HOME
DETAILS

ന്യൂനപക്ഷങ്ങള്‍ക്കൊപ്പമോ മോദി സര്‍ക്കാര്‍

  
backup
May 27 2019 | 19:05 PM

editorial-modi-28-05-2019


വിജയാഹ്ലാദം പങ്കിടാനായി ഡല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്തു ചേര്‍ന്ന യോഗത്തില്‍ നരേന്ദ്രമോദി പുതുതായി തെരഞ്ഞെടുക്കപ്പെട്ട എന്‍.ഡി.എ എം.പിമാരോടു പറഞ്ഞതു ന്യൂനപക്ഷങ്ങളെ ഒപ്പംനിര്‍ത്തണമെന്നാണ്. രാഷ്ട്രീയവൃത്തങ്ങളില്‍ ഈ ആഹ്വാനം ഇതിനകം ചര്‍ച്ചയായിട്ടുണ്ട്. ന്യൂനപക്ഷവിരുദ്ധരെന്ന പ്രതിച്ഛായ ഒഴിവായിക്കിട്ടാന്‍ നരേന്ദ്രമോദി ബോധപൂര്‍വം നടത്തിയ ശ്രമമായി മാത്രമേ ഇതിനെ കാണാനാകൂ.
ഹിന്ദുത്വ അജന്‍ഡ നടപ്പാക്കാന്‍ ആര്‍.എസ്.എസ് നിയോഗിച്ച ഭരണാധികാരി ഇത്തരം വാക്കുകള്‍ പറയുന്നതില്‍ അര്‍ഥമില്ല. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ മോദി ഭരണത്തില്‍ രാജ്യത്തെ മുസ്‌ലിംകളടക്കമുള്ള പിന്നാക്ക ദലിത് വിഭാഗങ്ങള്‍ അനുഭവിച്ച കടുത്ത യാതനയ്ക്ക് അദ്ദേഹം ആദ്യം മാപ്പുപറയേണ്ടതാണ്. മുസ്‌ലിംകള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന കടുത്ത വിവേചനത്തിന് അറുതിവരുത്തുവാന്‍ പ്രത്യേക പദ്ധതികളും നയരൂപീകരണവും പുതിയ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഉണ്ടാവുകയാണെങ്കില്‍ മാത്രമേ മോദിയുടെ വാക്കുകളെ വിശ്വാസത്തിലെടുക്കാനാകൂ.
മോദിയുടെ പ്രസ്താവന വന്നതിനു തൊട്ടുപിന്നാലെയാണു മധ്യപ്രദേശില്‍ പശുമാംസം സൂക്ഷിച്ചുവെന്നാരോപിച്ചു ദമ്പതികളെ പശുഭീകരര്‍ തല്ലിച്ചതച്ചത്. അവരെക്കൊണ്ടു ജയ്ശ്രീറാം വിളിപ്പിക്കുകയും ഭര്‍ത്താവിന്റെ കൈയില്‍ ചെരിപ്പ് കൊടുത്തു ഭാര്യയെ അടിക്കാന്‍ ആവശ്യപ്പെടുന്നതും ഭയന്ന് ഭര്‍ത്താവ് അപ്രകാരം ചെയ്യുന്നതും വിഡിയോ ദൃശ്യങ്ങളിലൂടെ ഇന്ത്യയൊട്ടാകെ കണ്ടു.


മധ്യപ്രദേശില്‍ ഇപ്പോള്‍ ഭരിക്കുന്നതു കോണ്‍ഗ്രസായതിനാല്‍ ഗോഭീകരരെ കസ്റ്റഡിയിലെടുത്തു. പശുക്കളെ ദ്രോഹിക്കുന്നതു ദേശീയ സുരക്ഷാനിയമത്തിനു കീഴില്‍ കൊണ്ടുവന്നയാളാണു കോണ്‍ഗ്രസുകാരനായ മുഖ്യമന്ത്രി കമല്‍നാഥ് എന്നതും വിസ്മരിക്കുന്നില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനു ശേഷമാണ് ഈ നിയമം അദ്ദേഹം എടുത്തുകളഞ്ഞത്.


