയത്. ബെംഗളൂരു, നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യ യൂനിവേഴ്‌സിറ്റി (എന്‍.എല്‍.എസ്.ഐ.യു.) ആണ് വിദ്യാര്‍ഥികള്‍ ഏറ്റവും കൂടുതല്‍ താത്പര്യം കാട്ടിയ ദേശീയ നിയമ സര്‍വകലാശാല. ആദ്യ റൗണ്ട് അലോട്ട്‌മെന്റില്‍ അഖിലേന്ത്യാതല ജനറല്‍ വിഭാഗത്തില്‍ ആദ്യ 100 റാങ്കില്‍ 87 പേരും തിരഞ്ഞെടുത്തത് ഈ സര്‍വകലാശാലയാണ്. ആദ്യ റൗണ്ടിലെ അവസാന റാങ്ക് 97. ഈ 87 പേരും ആദ്യ റൗണ്ട് അലോട്ട്‌മെന്റ് പ്രകാരം ഇവിടെ പ്രവേശനം സ്വീകരിച്ചിട്ടുമുണ്ട്. അതിനാല്‍ ഇവിടെ രണ്ടാം റൗണ്ടിലും ജനറല്‍ വിഭാഗ അവസാന റാങ്ക് 97 തന്നെയാണ്.
ആദ്യ 100 റാങ്കില്‍ ഒമ്പതുപേര്‍ക്ക് ഇതേ വിഭാഗത്തില്‍ ഹൈദരാബാദ് നാഷണല്‍ അക്കാദമി ഓഫ് ലീഗല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് (നള്‍സാര്‍) യൂണിവേഴ്‌സിറ്റി ഓഫ് ലോയില്‍ ആദ്യ റൗണ്ടില്‍ അലോട്ട്‌മെന്റ് ലഭിച്ചു. ഇവര്‍ ഒമ്പതുപേരും അതിന്റെ അടിസ്ഥാനത്തില്‍ ഇവിടെ പ്രവേശനം സ്വീകരിച്ചിട്ടുണ്ട്. ഹൈദരാബാദില്‍ ആദ്യ റൗണ്ടില്‍ 175, രണ്ടാം റൗണ്ടില്‍ 176 ആണ് ഓള്‍ ഇന്ത്യ ജനറല്‍ വിഭാഗം അവസാന റാങ്ക്.
രണ്ടാം അലോട്ട്‌മെന്റില്‍ മറ്റ് ദേശീയ സര്‍വകലാശാലകളിലെ റാങ്ക്
കൊല്‍ക്കത്ത - 226, ജോധ്പുര്‍ - 317, ഭോപാല്‍ - 412, ഗാന്ധിനഗര്‍ - 461, മുംബൈ - 555, റായ്പുര്‍ - 757, ലഖ്‌നൗ - 719, പട്യാല - 988, കട്ടക്ക് - 1037, പട്‌ന - 1,224, റാഞ്ചി - 1,272, വിശാഖപട്ടണം - 1,489, നാഗ്പുര്‍ - 1,538, ഗുവാഹാട്ടി - 1,569, തിരുച്ചിറപ്പള്ളി - 1,756, ഔറംഗാബാദ് - 1,864, ഷിംല - 1,915, ജബല്‍പുര്‍ - 1,923, സോണെപ്പട്ട് - 2,000. ഓരോ സ്ഥാപനത്തിന്റെയും അലോട്ട്‌മെന്റ്പട്ടിക വേേു:െീിീെൃശtuാീളിഹൗ.െമര.ശില്‍ ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."