'ബി.ജെ.പി സര്‍ക്കാറിന്റെ കിരീടത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി'-ഇന്ത്യ സാമ്പത്തിക തകര്‍ച്ചയിലേക്കെന്ന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി രാഹുല്‍
ന്യൂഡല്‍ഹി: കൊവിഡും തുടര്‍ന്നുണ്ടായ ലോക്ഡൗണും മൂലം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ കനത്ത ഇടിവുണ്ടവുമെന്ന ഐ.എം.എഫ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി കേന്ദ്രത്തിനെതിരെ പരിഹാസ ശരമുതിര്‍ത്ത് കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധി. ബി.ജെ.പി സര്‍ക്കാറിന് അഭിമാനിക്കാന്‍ മറ്റൊരു നേട്ടം കൂടിയെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. പാകസ്താന്‍ അഫ്ഗാനിസ്താന്‍ തുടങ്ങിയ രാജ്യങ്ങള്‍ പോലും ഇന്ത്യയേക്കാള്‍ നന്നായി കൊവിഡിനെ പ്രതിരോധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Another solid achievement by the BJP government.
— Rahul Gandhi (@RahulGandhi) October 16, 2020
Even Pakistan and Afghanistan handled Covid better than India. pic.twitter.com/C2kILrvWUG
ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് 10.3 ശതമാനത്തിന്റെ ഇടിവുണ്ടാകുമെന്നായിരുന്നു കഴിഞ്ഞ ദിവസം ഐ.എം.എഫ് പുറത്തു വിട്ട റിപ്പോര്‍ട്ട്. വികസ്വര രാജ്യങ്ങളില്‍ ഏറ്റവും വലിയ തകര്‍ച്ചയെ അഭിമുഖീകരിക്കുക ഇന്ത്യയാവുമെന്നും റിപ്പോര്‍ട്ടിലുണ്ട്. സ്വാതന്ത്രത്തിന് ശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് രാജ്യം കൂപ്പുകുത്തുമെന്നാണ് ഐ.എം.എഫ് നല്‍കിയ മുന്നറിയിപ്പ്.
ഐ.എം.എഫിന്റെ പ്രവചനമനുസരിച്ച് വികസ്വര രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ തിരിച്ചടിയുണ്ടാകുക ഇന്ത്യക്കാകും. ബ്രസീല്‍-5.8, റഷ്യ-4.4, ദക്ഷിണാഫ്രിക്ക-8.0 എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളില്‍ പ്രതീക്ഷിക്കുന്ന ഇടിവ്. അതേസമയം, ചൈനീസ് സമ്പദ്‌വ്യവസ്ഥ 1.9 ശതമാനം നിരക്കില്‍ വളരുമെന്നും ഐ.എം.എഫ് പ്രവചിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."