ന്യൂനപക്ഷങ്ങള്‍ക്കൊപ്പമാണു സര്‍ക്കാരെന്നു മോദി പറഞ്ഞു നാവെടുക്കും മുമ്പാണ് ഡല്‍ഹിയില്‍ തറാവീഹ് നിസ്‌കാരം കഴിഞ്ഞു മടങ്ങുകയായിരുന്ന മുസ്‌ലിം യുവാവിനെ സംഘ്പരിവാര്‍ അക്രമികള്‍ വഴിയില്‍ തടഞ്ഞു തൊപ്പിയൂരി മര്‍ദിച്ചത്. മോദിയുടെ അധികാരത്തുടര്‍ച്ചയില്‍ അര്‍മാദിക്കുന്ന സംഘ്പരിവാറിന്റെ മനസ്സില്‍ ഇപ്പോഴും ന്യൂനപക്ഷ വിരുദ്ധത തന്നെയാണെന്ന് ഇതെല്ലാം വ്യക്തമാക്കുന്നു.
2016 ഉനയില്‍ ഒരുകൂട്ടം ദലിത് യുവാക്കളെ പശുവിന്റെ തോലുരിച്ചു എന്നാരോപിച്ച് ഗോഭീകരര്‍ തല്ലിച്ചതക്കുകയും രാജ്യമൊട്ടാകെ അതിന്റെ ദൃശ്യങ്ങള്‍ സംഘ്പരിവാര്‍തന്നെ പ്രചരിപ്പിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നു രാജ്യമൊട്ടാകെ കത്തിപ്പടര്‍ന്ന പ്രതിഷേധാഗ്നി കെടുത്തുവാന്‍ അന്നു നരേന്ദ്രമോദി പറഞ്ഞതു പശുവിന്റെ പേരില്‍ അക്രമം നടത്തുന്നവര്‍ ആദ്യം എന്റെ നെഞ്ചിലേയ്ക്കു നിറയൊഴിക്കട്ടെ എന്നായിരുന്നു. ആരും മോദിയുടെ നെഞ്ചിലേയ്ക്കു നിറയൊഴിച്ചില്ല. പശുവിന്റെ പേരിലുള്ള ഗോഭീകരരുടെ ആക്രമണങ്ങള്‍ അവസാനിച്ചതുമില്ല. അതുപോലെ എടുത്താല്‍ മതി മോദിയുടെ ഇപ്പോഴത്തെ ന്യൂനപക്ഷ പ്രേമം.


സബ്ക്കാ സാത്ത് ! സബ്ക്കാ വികാസ്, സബ്ക്കാ വിശ്വാസ് എന്ന മോദിയുടെ 2014ലെ മുദ്രാവാക്യം കേള്‍ക്കാന്‍ സുഖമുണ്ടെങ്കിലും ഇതുവരെ അതു പ്രവര്‍ത്തിപഥത്തില്‍ എത്തിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. ഇപ്പോഴും അതുതന്നെയാണദ്ദേഹം ആവര്‍ത്തിക്കുന്നതും. ഹിന്ദുത്വ അജന്‍ഡയുടെ മേല്‍വിലാസത്തില്‍ത്തന്നെയാണ് ഇത്തവണയും തെരഞ്ഞെടുപ്പിനെയും ബി.ജെ.പി നേരിട്ടത്.


അധികാരത്തില്‍ വന്നാല്‍ പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി കൊണ്ടുവരുമെന്നും കശ്മിരിന്റെ പ്രത്യേക പദവി എടുത്തുകളയുമെന്നും രാമക്ഷേത്ര പൂര്‍ത്തീകരണത്തിനു നിയമനിര്‍മാണം നടത്തുമെന്നും മതപരിവര്‍ത്തനം തടയുമെന്നും വ്യക്തിസ്വാതന്ത്ര്യത്തിനു കടിഞ്ഞാണിടുമെന്നും അവര്‍ പറഞ്ഞ കാര്യങ്ങളായിരുന്നു. അവര്‍ക്കിപ്പോള്‍ ഭരണം വീണ്ടും കിട്ടിയിരിക്കുന്നു. ഇതു നടപ്പിലാക്കുമ്പോള്‍ എങ്ങനെയാണു ന്യൂനപക്ഷങ്ങളെ ഒപ്പംനിര്‍ത്തുക. ഇന്ത്യയെ സമ്പൂര്‍ണ ഹിന്ദുത്വ രാഷ്ട്രമാക്കുകയെന്നതാണ് ആര്‍.എസ്.എസിന്റെ ആത്യന്തിക ലക്ഷ്യം. സ്വാതന്ത്ര്യത്തിനു മുമ്പുതന്നെ ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ആര്‍.എസ്.എസ് പ്രവര്‍ത്തിച്ചത്.


