തീരദേശ പൊലിസ് സ്റ്റേഷന്‍ ഉടനെ പ്രാവര്‍ത്തികമാകുമെന്ന്
ചാവക്കാട്: മുനക്കക്കടവ് തീരദേശ പൊലിസ് സ്റ്റേഷന്‍ ഉടനെ പ്രാവര്‍ത്തികമാകുമെന്ന് ജില്ലാ പൊലിസ് മേധാവി എന്‍.വിജയകുമാര്‍. കെട്ടിട സുരക്ഷയെക്കുറിച്ച് ഇന്ന് റിപ്പോര്‍ട്ട് നല്‍കും. കടപ്പുറം മുനക്കക്കടവ് സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം. തീരദേശ പൊലിസ് സ്റ്റേഷന്‍ കെട്ടിടടത്തിനോട് അനുബന്ധിച്ച് നിര്‍മ്മിച്ച സെപ്റ്റിക് ടാങ്ക് പുഴയിലെ വേലിയേറ്റം മൂലം വെള്ളമടിച്ച് കയറി തകര്‍ന്നിരിക്കുകയാണ്.
ഇത് എത്രത്തോളം ഉപയോഗപ്രദമാണെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് പൊലിസ് മേധാവി പറഞ്ഞു. കെട്ടിടത്തിന്റെ സുരക്ഷയും പരിശോധിക്കണം.
വേനല്‍ തീരുന്നതിന് മുമ്പ് കെട്ടിടത്തിന്റെ പിന്‍ഭാഗം വെള്ളമടിച്ചുകയറുന്നത് ഒഴിവാക്കാനുള്ള പണിയും തുടങ്ങേണ്ടതുണ്ട്. ഭിത്തി കെട്ടി മണ്ണൊലിപ്പ് തടയാനായാല്‍ മാത്രമെ കെട്ടിടത്തിന് സുരക്ഷിതത്വമുണ്ടാകൂ. ഇക്കാര്യങ്ങള്‍ മുഴുവന്‍ ഉള്‍പ്പെടുത്തി ഇന്ന് തന്നെ റിപ്പോര്‍ട്ട് അയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ വെള്ളവും വെളിച്ചവും കെട്ടിടത്തിന് ലഭ്യമാക്കേണ്ടതുണ്ട്. ഇത് കൂടി പരിഹരിച്ചാല്‍ മാത്രമെ കെട്ടിടം തുറന്ന് പ്രവര്‍ത്തിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു. തീരദേശ പൊലിസ് സ്റ്റേഷന്‍ കെട്ടിടം കൂടാതെ മുനക്കക്കടവ് അഴിമുഖവും പൊലിസ് മേധാവി സന്ദര്‍ശിച്ചു.
ഇന്നലെ വൈകിട്ട് ആറോടെ എത്തിയ എന്‍.വിജയകുമാര്‍ വാര്‍ഡ് അഗം പി.എസ് അഷ്‌ക്കര്‍, മത്സ്യതൊഴിലാളികളായ പി.എ ഷൗക്കത്ത്, സി.കെ റാഫി, ബാബു ചേന്നങ്കര, രഘു എന്നിവരുമായും സംസാരിച്ചു.
തീരദേശ പൊലിസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ പിന്‍ഭാഗത്ത് ഭിത്തി കെട്ടി സംരക്ഷിക്കണമെങ്കില്‍ ചെറിയ പുലിമുട്ട് പുഴയില്‍ നിര്‍മ്മിക്കണമെന്നും കടലില്‍ നിന്നുള്ള തിരകയറി പുഴയിലെ വെള്ളം അടിച്ച് കയറാന്‍ ഇതുണ്ടാവണമെന്നും മത്സ്യതൊഴിലാളികള്‍ വിശദീകരിച്ചു. ഇന്ന് നല്‍കുന്ന റിപ്പോര്‍ട്ടില്‍ ഇക്കാര്യം കൂടി സൂചിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."