നാരായണമംഗലത്ത് വിദേശമദ്യശാല തുറക്കാന്‍ നീക്കം
കാസര്‍കോട്: കുമ്പള പഞ്ചായത്തിലെ നാരായണമംഗലത്ത് വിദേശമദ്യശാല തുറക്കാനുള്ള നീക്കത്തിനെതിരേ പ്രദേശവാസികള്‍ നടത്തുന്ന രാപ്പകല്‍ സമരം ഇന്ന് 40ാം ദിവസത്തിലേക്ക്. നാരായണമംഗലത്ത് വിദേശമദ്യവില്‍പനശാല തുറക്കാന്‍ ഉദ്ദേശിക്കുന്ന കെട്ടിടത്തിന് പഞ്ചായത്ത് ലൈസന്‍സ് നല്‍കിയത് ഒറ്റ ദിവസം കൊണ്ടാണെന്നു സമരസമിതി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
കുമ്പള ടൗണില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന വിദേശമദ്യവില്‍പനശാല നാരായണമംഗലത്ത് വനിതാ കോളജടക്കം പ്രവര്‍ത്തിക്കുന്ന ജനവാസകേന്ദ്രത്തിലേക്കാണു മാറ്റുന്നത്. ഇതിനായി താമസയോഗ്യമായ ഒരു വീടിനാണ് കമേഴ്‌സ്യല്‍ ലൈസന്‍സ് നല്‍കിയിരിക്കുന്നത്. കെട്ടിടം കമേഴ്‌സ്യല്‍ ആവശ്യത്തിനു മാറ്റി നിര്‍മിക്കാതെ ലൈസന്‍സ് അനുവദിച്ചതു ചട്ടവിരുദ്ധമാണെന്ന് സമര സമിതി പ്രവര്‍ത്തകര്‍ ആരോപിച്ചു.
ഒരു കാരണവശാലും വിദേശമദ്യവില്‍പനശാല നാരായണമംഗലത്ത് തുടങ്ങാന്‍ അനുവദിക്കില്ലെന്ന് സമരസമിതി വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തില്‍ സമരരംഗത്തുള്ള സമരക്രിയാ സമിതി നേതാക്കളായ എന്‍ ശിവരാമ, സത്യശങ്കര ഭട്ട്, എന്‍ നാരായണ, കെ ജയപ്രകാശ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."