പയ്യോളി ബസ് സ്റ്റാന്റ് കൈയേറി സ്വകാര്യ വാഹനങ്ങള്‍
പയ്യോളി: ബൈക്കും കാറും ഉള്‍പ്പെടെ സ്വകാര്യ വാഹനങ്ങള്‍ പയ്യോളി ബസ് സ്റ്റാന്റില്‍ പ്രവേശിക്കുന്നതും നിര്‍ത്തിയിടുന്നതും അപകട ഭീഷണി ഉയര്‍ത്തുന്നു.
നേരത്തെ ബസുകള്‍ക്ക് മാത്രം പ്രവേശനം ഉണ്ടായിരുന്ന ബസ് സ്റ്റാന്റില്‍ കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതിയുടെ കാലത്താണ് ഓട്ടോറിക്ഷകള്‍ക്ക് പാര്‍ക്കിങ് അനുവദിച്ചത്.
എന്നാല്‍ ഓട്ടോറിക്ഷകള്‍ നിശ്ചിത സ്ഥലത്ത് മാത്രമേ നിര്‍ത്തിയിടാവൂ എന്ന നിബന്ധനയില്‍ പിന്നീട് ഓട്ടോ ബേ നിര്‍മിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.എന്നാല്‍ ഇന്ന് പലരും ഓട്ടോബേയില്‍ നിര്‍ത്താതെ പുറത്താണ് ദീര്‍ഘ സമയം നിര്‍ത്തിയിടുന്നത്. ഇത് ബസ് യാത്രക്കാര്‍ക്കും വ്യാപാര സ്ഥാപനങ്ങളില്‍ വരുന്നവര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇതിന് പുറമേയാണ് സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിങ്ങും. ദേശീയപാതയില്‍ നിന്ന് അമിത വേഗതയില്‍ പ്രവേശിക്കുന്ന ബസുകള്‍ക്കിടയില്‍ നിന്നു ഭാഗ്യം കൊണ്ടാണ് ഇരുചക്ര വാഹനങ്ങള്‍ രക്ഷപ്പെടുന്നത്.
ബസ് സ്റ്റാന്റിലെ സ്വകാര്യ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തണമെന്നും ഇതിന്നായി പൊലിസിന്റെ സാന്നിധ്യം ഉറപ്പ് വരുത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."