HOME
DETAILS
MAL
ഐ.എസ് ഭീഷണി: പരിശോധനക്കിടെ കണ്ടെത്തിയ ബോട്ട് വിട്ടയച്ചു
backup
May 27 2019 | 19:05 PM
ചാവക്കാട്: ഐ.എസ് ഭീഷണിയെ തുടര്‍ന്ന് തീരദേശ പൊലിസ് നടത്തിയ സുരക്ഷാ പരിശോധനയില്‍ കണ്ടെത്തിയ ബോട്ട് വിട്ടയച്ചു. തമിഴ്നാട് സ്വദേശികളുടെ മത്സ്യബന്ധന ബോട്ടാണ് വിട്ടയച്ചത്.
ശ്രീലങ്കയില്‍നിന്ന് സംശയകരമായ സാഹചര്യത്തില്‍ സംസ്ഥാന തീരത്തിലൂടെ ലക്ഷദ്വീപിലെ മിനിക്കോയ് ലക്ഷ്യമാക്കി ബോട്ടില്‍ ഐ.എസ്. ഭീകരര്‍ നീങ്ങുതായ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആഴക്കടലില്‍ മുനക്കക്കടവ് തീരദേശ പൊലിസ് സുരക്ഷാ പരിശോധന നടത്തുന്നത്.
തിങ്കളാഴ്ച രാവിലെ എസ്.ഐ വി. അമീറലിയുടെ നേതൃത്വത്തില്‍ തീരദേശ പൊലിസ് സംഘം നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയ ബോട്ടാണ് പരിശോധനക്കു ശേഷം വിട്ടയച്ചത്. ബോട്ടില്‍ നടത്തിയ പരിശോധനയില്‍ അസ്വാഭാവികമായ ഒന്നും കണ്ടെത്താനായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."