റോഷി അഗസ്റ്റിന് എം.എല്‍.എ സ്ഥാനം രാജി വെക്കണമെന്ന് യു.ഡി.എഫ്
ഇടുക്കി: ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിയിലേക്ക് ചേക്കേറുന്നതോടെ ഇടുക്കി എം.എല്‍.എ റോഷി അഗസ്റ്റിന്റെ രാജി ആവശ്യപ്പെട്ട് ഇടുക്കി ജില്ലാ നേതൃത്വം. യു.ഡി.എഫിന്റെ വോട്ടുകള്‍ നേടി ജയിച്ച റോഷിയ്ക്ക് എല്‍.ഡി.എഫ് എം.എല്‍.എയായി തുടരാന്‍ ധാര്‍മിക അവകാശമില്ലെന്നാണ് വിമര്‍ശനം.
രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുമെന്നും യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ജില്ലയിലെ പ്രധാന നേതാക്കളെ ഒഴിവാക്കി റോഷിയെ സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ കേരള കോണ്‍ഗ്രസില്‍ ഭിന്നത ഉണ്ടായിരുന്നെങ്കിലും കേരള കോണ്‍ഗ്രസിന് ഒപ്പമായിരുന്നു ജില്ലയിലെ യു.ഡി.എഫ് നേതൃത്വം. അതുകൊണ്ട് മുന്നണി മാറുന്ന റോഷി അഗസ്റ്റിന് എം.എല്‍.എ സ്ഥാനത്ത് തുടരാന്‍ അര്‍ഹത ഇല്ലെന്നും യു.ഡി.എഫ് ജില്ല നേതൃത്വം പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നിലവില്‍ ഭരണമാറ്റവും അവിശ്വാസവും ഉണ്ടാകില്ല. അതേസമയം, ജോസ് വിഭാഗം എല്‍.ഡി.എഫിനൊപ്പം നില്ക്കുന്നതിനാല് പലയിടത്തും ഭരണപ്രതിസന്ധി ഉണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."