ഇന്ത്യയോട് യുദ്ധത്തിനൊരുങ്ങാന്‍ സൈന്യത്തോട് കല്‍പ്പന നല്കി ചൈന
ബെയ്ജിങ്: ചൈനീസ് സൈന്യത്തോട് യുദ്ധത്തിന് തയാറാകാന്‍ പ്രസിഡന്റ് ഷിജിന്‍പിങ് നിര്‍ദേശം നല്കി. രാജ്യത്തോട് വിശ്വസ്തത പുലര്‍ത്താനും തികഞ്ഞ ജാഗ്രത പാലിക്കാനും സൈനികരോട് അദ്ദേഹം നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്.
ഇന്ത്യയും ചൈനയും തമ്മില്‍ ലഡാക്കില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നിര്‍ദേശമെന്നതും ശ്രദ്ധേയമാണ്.
ചൊവ്വാഴ്ച ഗുവാങ്ഡോങ് സൈനിക ക്യാംപ്് സന്ദര്‍ശിച്ച ഷി ജിന്‍പിങ് സൈനികരോട് മനസ്സും ഊര്‍ജവും യുദ്ധ തയാറെടുപ്പുകള്‍ക്കായി സമര്‍പ്പിക്കാനും ജാഗ്രത പാലിക്കാനും നിര്‍ദേശിച്ചതായാണ് ചൈനീസ് വാര്‍ത്താ ഏജന്‍സി ഷിന്‍ഹുവയെ ഉദ്ധരിച്ച് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
എന്നാല്‍ ആരെ ഉദ്ദേശിച്ചാണ് ഷി ജിന്‍പിങ് സൂചിപ്പിച്ചത് എന്ന് വ്യക്തമല്ല. ഇന്ത്യക്ക് പുറമേ യു.എസുമായും ചൈന നല്ല ബന്ധത്തിലല്ല. ഇന്ത്യയും ചൈനയും തമ്മിലുളള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച ഇന്ത്യയും ചൈനയും ഏഴാംവട്ട കമാന്‍ഡര്‍ തല ചര്‍ച്ചകള്‍ നടത്തിയിരുന്നു.
കഴിഞ്ഞ മെയിലാണ് ലഡാക്കില്‍ ഇന്ത്യയും ചൈനയും തമ്മിലുളള സംഘര്‍ഷം തുടങ്ങിയത്. ജൂണില്‍ ഇരുസൈന്യവും ഗാല്‍വന്‍ താഴ് വരയില്‍ ഏറ്റുമുട്ടിയിരുന്നു. 20 ഇന്ത്യന്‍ സൈനികരാണ് അന്ന് വീരമൃത്യുവരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."