വിദ്യാഭ്യാസ രംഗത്തും, സാംസ്‌കാരിക, ചരിത്ര, തൊഴിലിടങ്ങള്‍ തുടങ്ങി നാനാതുറകളിലും ആര്‍.എസ്.എസ് പ്രത്യയശാസ്ത്രം നടപ്പാക്കുന്നുണ്ട്. ഹിന്ദുത്വരാഷ്ട്ര പൂര്‍ത്തീകരണത്തിനുവേണ്ടിയാണ് ഈ തയാറെടുപ്പ്. ഹിന്ദുത്വ രാഷ്ട്രത്തില്‍ ഇതരമതവിശ്വാസങ്ങള്‍ക്കും സംസ്‌കാരങ്ങള്‍ക്കും ഇടമുണ്ടാവില്ല. ഏകശിലാരൂപമുള്ള ഭരണകൂടത്തിനു ഫാസിസ്റ്റ് നയമായിരിക്കുമുണ്ടാവുക. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെന്നിരിക്കെ ന്യൂനപക്ഷങ്ങളടക്കമുള്ള എല്ലാവരെയും ചേര്‍ത്തു നിര്‍ത്തിയുള്ള വികസനമാണു ലക്ഷ്യമിടുന്നതെന്ന മോദിയുടെ വാക്കുകള്‍ വിശ്വസിക്കാനാവില്ല.
ഭരണത്തെ ഹിന്ദുത്വരാഷ്ട്ര പൂര്‍ത്തീകരണത്തിനു വേണ്ടിയുള്ള ഉപാധിയാക്കുന്ന സംഘ്പരിവാര്‍ രാഷ്ട്രീയത്തെ നരേന്ദ്രമോദിയുടെ വീണ്‍വാക്കുകള്‍കൊണ്ടു മറച്ചുപിടിക്കാന്‍ കഴിയില്ല. ന്യൂനപക്ഷസുരക്ഷയാണു ജനാധിപത്യവ്യവസ്ഥയുടെ മൗലികഭാവമെന്നു വിശ്വസിച്ചുപോന്ന പാരമ്പര്യത്തെ തച്ചുടക്കുന്നതായിരുന്നില്ലേ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ബി.ജെ.പി ഭരണം. ദരിദ്രരെയെന്നപോലെ ഏഴുപതിറ്റാണ്ടായി ന്യൂനപക്ഷങ്ങളെ രാജ്യം ഭരിച്ചവര്‍ വഞ്ചിക്കുകയായിരുന്നുവെന്നും ഈ അവസ്ഥയ്ക്കു മാറ്റം വരുത്തി അവര്‍ക്ക് നേരെയുള്ള ചതി അവസാനിപ്പിക്കുവാന്‍ എന്‍.ഡി.എ ശ്രമിക്കുമെന്ന മോദിയുടെ വാക്കുകള്‍ അതിനാല്‍തന്നെ വിശ്വസിക്കാനാവില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  7 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  7 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  7 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  7 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  7 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  7 days ago
No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  7 days ago
No Image

ഇനി വിമാന ടിക്കറ്റ് നിരക്കിൽ തോന്നുന്നത് പോലെ ഉള്ള വർദ്ധന വേണ്ട; കടിഞ്ഞാണിടാൻ കേന്ദ്രം

latest
  •  7 days ago
No Image

യുഎഇ ദേശീയ ദിനാവധി; എട്ട് ലക്ഷത്തിലധികം യാത്രക്കാർ പൊതു ​ഗതാ​ഗതം ഉപയോ​ഗിച്ചു

uae
  •  7 days ago
No Image

കുന്നംകുളത്ത് വൻ ലഹരി വേട്ട; പിടികൂടിയത് 8 കിലോ കഞ്ചാവ്

Kerala
  •  7 days ago